എന്റെ മനസു നിറയെ ഇതുപോലെയൊരു കുഞ്ഞ് അനുജത്തിയെ വേണമെന്ന ആഗ്രഹമാണ്; പൃഥിരാജ് മനസു തുറക്കുന്നു

സൂപ്പര്‍താരം പൃഥിരാജ് തന്റെ മനസിലെ വലിയൊരു ആഗ്രഹമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ‘ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസു നിറയെ’. പൃഥിരാജ് ഇതു പറഞ്ഞപ്പോള്‍ ആരാകും ആ പെണ്‍കുട്ടിയെന്നോര്‍ത്ത് ആരാധകര്‍ തലപുകച്ചു തുടങ്ങി. മലയാളത്തിന്റ സ്വന്തം നസ്രിയ നസീമാണ് ആ പെണ്‍കുട്ടി. നസ്രിയയും പൃഥ്വിയും ഒന്നിച്ചഭിനയിക്കുന്ന അഞ്ജലി മേനോന്‍ ചിത്രം മൈസ്‌റ്റോറിയുടെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ഒരു ഓണ്‍ലൈന്‍മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥി മനസു തുറന്നത്. നസ്രിയ തനിക്ക് കുഞ്ഞനുജത്തിയാണെന്ന് പൃഥ്വിരാജ് പറയുന്നു. നസ്രിയയെ പരിചയപ്പെട്ടതുമുതല്‍ ഇത് പോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ്സ് നിറയെ എന്ന് പൃഥ്വി വ്യക്തമാക്കി. മൈസ്‌റ്റോറിയില്‍ പാര്‍വതിയും പൃഥ്വിയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം നസ്രിയയും പാര്‍വതിയും അഞ്ജലി മേനോനും ഒന്നിക്കുന്ന ചിത്രമാണ് മൈസ്‌റ്റോറി. ചിത്രത്തില്‍ പൃഥ്വിയും നസ്രിയയും ഒന്നിച്ചുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Read More

തട്ടത്തിന്‍ മറയത്തെ പെണ്ണ് പതിനാറുകാരിയുടെ അമ്മയാകുന്നു ! ഇഷയുടെ രണ്ടാം വരവ് പൃഥിയുടെ നായികയായി; വിശേഷങ്ങള്‍ തുറന്നു പറഞ്ഞ് താരം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച മൊഞ്ചത്തിയാണ് ഇഷ തല്‍വാര്‍. തട്ടത്തിന്‍ മറയത്തിനു ശേഷം മലയാളത്തില്‍ ഏതാനും സിനിമകളില്‍ കൂടി അഭിനയിച്ചെങ്കിലും അത്ര മെച്ചപ്പെട്ട വേഷങ്ങളല്ലായിരുന്നു അത്. ചെറിയ ഇടവേളയ്ക്കു ശേഷം ക്രോസ് റോഡ് എന്ന മലയാള സിനിമയില്‍ ഇഷ അഭിനയിച്ചിരുന്നു. ഇപ്പോള്‍ പൃഥിയുടെ നായികയായി രണ്ടാം വരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഇഷ. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ഡെട്രോയിറ്റ് ക്രോസിംഗ് എന്ന സിനിമയിലാണ് ഇഷ അഭിനയിക്കുന്നത്. മുമ്പ് മംമ്താ മോഹന്‍ദാസിനെ നായികയായി നിശ്ചയിച്ചതെങ്കിലും മംമ്ത പിന്മാറിയതോടെ ഇഷയ്ക്കു നറുക്കു വീഴുകയായിരുന്നു. സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് ഇഷ സംസാരിക്കുകയും ചെയ്തു.ഷൂട്ടിംഗിനിടെ പൃഥ്വി തന്നെ ഒരുപാട് സഹായിച്ചിരുന്നെന്നും ഇഷ പറയുന്നു. നടന്‍ എന്ന നിലയില്‍ കഥാപാത്രങ്ങള്‍ക്ക് ശരിക്കും ജീവന്‍ കൊടുക്കുന്ന പൃഥ്വി സിനിമയ്ക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ നല്‍കുന്ന ആളാണെന്നും…

Read More

ഞാനും പൃഥിരാജും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പെരുംനുണകള്‍;’മൈസ്റ്റോറി’യുടെ സംവിധായിക റോഷ്‌നി ദിനകര്‍ രാഷ്ട്രദീപികയോട്…

പൃഥിരാജിനെ നായകനാകുന്ന മൈസ്റ്റോറിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പെരുംനുണകളെന്ന് ചിത്രത്തിന്റെ സംവിധായക റോഷ്‌നി ദിനകര്‍ രാഷ്ട്രദീപികയോടു പറഞ്ഞു. നായകന്‍ പൃഥിരാജും സംവിധായികയും തമ്മിലുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. കോസ്റ്റിയൂം ഡിസൈനറായിരുന്ന റോഷ്നി മൈസ്റ്റോറിയിലൂടെ സംവിധായികയുടെ തലപ്പാവ് അണിയുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പ് പോര്‍ച്ചുഗലില്‍ വച്ചു നടന്ന മുപ്പതു ദിവസത്തെ ഷൂട്ടിംഗിനിടയിലാണ് നടനും സംവിധായികയും തമ്മില്‍ തെറ്റിയത് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സഹ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇരുവരെയും അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലുംനടന്നില്ലയെന്നും മുപ്പതു ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ സംഘത്തിനു മടങ്ങേണ്ടി വന്നുവെന്നും വാര്‍ത്തകളുണ്ടായി. ഇതിനിടയില്‍ ഫിലിം നിര്‍മ്മാതാക്കളുടെ സംഘടന സെക്രട്ടറി എം.രഞ്ജിതിന്റെ അജ്ഞലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി പൃഥ്വിരാജ് ഡേറ്റ് കൊടുത്തത് റോഷ്‌നിയെ ചൊടിപ്പിച്ചുവെന്നും റോഷ്‌നി ഇക്കാര്യങ്ങള്‍ കാട്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തുവെന്നും വാര്‍ത്തയുണ്ടായിരുന്നു.  എന്നാല്‍ ഈ വാര്‍ത്തകള്‍ അപ്പാടെ…

Read More

അച്ഛനെ പുറത്താക്കിയ സംഘടന പിടിച്ചെടുക്കും; താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ആലോചന; രണ്ടും കല്‍പ്പിച്ച് പൃഥിരാജ്; ‘അമ്മ’ പിടിച്ചെടുക്കാന്‍ പടയൊരുക്കവുമായി വനിതാ കൂട്ടായ്മയും

ഒരു കാലത്ത് മലയാള സിനിമയിലെ ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരന്‍. ഇന്നത്തെ പല സൂപ്പര്‍താരങ്ങള്‍ക്കും വഴികാട്ടിയായിരുന്ന നടന്‍. എന്നാല്‍ താരങ്ങള്‍ ചേര്‍ന്ന് അമ്മ എന്ന സിനിമാ സംഘടന രൂപീകരിച്ചപ്പോള്‍ സുകുമാരന്റെ സ്ഥാനം പടിയ്ക്കു പുറത്തായിരുന്നു. സിനിമാരംഗത്തെ ചില പരാമര്‍ശങ്ങളുടെ പേരില്‍ മൂന്നുവര്‍ഷത്തിലേറെക്കാലമാണ് സുകുമാരന്‍ സിനിമയില്ലാതെ വീട്ടിലിരുന്നത്. സ്വന്തക്കാരെന്നു വിശ്വസിച്ചവര്‍ പോലും തിരഞ്ഞു നോക്കാഞ്ഞത് സുകുമാരനെ മാനസികമായി തകര്‍ത്തു. ഈ വിലക്ക് നിലവിലിരിക്കുമ്പോഴാണ് ബൈജു കൊട്ടാരക്കര ബോക്‌സര്‍ എന്ന സിനിമയിലേക്ക്് സുകുമാരനെ ക്ഷണിക്കുന്നത്. സംഘടനയുടെ വിലക്കുള്ളതിനാല്‍ ഇത് സാഹസികമായിരിക്കുമെന്ന് സുകുമാരന്‍ ബൈജുവിനെ ഓര്‍മിപ്പിക്കുകയും ചെയ്തു. സുകുമാരനെ വച്ച് പടംപിടിച്ചാല്‍ റിലീസിന് തീയറ്റര്‍ കിട്ടില്ലെന്നു ചിലര്‍ ബൈജുവിനെ ഭീഷണിപ്പെടുത്തുകപോലുമുണ്ടായി. എന്നാല്‍ സിനിമയുമായി മുമ്പോട്ടു പോകാന്‍ തീരുമാനിച്ച ബൈജു ഷൂട്ടിംഗ് തുടങ്ങിയ അന്നു തന്നെ സംഘടനയുടെ ശക്തി എന്താണെന്നറിഞ്ഞു. ഒറ്റയൊരാള്‍ ലൊക്കേഷനില്‍ എത്തിയില്ല. മുന്നു നാലു ദിവസം കഴിഞ്ഞിട്ടും സ്ഥിതിഗതികള്‍ മാറാഞ്ഞതിനാല്‍…

Read More