മലപ്പുറം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. മലപ്പുറത്ത് പച്ചക്കറികള്‍ക്ക് പകുതിയിലധികം വില കുറഞ്ഞപ്പോള്‍ മീന്‍വിലയും മൂന്നിലൊന്നായി. കിലോഗ്രാമിന് 150 രൂപ വരെ വിലയുണ്ടായിരുന്ന അയലയ്ക്ക് മലപ്പുറത്ത് വില 50 രൂപയാണ്. 120 രൂപയുണ്ടായിരുന്ന ചൂരയ്ക്കും കിളിമീനിനും 70, 60 രൂപയായി. ഓണം, പെരുന്നാള്‍ സമയത്തുപോലും പച്ചക്കറികള്‍ക്കും മറ്റും വില കുറവായിരുന്നു. വീണ്ടും വില കുറഞ്ഞ് താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. 70 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക 30 രൂപയ്ക്കാണ് ഇന്നലെ വിറ്റത്. പച്ചമുളക്, തക്കാളി, പയര്‍, ബീറ്റ്‌റൂട്ട്, നേന്ത്രക്കായ എന്നിവയുടെ വിലയും പകുതിയിലധികം കുറഞ്ഞു. ജില്ലയിലെ പ്രധാന ചന്തകളിലേക്കെല്ലാം പച്ചക്കറി വരുന്നത് തമിഴ്‌നാട്ടില്‍നിന്നാണ്. പച്ചക്കറി വരവിനെ പ്രളയം ബാധിച്ചില്ലെങ്കിലും. ഓണം സമയത്ത് വലിയ വില്‍പന നടക്കാത്തതാണ് വിലയിടിവിനു കാരണമെന്ന് കച്ചവടക്കാര്‍ പറഞ്ഞു. പച്ചക്കറി ലഭ്യത കൂടിയെങ്കിലും ആളുകള്‍ വളരെ കുറച്ചു മാത്രമേ വാങ്ങുന്നുള്ളു. ഇതും…
Read More