മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മുംബൈ പ്രസ് ക്ലബ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പാര്‍ട്ടി ഓഫീസില്‍ നടന്ന പത്ര സമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെതിരേ ആക്ഷേപമുയര്ന്നുവെന്നാണ് കേസ്. എം.പി സ്ഥാനം പോകുമോ എന്നതുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കവേ രാഹുല്‍ ക്ഷുഭിതനായി എന്നാണ് ആരോപണം. ബിജെപിക്ക് വേണ്ടി ഇത്ര നേരിട്ട് ജോലി ചെയ്യുന്നത് എന്തിനാണന്നാണ് രാഹുല്‍ ചോദിച്ചത്. ബിജെപിക്ക് വേണ്ടി ജോലി ചെയ്യുകയാണങ്കില്‍ എന്തിനാണ് മാധ്യമപ്രവര്ത്തകനായിരിക്കുന്നെതന്നും ബിജെപിയുടെ ബാഡ്ജ് ധരിക്കണമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി പത്രസമ്മേളനം വിളിക്കുന്ന രാഷ്ട്രീയക്കാരോട് മാന്യമായ രീതിയില്‍ ചോദ്യം ചോദിക്കുകയാണെന്നും, നാലാം തൂണായ മാധ്യമ പ്രവര്ത്തിന്റെ അന്തസിനെതിരേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമായ രാഹുല്‍ ഗാന്ധി പ്രവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമാണന്നും പ്രസ് ക്ലബ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. റിപ്പോര്‍ട്ടുചെയ്യാനും വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ നല്‍കാനുമുള്ള മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ…
Read More