ഉള്ളി വില റോക്കറ്റ് പോലെ കുതിക്കുന്നു ! ആഭ്യന്തര വിപണിയിലെ ക്ഷാമം മൂലം കയറ്റുമതി നിരോധിച്ചു…

രാജ്യത്ത് ഉള്ളി വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു. ആഭ്യന്തര വിപണിയില്‍ ഉള്ളിയ്ക്ക ക്ഷാമം നേരിട്ടതോടെ ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റേതാണ് തീരുമാനം. എല്ലാ തരത്തില്‍പ്പെട്ട ഉള്ളിയുടെയും കയറ്റുമതി നിരോധിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞത് ഉള്ളി വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ കനത്ത മഴ ഉള്ളിക്കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പടെ ഉള്ള മേഖലയില്‍ കിലോയ്ക്ക് നാല്പത് രൂപയ്ക്കടുത്തു ഉയര്‍ന്നിരുന്നു. ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ഉള്ളി അധികവും കയറ്റി അയച്ചിരുന്നത്.

Read More