നൃത്തരംഗത്തും മലയാള സിനിമ-സീരിയല്‍ രംഗത്തും നിറഞ്ഞു നില്ക്കുന്ന താരമാണ് നടി ശാലു മേനോന് ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന് ഇപ്പോള്‍ നൃത്താധ്യാപികയുടെ റോളിലാണ് തിളങ്ങുന്നത്. നിരവധി ഇടങ്ങളില്‍ ജയകേരള നൃത്ത വിദ്യാലയം എന്ന പേരില്‍ നൃത്തസ്കൂളുകളും നടത്തുന്ന താരത്തിന്റെ ശിഷ്യ ഗണങ്ങള്‍ എല്ലാം കലോല്‍സവ വേദികളില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നുണ്ട്. അതേ സമയം മലയാള സിനിമാ-സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നടിയ്ക്കു കഴിഞ്ഞു. സിനിമയേക്കാള്‍ കൂടൂതല്‍ മിനി സ്ക്രീനില്‍ ആയിരുന്നു താരം ശ്രദ്ധേയയായത്. സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള താരം അതിലും സജീവമാണ്. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ ഒക്കെ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. അതേ സമയം ശാലു മേനോന് മുമ്പ് നല്കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍…
Read MoreTag: prison
മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചു ഇനി ഭക്തിമാര്‍ഗം ! മുഖ്യമന്ത്രിയ്ക്ക് വധഭീഷണിയുയര്‍ത്തി ജയിലില്‍ പോയ പ്രവാസി മലയാളി കൃഷ്ണകുമാര്‍ ജയില്‍ മോചിതനായി; ഇനി പുതിയ ജീവിതത്തിലേക്ക്…
കോതമംഗലം: മുഖ്യമന്ത്രിയ്ക്ക് ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ റിമാന്റിലായിരുന്ന കോതമംഗലം ഇരമല്ലൂര്‍ സ്വദേശി കൃഷ്ണകുമാര്‍ ജയില്‍ മോചിതനായി. ആഴ്ചയില്‍ ഒരിക്കല്‍ കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ കൃഷ്ണകുമാര്‍ ഇപ്പോള്‍ ക്ഷേത്രദര്‍ശനത്തിന്റെ തിരക്കിലാണെന്നാണ് വിവരം. ജയില്‍ ജീവിതം മൂലം മദ്യപാനവും കൃഷ്ണകുമാര്‍ ഉപേക്ഷിച്ചെന്ന് അയല്‍വാസികള്‍ പറയുന്നു. നാക്കുപിഴ അമിത മദ്യപാനത്തിന്റെ ബാക്കിപത്രമാണെന്ന തിരിച്ചറിവ് കൃഷ്ണകുമാറിന് ഉണ്ടായതായാണ് നാട്ടുകാര്‍ വിലയിരുത്തുന്നത്. വീട്ടിലുണ്ടെങ്കില്‍ രാവിലെ സമീപത്തെ കവലയിലിറങ്ങി നാട്ടുകാരുമായി വിശേഷം പങ്കിടുന്ന പതിവ് കൃഷ്ണകുമാറിനുണ്ടായിരുന്നു. ആ പതിവ് ഇയാള്‍ ഇപ്പോഴും തുടരുന്നതായാണ് അറിയാന്‍ കഴിയുന്നത് മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച കഥകളാണ് കൂടുതലെന്നും തങ്ങളുടെ അറവില്‍ കൃഷ്ണകുമാര്‍ പ്രശ്നക്കാരനല്ലന്നുമാണ് അടുത്തറിയുന്നവര്‍ക്കെല്ലാം ഇയാളെക്കുറിച്ച് പറയാനുള്ളത്.കൃഷ്ണകുമാറിനെ വീണ്ടും മാധ്യമ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നതില്‍ ബന്ധുക്കള്‍ക്കും താല്പര്യമില്ല. എല്ലാം കഴിഞ്ഞല്ലോ..ഇനിയെങ്കിലും അയാളെ വെറുതെ വിട്ടുകൂടെ എന്നായിരുന്നു കൃഷ്ണകുമാര്‍ സ്ഥലത്തുണ്ടോ എന്ന്…
Read Moreകൊട്ടാരത്തിലെ പട്ടുമെത്തയില്‍ നിന്ന് തടവറയിലെ തറയിലേക്ക്! ആഡംബര തടവറയില്‍ സൗദി രാജകുമാരന്മാര്ക്ക് ഉറങ്ങേണ്ടി വന്നത് ഒരു കട്ടില് പോലുമില്ലാതെ…
റിയാദ്:നല്ല പട്ടുമെത്തയില്‍ ഉറങ്ങിയ പതിനൊന്നു സൗദി രാജകുമാരന്മാരും മന്ത്രിമാരും ബിസിനസുകാരും ഇന്നലെ കിടന്നുറങ്ങിയത് ആഡംബര തടവറയുടെ തറയില്‍ വിരിയില്ലാ കിടക്കയില്‍. അഴിമതിക്കുറ്റത്തിന് അറസ്റ്റിലായ ഇവരെല്ലാം റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിലെ ആഘോഷ മുറികളിലൊന്നിലെ നേര്‍ത്ത കിടക്കയില്‍ പുതച്ചുറങ്ങുന്ന ദൃശ്യങ്ങള്‍ ഡെയ്ലി മെയ്ലാണു പുറത്തുവിട്ടത്. കിടക്കാനൊരു കട്ടിലുപോലുമില്ലാതെ കഴിഞ്ഞുകൂടുന്നവരുടെ ചിത്രങ്ങളില്‍ സൗദി രാജാവിന്റെ അനന്തരവനും കോടീശ്വരനുമായ അല്‍വലീദ് ബില്‍ തലാലുമുണ്ട്. 18 ബില്യന്‍ ഡോളറിന്റെ ആസ്തിയുള്ള തലാലിനു ട്വിറ്ററിലും ലിഫ്റ്റിലും സിറ്റി ഗ്രൂപ്പിലുമടക്കം വന്‍ നിക്ഷേപമാണുള്ളത്. രാജകുമാരന്മാരുടെ അറസ്റ്റിന് ഉത്തരവിട്ട കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നതിനു പിന്നാലെയാണ് അവരുടെ തടവറ ദൃശ്യങ്ങള്‍ പുറത്തുവന്നതെന്നതും ശ്രദ്ധേയം. സല്മാന് രാജകുമാരനിലും കിരീടാവകാശിയിലും തനിക്കു പൂര്‍ണവിശ്വാസമുണ്ടെന്നായിരുന്നു ഏഷ്യാ സന്ദര്‍ശനത്തിനിടെ ദക്ഷിണ കൊറിയയിലേക്കുള്ള യാത്രയില്‍ ട്രംപിന്റെ വാക്കുകള്‍. അവര്‍ ചെയ്യുന്നത് അവര്‍ അറിയുന്നുണ്ട്. വര്‍ഷങ്ങളായി രാജ്യത്തെ ഊറ്റിയവരെയാണ്…
Read More