മലപ്പുറം എടക്കരയില്‍ വൈദികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മില്ലുംപടി അമ്പലപ്പറ്റ ഷിഹാബ് പിടിയിലായി. എടക്കര പോലീസ് സ്റ്റേഷന് സമീപത്തുവെച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച്ച മുണ്ട ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളി വികാരി റവ. വി. ഗീവര്‍ഗീസിനെ ക്രൂരമായി മര്‍ദിച്ചത്. ഇടവകയിലെ ഇല്ലിക്കാട് ഭാഗത്തെ രോഗികളുടെ ഭവന സന്ദര്‍ശനം നടത്തി ബൈക്കില്‍ പള്ളിയിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ വൈദികന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഉടനെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പുറത്തിറങ്ങുകയോ അന്വേഷിക്കുകയോ ചെയ്തില്ല. സംഭവത്തില്‍ പോലീസിന്റെ നിഷ്ക്രിയത്വത്തിനും അറസ്റ്റ് വൈകുന്നതിനുമെതിരെ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു പൊടുന്നനെയുള്ള അറസ്റ്റ്.
Read MoreTag: priest
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി ഇറച്ചിക്കടയിട്ടെങ്കില്‍ രക്ഷപ്പെട്ടില്ല ! പിന്നെ ട്രാവല്‍ ഏജന്‍സിക്കാരനും പൂജാരിയുടെ ഡ്രൈവറുമായി ഒടുക്കം പൂജാരിയും;കൊലക്കേസ് പ്രതി അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായ കഥയിങ്ങനെ…
കൊലക്കേസ് പ്രതി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായി ഇടംപിടിച്ചത് ഞെട്ടലുളവാക്കുന്നു. പത്തനംതിട്ടയില്‍ ഫിനാന്‍സ് കമ്പനി നടത്തിയിരുന്ന വാസുക്കുട്ടിയെ കൊലപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒന്നാം പ്രതിയായ ഇലന്തൂര്‍ പരിയാരം മേട്ടയില്‍ എം.പി. ബിജുമോനാണ് അച്ചന്‍കോവില്‍ അയ്യപ്പക്ഷേത്രത്തില്‍ പൂജാരിയായത്. പരിയാരം പൂക്കോട് പീടികയില്‍ പി.എസ്. അജികുമാര്‍ പോലീസില്‍ നല്കിയ പരാതിയേത്തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ഇയാളെ ജോലിയില്‍നിന്നു പുറത്താക്കി. 2009ലാണ് വാസുക്കുട്ടി കൊല്ലപ്പെടുന്നത്.സ്ഥാപനം പൂട്ടി, പണവും സ്വര്‍ണവുമായി വീട്ടിലേക്കു മടങ്ങിയ വാസുക്കുട്ടിയെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയ പ്രതികള്‍ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം മാവേലിക്കര പുന്നമൂടിനു സമീപം വാഹനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ ബിജുവിനെക്കൂടാതെ മറ്റു നാലു പ്രതികള്‍ കൂടി ഉണ്ടായിരുന്നു. ജാമ്യത്തിലിറങ്ങിയ ബിജുമോന് ആദ്യം പൂക്കോട് ജംഗ്ഷനില്‍ ഇറച്ചിക്കോഴി വ്യാപാരം തുടങ്ങി. നാട്ടുകാര്‍ മുഖംതിരിച്ചതോടെ കട പൂട്ടി. പിന്നീട് കുമ്പനാടിനു സമീപം മുട്ടുമണ്‍ ജംഗ്ഷനിലെ ട്രാവല്‍ ഏജന്‍സിയില്‍…
Read More