മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസിന് ലോക്സഭ സ്പീക്കര്‍ അനുമതി നല്‍കിയതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രവചനം. 2023ലും പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചേക്കും എന്നായിരുന്നു 2019ല്‍ ലോക്സഭയില്‍ മോദി നടത്തിയ പ്രസംഗം. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 2109ലെ ബജറ്റ് സെഷനിലെ ചര്‍ച്ചയ്ക്കിടെയുള്ള മോദിയുടെ പ്രസ്താവനയാണ് വൈറലായത്. തൊട്ടുമുന്‍പത്തെ വര്‍ഷം പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ ഫലമായി ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായെന്നും അടുത്തത് 2023ല്‍ അവതരിപ്പിക്കണമെന്നും പ്രതിപക്ഷത്തെ പരിഹസിച്ച് മോദി പറയുന്നുണ്ട്. ‘ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു, നന്നായി തയാറെടുക്കൂ. 2023ലെങ്കിലും അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചേക്കും’ – മോദി പറഞ്ഞു. സേവന മനോഭാവത്തിന്റെ ഫലമായാണ് ബിജെപി ഭരണത്തിലെത്തിയത്. അതേസമയം അഹങ്കാരത്തിന്റെ ഫലമായാണ് നിങ്ങളുടെ അംഗസംഖ്യ 400ല്‍ നിന്ന് 40ലേക്ക് താഴ്ന്നതെന്നും മോദി പേരു പരാമര്‍ശിക്കാതെ കോണ്‍ഗ്രസിനെ…
Read MoreTag: prime minister
പ്രധാനമന്ത്രിയായത് വെറും 44 ദിവസം ! എന്നാല്‍ ലിസ് ട്രസിന് അടിച്ചത് വമ്പന്‍ ലോട്ടറി
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ വെറും 44 ദിവസം ഇരുന്നതിനു ശേഷമാണ് ലിസ് ട്രസ് പടിയിറങ്ങിയത്. രാജ്യത്തെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് വിവിധ കോണുകളില്‍ നിന്ന് തിരിച്ചടി ലഭിച്ചതോടെയാണ് ലിസ് ട്രസ് രാജി വയ്ക്കാന്‍ തീരുമാനിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ അധികാരത്തിലിരുന്നുള്ളൂവെങ്കിലും ലിസ് ട്രസിന് വ്യക്തപരമായി അടിച്ചത് വമ്പന്‍ ലോട്ടറിയാണ്. ഇനി മുതല്‍ പ്രതിവര്‍ഷം ഒരു കോടി രൂപയിലധികം അലവന്‍സായി ഇവര്‍ക്ക് ലഭിക്കും. എന്നാല്‍ ട്രസിന് കൈവന്ന ഈ സൗഭാഗ്യത്തെപ്പറ്റി വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പലരും തങ്ങളുടെ അഭിപ്രായങ്ങളും ട്രോള്‍ വീഡിയോകളും മീമുകളും പങ്കുവെച്ചിട്ടുണ്ട്. ഒരു ദിവസത്തേക്കെങ്കിലും ഇത്തരമൊരു ഭാഗ്യം ലഭിക്കണമെന്നാണ് ഒരു ഉപയോക്താവിന്റെ അഭിപ്രായം. വളരെ ചുരുക്കം ചില ആളുകള്‍ക്കേ ഈ സ്കീം ലഭിക്കുകയുള്ളൂ എന്ന അടിക്കുറിപ്പോടെയുള്ള ട്രോള്‍ വീഡിയോ മറ്റൊരു ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്. അതിനിടെ, റയാന്‍എയര്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രധാനമന്ത്രിക്കുള്ള ബോര്‍ഡിംഗ്…
Read Moreബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവെച്ചു ! കാവല്‍ പ്രധാനമന്ത്രിയായി തുടരും…
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവെച്ചു. വിവാദങ്ങളില്‍ കുടുങ്ങിയ ബോറിസ് ജോണ്സണ് മന്ത്രിസഭയില്‍നിന്ന് നിരവധി അംഗങ്ങള്‍ രാജിവെച്ചതോടെയാണ് കാര്യങ്ങള്‍ ജോണ്‍സന്റെ രാജിയിലേക്കെത്തിയത്. കണ്‍സര്‍വേറ്റീസ് പാര്‍ട്ടി നേതൃസ്ഥാനവും ബോറിസ് ജോണ്സണ് രാജിവെച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുംവരെ ബോറിസ് ജോണ്സണ് കാവല്‍ പ്രധാനമന്ത്രിയായി തുടരും, ‘പാര്‍ട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോണ്‍സനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗേറ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വന്‍ എതിര്‍പ്പുകളാണ് ഉയര്‍ത്തിവിട്ടത്. തുടര്‍ന്ന് പാര്‍ട്ടിനേതാവ് സ്ഥാനത്ത് ജോണ്സന് തുടരണമോ എന്നതില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു. പാര്‍ലമെന്റില്‍ 359 എം.പി.മാരാണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എം.പി.മാര്‍ ജോണ്‍സനെതിരേ വിശ്വാസവോട്ടിനു കത്തുനല്‍കിയതോടെ ബോറിസ് ജോണ്സണ് പുറത്തു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ്…
Read Moreഎ കെ ആന്റണി ഇന്ത്യ ഭരിക്കുമോ ? പ്രധാനമന്ത്രി ചര്‍ച്ചകള്‍ മമതയില്‍ തുടങ്ങി മായാവതിയില്‍ അവസാനിച്ചേക്കില്ലെന്നു സൂചന; അപ്രതീക്ഷിത ട്വിസ്റ്റ് ഇങ്ങനെ…
അവസാനഘട്ട വോട്ടെടുപ്പ് അവസാനിക്കാന്‍ ഒരു ദിനം മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് കടക്കുന്നു. ഭരണകക്ഷിയായ ബിജെപി ഉള്‍പ്പെടെ ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലെന്നിരിക്കെ പ്രതിപക്ഷ സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ കൊണ്ടുപിടിച്ചു നടക്കുകയാണ്. കോണ്‍ഗ്രസ് പ്രധാനമന്ത്രിസ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ തയ്യാറാവില്ലെന്ന് തിരിച്ചറിഞ്ഞാണ് ചര്‍ച്ചകള്‍ തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയിലേക്കും ബിഎസ്പി നേതാവ് മായാവതിയിലേക്കുമൊക്കെ തിരിഞ്ഞത്. കെ. ചന്ദ്രശേഖര റാവുവും ചന്ദ്രബാബു നായിഡുവും ശരത് പവാറും എന്തിന് എച്ച് ഡി ദേവഗൗഡ വരെ പ്രധാനമന്ത്രി സ്ഥാനം മോഹിച്ച് കഴിയുകയാണ്. എന്നാല്‍ കോണ്‍ഗ്രസിനു പുറത്തുള്ള ആളെ പ്രധാനമന്ത്രിയാക്കുന്നതിനോട് പാര്‍ട്ടിക്കുള്ളിലെ തന്നെ പലര്‍ക്കും യോജിപ്പില്ല. അങ്ങനെ പ്രതിസന്ധിയിലായിരിക്കുന്ന കോണ്‍ഗ്രസ് ഏവര്‍ക്കും സുസമ്മതനായ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തിക്കഴിഞ്ഞതായാണ് വിവരം. എ കെ ആന്റണിയുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്ക് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.മുന്‍ പ്രതിരോധ മന്ത്രി,…
Read Moreഇങ്ങനെയും ഒരു പ്രധാനമന്ത്രി ! ചികിത്സയുടെ തിരക്കൊഴിഞ്ഞിട്ട് ഭരിക്കാന്‍ നേരമില്ല; ഓസ്ട്രേലിയയിലും അമേരിക്കയിലും വരെ ജോലി ചെയ്ത ഭൂട്ടാനിലെ ഡോക്ടര്‍ പ്രധാനമന്ത്രി ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റുന്നത് ഇങ്ങനെ…
തിമ്പു: എന്താണ് തൊഴില്‍ എന്നു ചോദിച്ചാല്‍ രാഷ്ട്രീയം എന്നു പറയുന്ന പൊതുപ്രവര്ത്തകന്മാര് ഏറെയുള്ള നാടാണ് ഇന്ത്യ. രാഷ്ട്രീയം ഒരു തൊഴിലായി കൊണ്ടു നടക്കുന്ന ഇത്തരക്കാരെ തട്ടിമുട്ടിയിട്ട് നടക്കാന്‍ പാടില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നാല്‍ ഇതില്‍ നി്ന്നും തികച്ചും വ്യത്യസ്ഥനാവുകയാണ് നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാനിലെ പ്രധാനമന്ത്രി ലോതെ ഷെറിങ. വിദേശ രാജ്യങ്ങളില്‍ അടക്കം ജോലി ചെയ്തിട്ടുള്ള പ്രഗത്ഭനായ ഡോക്ടറാണ് ഇദ്ദേഹം. പ്രധാനമന്ത്രി ആണെങ്കിലും ചെയ്ത ജോലി മറക്കാന്‍ ഷെറിങ് തയ്യാറല്ല. ഷെറിങ് എല്ലാ വാരാന്ത്യത്തിലും ആശുപത്രിയില്‍ പോകും, ഡോക്ടറായി. ശനിയാഴ്ചകളില്‍ അദ്ദേഹം നാഷനല്‍ റഫറല്‍ ആശുപത്രിയില്‍ സര്‍ജനാണ്. അവിടെ സര്‍ജറികളും മറ്റുമായി തന്റെ സേവനം നല്‍കും. ‘എനിക്കിതൊരു സ്ട്രെസ്-റിലീഫാണ്.’ പ്രധാനമന്ത്രിയായിട്ടും ഡോക്ടര്‍ കുപ്പായമണിഞ്ഞ് ശനിയാഴ്ച്ചകളില്‍ ആശുപത്രിയിലെത്തുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ ഷെറിങിന്റെ മറുപടി ഇതാണ്. ‘ചിലര്‍ ഗോള്‍ഫ് കളിക്കും, ചിലര്‍ അമ്പെയ്ത്ത് പരിശീലിക്കും. എനിക്കാണെങ്കില്‍ രോഗികളെ ശുശ്രൂഷിക്കാനാണ് ഇഷ്ടം. അതുകൊണ്ട്…
Read Moreലങ്കയിലെ രാഷ്ട്രീയ അട്ടിമറി ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്നത് കനത്തഭീഷണി ! ചൈനയുടെ ഉറ്റതോഴനായ രാജപക്സെയുടെ നീക്കങ്ങളില്‍ കണ്ണും നട്ട് ഇന്ത്യ
ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മഹിന്ദ രാജപക്സെ അട്ടിമറിയിലൂടെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയതിനെ കനത്ത ആശങ്കയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. ഇന്ത്യാ അനുകൂലിയായ റനില്‍ വിക്രമസിംഹയുടെ പുറത്താകല്‍ ഇന്ത്യയ്ക്ക് വലിയ നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യ സന്ദര്‍ശനം നടത്തിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു വിക്രമസിംഹയുടെ അധികാരനഷ്ടമെന്നതും ശ്രദ്ധേയമായി. മുമ്പ് ഒരു പതിറ്റാണ്ട് നീണ്ട രാജപക്സെയുടെ ഭരണത്തോടെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന ശക്തി പ്രാപിച്ചത്. ശ്രീലങ്കയിലെ വികസന പ്രവര്‍ത്തനങ്ങളിലേക്ക് ചൈനീസ് പണത്തിന്റെ കുത്തൊഴുക്കായതോടെ രാജപക്സെയുടെ മനം ചൈനയ്ക്കൊപ്പമായി. ഇന്ത്യ ശ്രീലങ്കയുമായി അടുക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം ചൈനയെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന രാജപക്സെയില്‍ തട്ടി തകര്‍ന്നു. ചൈനീസ് തണലില്‍ സ്വന്തം കുടുംബാംഗങ്ങളെയെല്ലാം രാജപക്സെ വിവിധ സ്ഥാനങ്ങളില്‍ തിരുകിക്കയറ്റി. എന്നാല്‍ പത്തുവര്‍ഷം കൊണ്ട് രാജപക്സെയെ മനസ്സിലാക്കിയ ശ്രീലങ്കന്‍ ജനത 2015ലെ തിരഞ്ഞെടുപ്പില്‍ മനോഗതമനുസരിച്ച് വോട്ടു ചെയ്തതോടെ മൈത്രീപാല സിരിസേന-റനില്‍ വിക്രമസിംഹം സഖ്യം അധികാരത്തിലെത്തി.ന്യൂ ഡമോക്രാറ്റിക് ഫ്രണ്ടിന്റെ സിരിസേന പ്രസിഡന്റും യുണൈറ്റഡ്…
Read Moreമീ ടു പണി തുടങ്ങി ! കേന്ദ്രമന്ത്രി എം ജെ അക്ബര്‍ രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍; സ്ഥിരീകരിക്കാതെ സര്‍ക്കാര്‍…
മീടു ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവച്ചതായി റിപ്പോര്‍ട്ടുകള്‍. ഇ-മെയില്‍ മുഖേനയാണ് രാജികത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചത് എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി എം ജെ അക്ബര്‍ ചര്‍ച്ച നടത്താന്‍ സമയം ചോദിച്ചിട്ടുണ്ട്. അല്‍പ്പസമയത്തിനികം ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തും.ഒമ്പതോളം മാധ്യമപ്രവര്‍ത്തകരാണ് എം ജെ അക്ബറിനെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. വിദേശ സന്ദര്‍ശനം വെട്ടിചുരുക്കി ഇന്ത്യയിലേക്ക് തിരികെ വരാന്‍ കേന്ദ്ര സര്‍ക്കാര്‍ എം ജെ അക്ബറിനോട് നിര്‍ദേശിച്ചിരുന്നു. ബിജെപിയിലെ മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരും നേതാക്കളും അക്ബര്‍ രാജിവയ്ക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ രാജി വിവരം സ്ഥിരീകരിച്ചിട്ടില്ല. മനേക ഗാന്ധി, സമൃതി ഇറാനി തുടങ്ങിയ വനിതാ കേന്ദ്രമന്ത്രിമാര്‍ എം ജെ അക്ബറിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ആദ്യം മീ…
Read More