വിദ്യാര്‍ഥികളുടെ വിനോദയാത്രയുമായി ചേര്‍ത്ത് കൊല്ലം എസ്എന്‍ കോളജിന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലറുമായി ബന്ധമില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ നിഷ തറയില്‍. വിനോദയാത്രയ്ക്കു പോകുമ്പോള്‍ കോളജിലെ വിദ്യാര്‍ഥികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന പേരിലാണ് സര്‍ക്കുലര്‍ പ്രചരിച്ചത്. ഇത് വലിയ വിവാദമാകുകയും ചെയ്തു. ഇതിനിടെയാണ്, ഈ സര്‍ക്കുലറുമായി ബന്ധപ്പെട്ട് കോളജ് മാനേജ്മെന്റിനോ പ്രിന്‍സിപ്പലിനോ യാതൊരു ഉത്തരവാദിത്തവുമില്ല എന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചത്. പ്രിന്‍സിപ്പലിന്റെ വാക്കുകള്‍ ഇങ്ങനെ…എസ്എന്‍ കോളജില്‍നിന്ന് സര്‍ക്കുലര്‍ ഇറക്കണമെങ്കില്‍ അതിന്റെ പ്രിന്‍സിപ്പലായ ഞാനാണ് ചെയ്യേണ്ടത്. ഞാന്‍ ഒരു സര്‍ക്കുലര്‍ ഇറക്കുമ്പോള്‍ അത് എന്റെ ലെറ്റര്‍ പാഡിലായിരിക്കും. അതില്‍ എന്റെ ഒപ്പു കാണും. സീലും കാണും. ഇങ്ങനെയൊന്നും കാണാത്ത ഒരു സര്‍ക്കലുറാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്തായാലും ഞാന്‍ അറിഞ്ഞുകൊണ്ട് അങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല. ഇവിടെനിന്ന് കുട്ടികള്‍ വിനോദയാത്രയ്ക്കു പോയിട്ടുണ്ട് എന്നതു ശരിയാണ്. അതില്‍ ലാസ്റ്റ് ബാച്ച് ഇന്ന് തിരിച്ചെത്തി. അവരും ഇതുവരെ യാതൊരുവിധ…
Read MoreTag: principal
മുടി വെട്ടിവരാന് പറഞ്ഞപ്പോള്‍ മൊട്ടയടിച്ചെത്തി വിദ്യാര്‍ഥി ! ചോദ്യം ചെയ്ത പ്രിന്‍സിപ്പലിന്റെ കരണത്തടിച്ച ശേഷം ഇറങ്ങിയോടി; സംഭവം അങ്കമാലിയില്‍…
പ്ലസ്ടു വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ സ്കൂള്‍ പ്രിന്‍സിപ്പലിനെ അങ്കമാലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുന്‍പ് മുടി നന്നായി വെട്ടി വൃത്തിയായി സ്കൂളില്‍ വരണമെന്ന് ക്ലാസ് അധ്യാപിക വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ തല മൊട്ടയടിച്ചാണ് വിദ്യാര്‍ഥി സ്കൂളില്‍ എത്തിയത്. തുടര്‍ന്ന് അധ്യാപിക പ്രിന്‍സിപ്പലിനെ കണ്ടുവരാന്‍ പറഞ്ഞയച്ചു. പ്രിന്‍സിപ്പല്‍ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കഴുത്തിനു പിടിച്ച് ഞെക്കുകയും മുഖത്തിടിക്കുകയും ചെയ്തു. ശേഷം ഇറങ്ങിയോടിയ വിദ്യാര്‍ത്ഥിയെ അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് തിരികെ സ്കൂളിലെത്തിച്ചു. വിദ്യാര്‍ത്ഥി വീണ്ടും അധ്യാപകനോട് വെല്ലുവിളി ഭാവത്തില്‍ സംസാരിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കാലടി പോലീസെത്തി വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ വിളിപ്പിച്ചു. മര്‍ദ്ദനമേറ്റ പ്രധാനാധ്യാപകന് പോലീസില്‍ പരാതി നല്‍കിയിട്ടില്ല. വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടുമില്ല. അധ്യാപകന്റെ പരാതി ലഭിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കാലടി പോലീസ് പറഞ്ഞു.
Read Moreനീ എന്താ പെണ്ണായി നടക്കാന്‍ നോക്കുകയാണോ ! വിദ്യാര്‍ഥിയെ അധിക്ഷേപിച്ച പ്രിന്‍സിപ്പലിനെതിരേ കേസ്…
പാന്റിന് നീളം ഇല്ലെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ അധിക്ഷേപിച്ച സ്കൂള്‍ പ്രിന്‍സിപ്പലിനെതിരേ കേസ്. വിദ്യാര്‍ഥിയുടെ പരാതിയില്‍ ചൈല്ഡ്ലൈനാണ് കേസെടുത്തിരിക്കുന്നത്. വടകരയിലെ സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പാളിന് എതിരെയാണ് പരാതി. നീ എന്താ പെണ്ണായി നടക്കാന്‍ നോക്കുകയാണോ? എന്നാലൊട്ട് പെണ്ണ് ആവുകയും ഇല്ല എന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞതെന്ന് കുട്ടി പറയുന്നു. അപമാനം കാരണം ക്ലാസില്‍ പോകാന്‍ കഴിയുന്നില്ല. ക്ലാസില്‍ വരാതിരുന്നിട്ടും സ്കൂള്‍ അധികൃതര്‍ അന്വേഷിക്കുന്നില്ല. മുടി നീട്ടി വളര്‍ത്തിയതിന്റെ പേരിലും പ്രിന്‍സിപ്പാള്‍ അധിക്ഷേപിച്ചതായി കുട്ടി പറയുന്നു.
Read Moreവിദ്യാര്‍ഥികളെ കയറ്റാത്ത പോകുന്ന ബസ് നെഞ്ചുവിരിച്ച് തടഞ്ഞു നിര്‍ത്താന്‍ പറ്റുമോ സക്കീര്‍ ഭായ്ക്ക് ! എന്നാല്‍ ഈ സക്കീര്‍ ഭായ്ക്ക് അതൊക്കെപ്പറ്റും…
സ്കൂളിന് മുമ്പില്‍ ബസ് നിര്‍ത്താതെ പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ നെഞ്ചും വിരിച്ച് അത്തരത്തിലൊരു ബസ് തടഞ്ഞ ഒരു പ്രിന്‍സിപ്പലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പിടിഎം എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഡോ. സക്കീര്‍ എന്ന സൈനുദ്ദീനാണ് ബസ് തടഞ്ഞത്. ഇദ്ദേഹം പ്രിന്‍സിപ്പല്‍മാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമാണ്. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ ആരെയും അറിയിക്കാതെ ഇദ്ദേഹം തനിച്ച് റോഡിലിറങ്ങുകയായിരുന്നു. കോഴിക്കോട് -പാലക്കാട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ‘രാജപ്രഭ’ എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് അപകടകരമാം അമിതവേഗതയില്‍ ഓടിച്ചു പോകുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പരാതി പോലീസില്‍ നല്‍കിയിരുന്നെന്നും നടപടി ഉണ്ടായിട്ടില്ലെന്നും സക്കീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബസ് തടയാന്‍ ശ്രമം നടത്തിയെങ്കിലും അമിതവേഗതയില്‍ കടന്നു പോയി. ഇതേ തുടര്‍ന്ന് റോഡിലെ ഡിവൈഡര്‍ ക്രമീകരിച്ചാണ് പ്രിന്‍സിപ്പല്‍ ബസിനെ ‘പിടികൂടിയത്’. ബസ് തടയുന്ന…
Read Moreഭാര്യ പതിവായി മര്‍ദ്ദിക്കും ! തെളിവായി ഭാര്യ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലുന്ന സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിച്ച് പ്രിന്‍സിപ്പലായ ഭര്‍ത്താവ്; വീഡിയോ വൈറലാകുന്നു…
സ്ത്രീകള്‍ക്കെതിരേയുള്ള ഗാര്‍ഹിക പീഡനങ്ങളുടെ വാര്‍ത്ത ദിനംപ്രതി മാധ്യമങ്ങളില്‍ വരാറുണ്ട്. എന്നാല്‍ പുരുഷനെ സ്ത്രീകള്‍ പീഡിപ്പിച്ചാല്‍ എന്താവും അവസ്ഥ. ഇപ്പോഴിതാ വിചിത്രമായ ഗാര്‍ഹിക പീഡനത്തിന്റെ വീഡിയോ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് അജിത് സിംഗ് യാദവ് എന്ന സ്കൂള്‍ പ്രിന്‍സിപ്പല്‍. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് ഭാര്യ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളുമായി ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. ഭാര്യയില്‍ നിന്നുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിക്കാനാവാതെയാണ് ഭര്‍ത്താവ് കോടതിയില്‍ അഭയം തേടിയത്. പാചകത്തിന് ഉപയോഗിക്കുന്ന പാന്‍, വടി, ക്രിക്കറ്റ് ബാറ്റ് എന്നിവ ഉപയോഗിച്ച് ഭാര്യ തന്നെ ആക്രമിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ പൊലീസില്‍ നല്കിയ പരാതിയില്‍ ആരോപിച്ചു. കുഴഞ്ഞുവീണ പ്രിന്‍സിപല്‍ തെളിവെടുപ്പിനായി വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോയില്‍ ക്രിക്കറ്റ് ബാറ്റു കൊണ്ട് പ്രിന്‍സിപ്പലിനെ മര്‍ദ്ദിക്കുന്ന സ്ത്രീയെയും അത് അവരുടെ മകന് നോക്കി നില്ക്കുന്നതും കാണാം. പ്രിന്‍സിപ്പലിന് സുരക്ഷയൊരുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹരിയാനയിലെ സോനിപത്…
Read Moreഫോണില്‍ അശ്ലീലം കണ്ടത് വിദ്യാര്‍ഥി ! ശിക്ഷ കിട്ടിയതാവട്ടെ മാതാപിതാക്കള്‍ക്കും പ്രിന്‍സിപ്പലിനും; കിമ്മിന്റെ ശിക്ഷാ രീതി ഇങ്ങനെ…
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ എപ്പോള്‍ എന്തു ചെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇപ്പോള്‍ രാജ്യത്ത് അശ്ലീലം കാണുന്നവര്‍ക്കെതിരേ നിയമ കര്‍ശനമാക്കിയിരിക്കുകയാണ് കിം. ഇതിന്‍പ്രകാരം ഫോണില്‍ അശ്ലീലം കണ്ട വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കിം ജോങ് ഉന്‍ പോണ് കാണുന്നവര്‍ക്ക് കഠിന ശിക്ഷ നല്കാന് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി ഉത്തര കൊറിയന്‍ സര്‍ക്കാര്‍ രാജ്യത്തുടനീളം അശ്ലീലത്തിനെതിരെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സ്കൂളുകളില്‍ അശ്ലീലതയ്ക്കെതിരെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി ബോധവല്‍ക്കരണ ക്യാംപെയ്നും തുടങ്ങി. ഉത്തര കൊറിയയില്‍ ഇനി മുതല്‍ അശ്ലീല ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും വധശിക്ഷ പോലും ലഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. അശ്ലീലം കാണുന്നത് സമൂഹത്തെ നശിപ്പിക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ അഭിപ്രായം. അശ്ലീലം കണ്ട വിദ്യാര്‍ഥിയെ കിം ജോങ് ഉന്‍ കഠിന ശിക്ഷയ്ക്ക് വിധേയനാക്കിയതിന്റെ കാരണവും ഇതാണ്. ഫോണിലെ ഐപി…
Read Moreസ്കൂള്‍ സ്റ്റോറുമില്‍ പ്രണയം പങ്കിട്ട് പ്രിന്‍സിപ്പലും അധ്യാപികയും ! ആലിംഗനബദ്ധരാകുന്ന വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ട് കുട്ടികള്‍;സംഗതി വൈറലായതോടെ ഇരുവര്‍ക്കും കിട്ടിയത് നല്ല ഉഗ്രന്‍ പണി…
സ്കൂള്‍ സ്റ്റോറൂം പ്രണയം പങ്കിടാനുള്ള വേദിയാക്കിയ അധ്യാപികയ്ക്കും പ്രിന്‍സിപ്പലിനുമെതിരേ നടപടിയെടുത്ത് സ്കൂള്‍ അധികൃതര്‍. ഇരുവരും ആലിംഗന ബദ്ധരായി നില്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് നടപടി. കര്‍ണാടകയിലെ ശിവമോഗയിലുള്ള മാലൂരു ഗ്രാമത്തിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. സ്കൂള്‍ സ്റ്റോര്‍ റൂമില്‍ വച്ച് ഇരുവരും പരിസരം മറന്ന് ആലിംഗന ബദ്ധരാകുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ ആരോ ജനാല വഴി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. വീഡിയോ വൈറല്‍ ആയതോടെയാണ് ഇരുവരെയും പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് കര്‍ണാടക റസിഡന്‍ഷ്യല്‍ എജ്യൂക്കേഷന്‍ ഇന്സ്റ്റിറ്റിയൂഷന് സൊസൈറ്റി ഭാരവാഹിയായ നന്ദന്‍കുമാര്‍ ജെ വി അറിയിച്ചു. ഈ സ്കൂളില്‍ ഏകദേശം 250 വിദ്യാര്‍ത്ഥികളും 20 സ്റ്റാഫുകളുമാണുള്ളത്. അവര്‍ക്ക് എന്ത് സന്ദേശമാണ് ഈ പ്രവര്‍ത്തിയിലൂടെ പ്രിന്‍സിപ്പലും അധ്യാപികയും നല്‍കുന്നത്? ഇത്തരത്തിലുള്ള അസാന്മാര്ഗിക പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് ഇരുവരുടെയും സസ്പെന്ഷന് ഉത്തരവില്‍ അധികൃതര്‍ രേഖപ്പെടുത്തി.സംഭവത്തില്‍ ജില്ലാ കളക്ടറും…
Read Moreഡമ്മിയെ വച്ച് പരീക്ഷയെഴുതാന്‍ സഹായിക്കുന്നതിന് പിന്നാലെ പ്രിന്‍സിപ്പല്‍ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രിന്‍സിപ്പലും സഹായികളായ രണ്ടു സ്ത്രീകളും ഒളിവില്‍…
ചണ്ഡിഗഡ്: പത്താംക്ലാസ് പരീക്ഷയില്‍ ജയിക്കാന്‍ ഡമ്മി വിദ്യാര്‍ഥിയെ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രിന്‍സിപ്പല്‍ പതിനാറുകാരിയെ മാനഭംഗപ്പെടുത്തി.ചൊവ്വാഴ്ച ഹരിയാനയിലെ സോനിപത്തിലാണു സംഭവം. ഫിസിക്കല്‍ എഡ്യൂക്കേഷന്റെ പരീക്ഷ പ്രിന്‍സിപ്പലിന്റെ അനുവാദത്തോടെ പതിനാറുകാരിക്കു പകരം മറ്റൊരാളാണ് എഴുതിയത്. ഈ സമയത്ത് അയല്‍വീട്ടില്‍ വച്ചായിരുന്നു മാനഭംഗം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും രണ്ടു വനിതകള്‍ക്കുമെതിരെ കേസെടുത്തു. ഇവര്‍ മൂവരും ഇപ്പോള്‍ ഒളിവിലാണ്. മകളെ പത്താംക്ലാസ് പരീക്ഷ ജയിപ്പിക്കുന്നതിനായി 10000 രൂപ നല്കാന് പിതാവ് തയ്യാറായിരുന്നുവെന്ന് പിതാവ് പറയുന്നു.ഈമാസം എട്ടിന് പ്രിന്‍സിപ്പല്‍ തന്നെയും മകളെയും സ്കൂളിലേക്കു വിളിപ്പിച്ചു. പെണ്‍കുട്ടിയെ പ്രിന്‍സിപ്പലിന്റെ ബന്ധുവീട്ടില്‍ നിര്‍ത്തി പോകാന്‍ നിര്‍ദേശിക്കുകയും അവള്‍ക്കു പകരം മറ്റൊരാള്‍ പരീക്ഷ എഴുതുമെന്ന് അറിയിക്കുകയുമായിരുന്നുവെന്നും പിതാവ് പൊലീസിനോടു പറഞ്ഞു. പരീക്ഷ കഴിഞ്ഞശേഷം പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോകാന്‍ എത്തിയപ്പോഴണ് പീഡനവിവരം പുറത്തറിയുന്നത്. പ്രിന്‍സിപ്പല്‍, സ്ത്രീകളുടെ സഹായത്തോടെ തന്നെ പീഡിപ്പിച്ചെന്ന വിവരം അവള്‍തന്നെ പിതാവിനെ അറിയിക്കുകയായിരുന്നു.…
Read More