പാര്‍വതി-പൃഥിരാജ് ജോഡികളുടേതായി ഒരാഴ്ചക്കിടെ രണ്ടു സിനിമകളാണ് പുറത്തുവന്നത്. കൂടെയും മൈസ്റ്റോറിയും അടുപ്പിച്ചുള്ള ദിവസങ്ങളിലാണ് റിലീസ് ചെയ്തത്. കസബ വിവാദത്തിന്റെ പേരില്‍ മൈ സ്റ്റോറിയിലെ പാര്‍വതിയുടെ അഭിനയത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. 18 കോടി മുടക്കി ലിസ്ബണില്‍ ഷൂട്ട് ചെയ്ത സിനിമയേയും ഈ സൈബര്‍ ആക്രമണം ബാധിച്ചു. റേറ്റിംഗ് ഇടിച്ചു താഴ്ത്തുന്നതുള്‍പ്പെടെയുള്ള പ്രതികാര നടപടികള്‍ക്കും സിനിമ ഇരയായി. മൈസ്റ്റോറി റീലീസ് ചെയ്തതിന്റെ അടുത്ത ആഴ്ചയായിയുന്നു കൂടെയുടെ റീലീസ്. ചിത്രം താരതമ്യേന മികച്ച അഭിപ്രായമുണ്ടാക്കിയിട്ടുമുണ്ട്. എന്നാല്‍ മൈസ്റ്റോറി സാമ്പത്തികമായി നിര്‍മാതാവിന് പ്രഹരമേല്‍പ്പിച്ചുവെന്ന വിവാദങ്ങള്‍ക്കിടെ മറുപടിയുമായി പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസു തുറന്നത്. കൂടെയും മൈ സ്റ്റോറിയും അടുപ്പിച്ചുള്ള ദിവസങ്ങളില്‍ റിലീസ് ചെയ്യരുതെന്ന് താന്‍ അണിയറക്കാരോട് പറഞ്ഞിരുന്നുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ തനിക്കൊരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നുവെങ്കില്‍ അത്തരത്തില്‍ സംഭവിക്കാന്‍ താന്‍ അനുവദിക്കില്ലായിരുന്നവെന്ന് പൃഥ്വിരാജ് പറഞ്ഞു.…
Read MoreTag: pridvi raj
കൊച്ചുകുട്ടിയെ പറ്റിക്കാന്‍ പൃഥിരാജിനെ കൊല്ലാന്‍ പോവുകയാണെന്നു പറഞ്ഞു; കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വണ്ടിയില്‍ പത്തുപന്ത്രണ്ടുപേര്‍ വന്നപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടി; പറ്റിക്കല്‍ കഥകള്‍ പറഞ്ഞ് ജയസൂര്യ
കൊച്ചി: മലയാള സിനിമാ ലോകത്ത് സ്വന്തമായ മേല്‍വിലാസം ഉണ്ടാക്കിയ താരങ്ങളാണ് പൃഥിരാജും ജയസൂര്യയും. പ്രൊഫഷണല്‍ രംഗത്ത് മത്സരമുണ്ടെങ്കിലും പൃഥ്വിയും ജയസൂര്യയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ കുസൃതി ഒപ്പിക്കുന്ന കാര്യത്തില്‍ പൃഥിയെക്കാള് ഒടുപടി മുമ്പിലാണ് ജയസൂര്യ. ഒരിക്കല്‍ താന്‍ പൃഥ്വിരാജിനെ കൊല്ലാന്‍ പോയ കഥ തുറന്നു പറയുകയാണ് ജയസൂര്യ. ഒരു പ്രമുഖ മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് ജയസൂര്യ ആ കഥ പറഞ്ഞത്.തമാശക്കൊപ്പിച്ച കളി അവസാനം കാര്യമാവുകയായിരുന്നു എന്നും താരം പറയുന്നുണ്ട്. മിഥുന് മാനുവല്‍ സംവിധാനം ചെയ്ത ആട്-2വിന്റെ ഷൂട്ടിങിനായി വാഗമണിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വണ്ടി ഇടയ്ക്ക് നിര്‍ത്തിയപ്പോള്‍ അവിടെ നിന്നിരുന്ന കുട്ടിയോട് അവനെ വിരട്ടാനായി വെറുതേ പറഞ്ഞു ‘പൃഥ്വിരാജിനെ കൊല്ലാന്‍ പോവുകയാണെന്ന്’. ചെറുക്കന് ആകെ പേടിച്ചു പോയി. ഞാന്‍ വീണ്ടും ചോദിച്ചു ‘പൃഥ്വിരാജിനെ കൊല്ലട്ടെ’. അവന് വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സ്റ്റൈലില്‍ പറഞ്ഞു,’നീ പറഞ്ഞതുകൊണ്ട് കൊല്ലുന്നില്ല’. അവിടുന്ന്…
Read More