മലയാള സിനിമയില്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന താരമാണ് പൃഥിരാജ്. അതിനായി വ്യത്യസ്ഥമായ കഥാപശ്ചാത്തലത്തില്‍ നിന്നുള്ള സിനിമകള്‍ മികവിന്റെ പാരമ്യതയില്‍ എത്തിക്കാനും പൃഥിയേക്കഴിഞ്ഞേ ആളുള്ളൂ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയുടെ ലക്ഷ്യവും മലയാള സിനിമയെ പുതിയ തലത്തിലേയ്ക്ക് എത്തിക്കുക എന്നതാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമായ ‘9’ ഇതിനുദാഹരണമാണ്. വൃത്യസ്ത പ്രമേയത്തില്‍ പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. കഴിഞ്ഞ ദിവസം ചിത്രം കണ്ട് കിളിപോയി എന്നു പറഞ്ഞ ആരാധകന് പൃഥ്വിരാജ് നല്കിയ മറുപടി വൈറലായിരുന്നു. ഒരു പ്രാവശ്യം കൂടി സിനിമ കണ്ടാല്‍ പോയ കിളി തിരിച്ചു വരും എന്നായിരുന്നു പൃഥ്വിയുടെ മറുപടി. എന്നാല്‍ രണ്ടു തവണ കണ്ടിട്ടും പോയ കിളി വന്നില്ലെന്നും മൂന്നാമത്തെ തവണ കിളിയെ പിടിക്കാന്‍ ഇറങ്ങിയിരിക്കുകയുമാണെന്ന് അറിയിച്ചിരിക്കുകയാണ് ഒരു ആരാധകന്. പൃഥ്വിരാജിനെ ടാഗ് ചെയ്ത് ജാസിര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് എത്തിയത്.…
Read MoreTag: pridviraj
പെരുത്ത നന്ദിയുണ്ട് ! കോര്‍പ്പറേഷനില്‍ ആറു കൊല്ലം മുമ്പ് നിവേദനം നല്‍കിയിട്ടും നടക്കാഞ്ഞ കാര്യമല്ലേ ട്രോളന്മാര് നൈസായി നടത്തിത്തന്നത്; സന്തോഷത്തില്‍ മതിമറന്ന് മല്ലികാ സുകുമാരന്‍…
റോഡ് മോശമായതിനാല്‍ പൃഥിരാജിന്റെ നാലുകോടി വിലയുള്ള ലംബോര്‍ഗിനി തിരുവനന്തപുരത്തെ വീട്ടില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞ മല്ലിക സുകുമാരനെ ട്രോളന്മാര് ട്രോള്‍മഴയില്‍ മുക്കിയിരുന്നു. മക്കളുടെ വലിയ വാഹനങ്ങള്‍ വീട്ടിലേക്ക് എത്താനുള്ള ബുദ്ധിമുട്ടിന് ഇപ്പോഴും പരിഹാരമില്ല എന്ന വിഷമം നടി തുറന്നു പറഞ്ഞതിനെയാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ട്രോളാക്കി മാറ്റിയത്. ”നാലു കോടിയോളം രൂപ വിലയുള്ള ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചപ്പോള്‍ ഏതാണ്ട് 49 ലക്ഷം രൂപയാണ് പൃഥ്വി നികുതി അടച്ചത്. അല്ലാതെ പോണ്ടിച്ചേരിയില്‍ പോയി ടാക്സ് വെട്ടിക്കുകയല്ല ചെയ്തത്. നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്സാണ് റോഡ് ടാക്സ്. അതുപോലെ കോര്പ്പറേഷന് നിഷ്കര്‍ഷിക്കുന്ന നികുതി നല്‍കിയാണ് നമ്മള് വീട് വെച്ചതും താമസിക്കുന്നതും. ഈ നികുതികള്‍ എല്ലാം അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നല്‍കുക എന്നത് ബന്ധപ്പെട്ട അധികാരികളുടെ കടമായല്ലേ” ഇങ്ങനെയായിരുന്നു മല്ലികയുടെ പ്രതികരണം. ഇപ്പോഴിതാ മല്ലികയുടെ…
Read Moreറഷ്യയില്‍ കണ്ട ആരാധകന് ഈജിപ്റ്റുകാരന്‍ ! സമകാലീന മലയാള സിനിമയോട് അങ്ങേയറ്റം മതിപ്പുള്ള ഒരാളാണ് അദ്ദേഹം; വിദേശി ആരാധകനെക്കുറിച്ച് പൃഥിരാജ് പറയുന്നതിങ്ങനെ…
നടന് പൃഥിരാജ് കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റ് ശ്രദ്ധേയമായിരുന്നു. താന്‍ നേരിട്ട ഏറ്റവും രസകരമായ അനുഭവം എന്നു പറഞ്ഞാണ് പൃഥി പോസ്റ്റിട്ടത്. റഷ്യയിലെ ഷൂട്ടിംഗ് സമയത്ത് പാതിരാത്രിയില്‍ കബാബ് കടയില്‍ പോയതും അവിടെ കൗണ്ടറില്‍ നിന്നയാള്‍ ‘കൂടെ’ എന്ന ചിത്രം കണ്ടു എന്ന് പറഞ്ഞതുമൊക്കെയാണ് താരം ട്വിറ്ററില്‍ കുറിച്ചത്. കൗണ്ടറില്‍ നിന്നയാള്‍ എന്ന് മാത്രമാണ് പൃഥ്വിരാജ് പറഞ്ഞത്. സ്വാഭാവികമായും അത് മലയാളിയല്ലേ എന്ന ചോദ്യങ്ങള്‍ ഉണ്ടായി. എന്നാല്‍ അത് മലയാളി അല്ല, ഈജിപ്ഷ്യന്‍ ആണ് എന്നൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. For all those who are asking..the guy at the kebab shop was (is) an Egyptian. Apparently sees my films with subtitles (probably in his language..though I don’t know how). And yes..holds the highest…
Read Moreഅതൊരു പരീക്ഷണമായിരുന്നെങ്കില്‍ പൃഥി സ്വന്തം പണം മുടക്കി ചിത്രം നിര്‍മിക്കണമായിരുന്നു; തുറന്നടിച്ച് രണത്തിന്റെ നിര്‍മാതാവ്
പൃഥിരാജ് നായകനായി പുറത്തിറങ്ങിയ രണം സാമ്പത്തികമായി പരാജയമായെന്ന് നടന് തന്നെ കഴിഞ്ഞ ദിവസം ഒരു പൊതുവേദിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ നടന്റെ വാക്കുകളോട് രൂക്ഷമായി പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ബിജു ലോസണ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.തിയറ്ററുകളില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന സിനിമയെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിര്‍മിക്കണമായിരുന്നുവെന്നും ബിജു പറഞ്ഞു. നേരത്തെ പൃഥ്വിയുടെ പ്രസ്താവനയ്ക്കെതിരെ നടന് റഹ്മാനും രംഗത്തുവന്നിരുന്നു. റഹ്മാന് ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തിന് താഴെ നടന്ന ചര്‍ച്ചയിലാണ് ബിജു ലോസണിന്റെ പ്രതികരണം. പൃഥ്വി പറഞ്ഞത് വസ്തുതയാണെന്നും ചിത്രം ഗംഭീരമാണെന്നതില്‍ സംശയമില്ലെന്നും പക്ഷേ പ്രേക്ഷക പ്രതികരണം ശരാശരി ആയിരുന്നുവെന്നും ഒരു പ്രേക്ഷകന് ബിജു ലോസണെ ടാഗ് ചെയ്തുകൊണ്ട് അഭിപ്രായപ്പെടുകയുണ്ടായി. ഈ കമന്റിന് മറുപടി നല്‍കിയാണ് ബിജു തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ശരിയാണ്. ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം…
Read Moreനടന് പൃഥിരാജിന്റെ വീട് വെള്ളത്തില്‍ മുങ്ങി; മല്ലികാ സുകുമാരനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് ചെമ്പില്‍ കയറ്റി; രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ കാണാം…
പ്രളയം കേരളത്തെ വിഴുങ്ങുമ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. നിരവധി ആളുകളാണ് പലയിടത്തും കുടുങ്ങിക്കിടക്കുന്നത്. മലയാള സിനിമാതാരംപൃഥിരാജിന്റെ തിരുവനന്തപുരത്തെ വീട് വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് താരത്തിന്റെ അമ്മയും നടിയുമായ മല്ലികാ സുകുമാരനെയും മറ്റു കുടുംബാംഗങ്ങളെയും സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. പൃഥിരാജിന്റെ അമ്മയായ മല്ലികാ സുകുമാരനെ ചെമ്പില്‍ കയറ്റിയാണ് സന്നദ്ധപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കേന്ദ്ര ദുരന്തനിവാരണ സേനയും ഐടിബിപിയും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. Rescuing @PrithviOfficial’s Mom #MallikaSukumaran#KeralaFloods pic.twitter.com/iKQwyFsJci — Forum Keralam (FK) (@Forumkeralam1) August 16, 2018
Read Moreഇവന്മാരൊക്കെ കൂടി എല്ലാം കുളമാക്കും ! ലൂസിഫറിന്റെ ലൊക്കേഷനില്‍ തലയില്‍ കൈവച്ച് പൃഥിരാജ്; ചിത്രം വൈറലാവുമ്പോള്‍ കമന്റുകളും അനവധി…
പൃഥിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ലൂസിഫര്‍. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമുള്ള പൃഥിരാജിന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. സെറ്റില്‍ ചിത്രീകരണത്തിനിടെ തലയില്‍ കൈ വച്ച് പോകുന്ന പൃഥിയെയാണ് ചിത്രത്തില്‍ കാണാനാവുന്നത്. ടെന്‍ഷന്‍ കൂടിയത് കൊണ്ടാണോ ഈ ഭാവമെന്നാണ് ആരാധകരുടെ സംശയം. സിനിമയുടെ കപ്പിത്താന് ടെന്‍ഷന്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് മറ്റു ചിലര്‍ പറയുന്നത്. സിനിമയുടെ പ്രധാന രംഗം ഏതെങ്കിലുമാകും അതാ ഇത്ര ടെന്‍ഷന്‍’, ‘ദൈവമേ സംവിധാനം ഇത്ര ബുദ്ധിമുട്ടായിരുന്നോ ?’ അങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമെന്ന നിലയിലും ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെ. അതേസമയം ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വണ്ടിപ്പെരിയാറിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പൃഥ്വിയുടെ സംവിധാന മികവില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സന്തുഷ്ടനാണ്.…
Read Moreഅമ്മ വീണ്ടും പൊട്ടിത്തെറിയിലേക്ക് ! ഷൂട്ടിംഗ് നിര്‍ത്തിവച്ച് ‘ മഴവില്ലില്‍’ പങ്കെടുക്കമെന്ന അമ്മയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് യുവതാരങ്ങള്‍; അണിയറയില്‍ ആസൂത്രിത നീക്കം നടക്കുന്നുവോ ?
താരസംഘടനയായ അമ്മയില്‍ പ്രശ്നം വീണ്ടും രൂക്ഷമാവുന്നുവോ ? അമ്മ നടത്തിയ മെഗാഷോ മഴവില്ലില്‍ നിന്നും ഒരു വിഭാഗം യുവതാരങ്ങള്‍ വിട്ടുനിന്നതാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. മെഗാഷോ നടക്കുന്ന സമയത്ത്. സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തി വയ്ക്കണം എന്നു താരങ്ങക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്കിരുന്നു. സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഈ നിര്‍ദേശം പാലിക്കുകയും ചെയ്തു. മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കൂടാതെ ആസിഫ് അലി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്മാന്, അജു വര്‍ഗീസ്, കാളി ദാസന് തുടങ്ങിയ താരങ്ങളും തങ്ങളുടെ തിരക്കുകള്‍ മാറ്റി വച്ച് ഷോയില്‍ പങ്കെടുത്തിരുന്നു. ഇവരൊക്കെയും റീഹേഴ്സല് ക്യാമ്പില്‍ സജീവമായിരുന്നു. എന്നാല്‍ യുവതാരങ്ങളില്‍ പലരും ഈ നിര്‍ദേശങ്ങള്‍ അവഗണിക്കുകയായിരുന്നു. ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കിലായിരുന്ന പ്രമുഖ യുവനടന്റെ അസാന്നിദ്ധ്യം ഷോയില്‍ പ്രകടമായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ മറ്റൊരു യുവനടനും കേരളത്തിലുണ്ടായിരുന്നെങ്കിലും ഷോയില്‍ പങ്കെടുത്തില്ല എന്നും വിവരമുണ്ട്. മറ്റു…
Read Moreപൃഥിരാജ് എനിക്ക് വേണ്ടി അത് ചെയ്തു തന്നതുപോലെ മറ്റൊരു നടനും ഇന്നേവരെ ചെയ്തു തന്നിട്ടില്ല; ഇഷ തല്‍വാര്‍ മനസു തുറക്കുന്നു…
തട്ടത്തിന് മറയത്തിലൂടെ മലയാളക്കരയെ കീഴടക്കിയ നടിയാണ് ഇഷ തല്‍വാര്‍. ഇഷ മലയാളികള്‍ക്ക് ആയിഷയാണ്, തട്ടമിട്ട ഉമ്മച്ചിക്കുട്ടി. തട്ടത്തിന്മറയത്ത് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി യുവാക്കളുടെ സ്വപ്നറാണിയാകാനും ഇഷയ്ക്കു കഴിഞ്ഞു. ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ ഇഷ മനസു തുറന്നു. കൊച്ചിയില്‍ സ്ഥിരതാമസത്തിനൊരുങ്ങുകയാണല്ലോ എന്ന ചോദ്യത്തിന് ”കഴിഞ്ഞ ആറ് വര്‍ഷങ്ങളായിട്ട് കൊച്ചി എന്റെ ജീവിതത്തിലുണ്ട്. ഈ നാടിന്റെ സംസ്കാരവും ഭൂമിശാസ്ത്രവും മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നു. ആളുകളും ഭക്ഷണവുമായി ഞാന്‍ പ്രണയത്തിലായി. എന്നായിരുന്നു ഇഷയുടെ മറുപടി. ആദ്യമൊന്നും ഇങ്ങനെ അല്ലായിരുന്നു. 2012 ല്‍, തട്ടത്തിന് മറയത്ത് സിനിമയില്‍ അഭിനയിക്കാനെത്തുമ്പോള്‍, പൊരുത്തപ്പെടാന്‍ നന്നെ ബുദ്ധിമുട്ടിയിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് സുന്ദരമായി തോന്നുന്നതെല്ലാം അന്നെനിക്ക് പ്രശ്നമായിരുന്നു. ഇന്നെനിക്ക് കേരളത്തില്‍ കഴിയാനാണ് ഏറെ ഇഷ്ടം. ഇവിടം മനോഹരമാണ്. നല്ല സമാധാനമുള്ള സ്ഥലമാണ്. ഈ നിമിഷം എന്റെ ഹൃദയത്തിന് ഇവിടെയിരിക്കാനാണ് ഇഷ്ടം!’ പുതിയ ചിത്രമായ രണത്തിനെക്കുറിച്ചും…
Read Moreഅടിതെറ്റിയാല്‍ പൃഥിയും വീഴും ! പാര്‍വതിയുടെ പിന്നാലെ ഓടിയ പൃഥിരാജ് നെഞ്ചുംതല്ലി വീഴുന്ന വീഡിയോ വൈറല്‍…
പൃഥിരാജും പാര്‍വതിയും തകര്‍ത്തഭിനയിച്ച ചിത്രമാണ് ആര്.എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്.യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയെടുത്ത സിനിമ വമ്പന്‍ ഹിറ്റായിരുന്നു.ഈ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ട്വിറ്ററിലൂടെ പൃഥി തന്നെയാണ് വീഡിയോ പുറത്തു വിട്ടത്. ചിത്രീകരണത്തിനിടയിലെ ഒരു വീഴ്ചയാണ് വീഡിയോയില്‍ കാണുന്നത്. തനിക്കെതിരേയുള്ള വിമര്‍ശനങ്ങളെയും ട്രോളുകളെയും വളരെ പോസിറ്റീവായി സമീപിക്കുന്ന താരമാണ് പൃഥി. കരിയറിന്റെ തുടക്കം മുതല്‍ ട്രോളന്മാരുടെ ഇഷ്ടതാരമാണ് പൃഥി. ഇതിനിടയ്ക്കാണ് താന്‍ വീഴുന്ന വീഡിയോ താരം തന്നെ പുറത്തു വിട്ടത്. എന്നാല്‍ സെല്‍ഫ് ട്രോളിന്റെ ഭാഗമായാണോ താരം ഈ വീഡിയോ പുറത്തു വിട്ടതെന്ന സംശയവും ആരാധകര്‍ക്കുണ്ട്. ഗാനരംഗത്ത് ഓടിവരുന്നതിനിടയില്‍ പൃഥി മലര്‍ന്നടിച്ചു വീഴുന്നതായാണ് വീഡിയോയില്‍ കാണുന്നത്. Action! 😝 😝 @PrithviOfficial pic.twitter.com/a2TQ8PAqBG — ethnofest (@ethno_offl) February 28, 2018
Read Moreപൃഥിരാജിന്റെ ‘വിമാന’ത്തിനൊപ്പം ഉയര്‍ന്നു പൊങ്ങിയത് സജിയുടെ മനസ്; സ്വന്തം ജീവിതം സ്ക്രീനില്‍ കണ്ടപ്പോള്‍ സജിയുടെ മുഖത്ത് തെളിഞ്ഞത് സന്തോഷപൂരം
തൊടുപുഴ: കാത്തിരിപ്പിനുശേഷം പൃഥ്വിരാജിന്റെ വിമാനം പറന്നുയര്‍ന്നപ്പോള്‍ മൂകനും ബധിരനുമായ സജിയുടെ മനസ് നിറഞ്ഞു. സ്വന്തം ജീവിതകഥ വെള്ളിത്തിരയിലൂടെ കണ്ട സജിയുടെ മുഖത്തു വിവിധ ഭാവങ്ങള്‍ മിന്നിമറഞ്ഞു. തിയറ്ററില്‍ സ്വന്തം പേര് എഴുതിക്കാണിച്ചപ്പോള്‍ അഭിമാനത്തോടെ സജി ആംഗ്യം കാണിച്ചു.സ്വന്തമായി വിമാനം നിര്‍മിച്ചു വിസ്മയിപ്പിച്ച ബധിരനും മൂകനുമായ തൊടുപുഴ തട്ടക്കുഴ അഴകനാല്‍ തോമസിന്റെ മകന് സജി തോമസിന്റെ ജീവിതകഥയാണ് ‘വിമാനം’ എന്ന ചലച്ചിത്രം. പൃഥ്വിരാജിന്റെ ഭാവപ്പകര്‍ച്ചയില്‍ സജി വിസ്മയിച്ചു, മൂകമായി കരഞ്ഞു. തൊടുപുഴ ആശീര്‍വാദ് സിനിപ്ലസില്‍ സജിയുടെ അടുത്തിരുന്ന ഭാര്യ മരിയയും മകന് ജോഷ്വയും വികാരഭരിതരായി. മരിയയുടെ കണ്ണില്‍ നനവു പടര്‍ന്നു. സിനിമ കഴിഞ്ഞപ്പോള്‍ ഒന്നുകൂടി കാണണമെന്നു സജി മരിയയോട് ആംഗ്യം കാണിച്ചു. മുഖത്ത് അഭിമാനത്തിന്റെ ഭാവം നിറഞ്ഞു. ഇനിയും കാണണം, അത്രമാത്രം ഇഷ്ടപ്പെട്ടു – മരിയയും പറഞ്ഞു.താനനുഭവിച്ച ദുരിതവും കഷ്ടപ്പാടും സമര്‍പ്പണവും പൃഥ്വിരാജിലൂടെ കണ്ടപ്പോള്‍ മനസു നിറഞ്ഞെന്നു സജി…
Read More