ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങി നിന്ന താരമാണ് പ്രേംകുമാര്‍. നായകനായും സഹനടനായുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് താരം നിറഞ്ഞു നിന്നത്. പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോഴിതാ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. പ്രശസ്ത സംവിധായകന് പിഎ ബക്കര്‍, പി കൃഷ്ണപിള്ളയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി എടുത്ത സഖാവ് എന്ന സിനിമയില്‍ ആണ് പ്രേംകുമാര്‍ ആദ്യം അഭിനയിച്ചത്. എന്നാല്‍ ആ ചിത്രം പ്രദര്‍ശനത്തിനെത്തിയില്ല. തുടര്‍ന്ന് തൊണ്ണൂറുകളില്‍ ദൂരദര്ശന് മലയാളം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ലംബോ’ എന്ന ടെലിഫിലിം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ടുവരുന്നത്. വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടി വി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് പ്രേംകുമാറിന്റേതായി ആദ്യം റിലീസ് ചെയ്ത സിനിമ. മുപ്പതു വര്‍ഷത്തില്‍ അധികമായി അഭിനയ…
Read MoreTag: prem kumar
ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാന്‍ എറെ നാള് സിനിമയില്‍ നിന്ന് മാറി നിന്നത് ! സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനുള്ള കാരണം തുറന്നു പറഞ്ഞ് പ്രേംകുമാര്‍
പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ സജീവമായ നടനാണ് പ്രേംകുമാര്‍. തിരുവനന്തപുരത്തെ വിവിധ കലാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തി ആക്കിയ ശേഷം തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നതോടെയാണ് പ്രേംകുമാറിന്റെ പ്രൊഫഷണല്‍ അഭിനയജീവിതം തുടങ്ങുന്നത്. അവിടെ നിന്നും ഒന്നാം റാങ്കോടെ ആണ് പ്രേംകുമാര്‍ പാസ്സായത്. പ്രശസ്ത സംവിധായകന് പി എ ബക്കറിന്റെ പി കൃഷ്ണപ്പിള്ളയെക്കുറിച്ചുള്ള ‘സഖാവ്’ എന്ന സിനിമയില്‍ ആയിരുന്നു ആദ്യം അഭിനയിച്ചത്.എന്നാല്‍ അത് പ്രദര്‍ശനത്തിനു എത്തിയില്ല. തുടര്‍ന്ന് തൊണ്ണൂറുകളില്‍ ദൂരദര്ശന് മലയാളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ലംബോ’ എന്ന ടെലിഫിലം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ട് വരുന്നത്..വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടിവി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് ആദ്യം റിലീസ് ആയത്. ഇരുപതു വര്‍ഷത്തില്‍ അധികമായി അഭിനയ രംഗത്തുള്ള പ്രേംകുമാര്‍,…
Read Moreമൂന്നാംകിട സിനിമകളിലെ നാലാംകിട അഭിനയത്തെ മഹത്തരമെന്ന് വാഴ്ത്തുന്ന ഒരു തലമുറയാണ് ഇന്നു വളര്‍ന്നു വരുന്നത്; പ്രേം കുമാര്‍ പറയുന്നു
മൂന്നാംകിട സിനിമകളെയും അതിലെ നാലാംകിട അഭിനയത്തെയും മഹത്തരമെന്നു വാഴ്ത്തുന്ന തലമുറയാണ് ഇപ്പോള്‍ വളര്‍ന്നു വരുന്നത് എന്നു പ്രേംകുമാര്‍. പിന്നെ ഒരു പ്രമുഖ മാഗസിനു നല്കിയ അഭിമുഖത്തിലാണ് പ്രേകുമാര്‍ ഇക്കാര്യം പറഞ്ഞത്.കലാമൂല്യമുള്ള മികച്ച സിനിമകള്‍ക്ക് പകരം മൂന്നാംകിട സിനിമകളും അതിലെ നാലാംകിട അഭിനയപ്രകടനങ്ങളുമാണ് ഉദാത്ത കലാസൃഷ്ടികളായി ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. ആരാധനയും ആരാധകരും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ വായനയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും നേടിയെടുത്ത സാംസ്കാരിക മഹിമ തകര്‍ക്കുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉയരുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല. അതിരു കടന്ന താരാരാധനയും അതിനു പാലൂട്ടുന്ന ഫാന്‍സ് അസോസിയേഷനുകളും ചേര്‍ന്ന് യുവത്വത്തെ ചിന്താദാരിദ്ര്യത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ്. താരങ്ങളെ അമാനുഷികരായി കരുതുന്ന ഇവര്‍ അവര്‍ക്ക് ദൈവപരിവേഷം നല്കി പാലഭിഷേകവും പുഷ്പവൃഷ്ടിയുമൊക്കെ നടത്തുന്നു. ഇതിന് തടയിടാന്‍ സിനിമയ്ക്കകത്ത് തന്നെ ശബ്ദമുയരണം എന്നും പ്രേം കുമാര്‍ പറയുന്നു
Read More