ഭാര്യയുമായി നടത്തിയ സ്വകാര്യ സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ കോണ്‍ഗ്രസിലെ ചൂരപ്പിലാന്‍ ഷൗക്കത്ത് മലപ്പുറം ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഗ്രാമപ്പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കമ്മീഷന് കിട്ടുന്നുണ്ടെന്നാണ് ഭാര്യയുമായുള്ള സംഭാഷണത്തില്‍ ഇയാള്‍ പറയുന്നത്. ശബ്ദസന്ദേശം വിവാദമായതിനെത്തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയ് രാജിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ധാരണപ്രകാരം പ്രസിഡന്റ് പദവി ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസിനും അടുത്ത രണ്ടരവര്‍ഷം ലീഗിനുമാണ്. ഷൗക്കത്തിന് ആറുമാസംകൂടി കാലാവധിയുണ്ട്. ”പ്രസിഡന്റ് പദവി ഒഴിഞ്ഞാല്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന കമ്മീഷന് നഷ്ടമാകും. വരുമാനം നിലനിര്‍ത്തണമെങ്കില്‍ കാലുമാറണം, അത് മോശവുമാണ്”എന്ന് ഭാര്യയോട് ഫോണില്‍ ഷൗക്കത്ത് പറഞ്ഞതായാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ സംഭാഷണം ഷൗക്കത്ത് കൂടി ഉള്‍പ്പെട്ട പൂര്‍വവിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പില്‍ എത്തുകയും അത് നിമിഷനേരംകൊണ്ട് വൈറലാകുകയുംചെയ്തു. അബദ്ധം മനസ്സിലാക്കി ഗ്രൂപ്പില്‍നിന്ന് ഇത് പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും ഇത് നിരവധി പേരില്‍ എത്തിയിരുന്നു.…
Read More