ഷ്വഷാങ്ക് റിഡംപ്ഷന്‍, ദി ഗ്രേറ്റ് എസ്‌കേപ്പ്, പാപ്പിയോണ്‍ തുടങ്ങിയ ലോക പ്രശസ്ത സിനിമകള്‍ ജയില്‍ചാട്ടത്തെ ആസ്പദമാക്കി ഇറങ്ങിയവയാണ്. എന്നാല്‍ ഈ സിനിമകളെ വെല്ലുന്ന ഒരു ജയില്‍ചാട്ടത്തിനാണ് ഇപ്പോല്‍ ഇസ്രയേല്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്.ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച് അതീവ സുരക്ഷയുള്ള ഇസ്രായേല്‍ ജയിലില്‍ നിന്നും ആറ് പാലസ്തീന്‍കാരാണ് ജയില്‍ചാടിയത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരും ശിക്ഷ കാത്തിരിക്കുന്ന മറ്റൊരാളും പ്രത്യേക തടവിന് വിധിക്കപ്പെട്ടയാളുമാണ് തടവുചാടിയത്. ഇവര്‍ക്ക് വേണ്ടി പോലീസും സൈന്യവും തെരച്ചില്‍ തുടങ്ങി. ഭീകരപ്രവര്‍ത്തനത്തിന് പലസ്തീന്‍കാരെ തടവിലാക്കിയിരിക്കുന്ന ഗില്‍ബോവ ജയിലില്‍ നിന്നുമായിരുന്നു തടവുചാട്ടം നടന്നിരിക്കുന്നത്. ഇസ്രായേലിലെ പ്രമുഖ നഗരമായ വെസ്റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും നാലു കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജയിലില്‍ അതീവസുരക്ഷാ ക്രമീകരണങ്ങളെ അതിജീവിച്ചായിരുന്നു ഇവരുടെ ജയില്‍ച്ചാട്ടം. ആറുപേര്‍ കൊല്ലപ്പെട്ട ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടന കേസിലെ മുഖ്യപ്രതി അല്‍ അഖ്‌സ…
Read MoreTag: prison escape
സംസ്ഥാനത്ത് ആദ്യമായി ജയില്‍ ചാടി ചരിത്രം സൃഷ്ടിച്ച യുവതികള്‍ പിടിയിലാകാന്‍ കാരണം ഫോണ്‍വിളി; ജയില്‍ചാടിയ ശേഷവും തട്ടിപ്പു നടത്തി; ഒടുവില്‍ പാലോട് ഉള്‍വനത്തില്‍ നിന്നും പിടിയിലായതിങ്ങനെ…
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ചാട്ടക്കാര്‍ ഒടുവില്‍ പിടിയിലായി. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയില്‍ നിന്നും ജയില്‍ ചാടിയ ശില്‍പ്പ, സന്ധ്യ എന്നിവരാണ് തിരുവനന്തപുരം പാലോട് അടപ്പുപാറ ഉള്‍വനത്തില്‍ വച്ച് ഇന്നലെ രാത്രിയില്‍ പിടിയിലായത്. ശില്‍പയുടെ വീട്ടിലേക്ക് പോകുന്നതിനിടെ സഹോദരനെ ഫോണില്‍ വിളിച്ചതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഇതാണ് തടവു പുള്ളികളെ പിടികൂടാന്‍ പൊലീസിന് സഹായകമായത്. ഇവര്‍ക്കായി പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ഉടന്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ തലസ്ഥാനത്തെ വനിത ജയിലില്‍ നിന്നും പിന്‍വശത്തെ മതില്‍ ചാടി രക്ഷപ്പെട്ടത്. അതേസമയം, ജയിലില്‍ നിന്നും രക്ഷപ്പെട്ട യുവതികള്‍ മണക്കാട് നിന്നും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയിലെത്തിയിരുന്നു. പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ല. പണം നല്‍കാതെ യുവതികള്‍…
Read More