കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുള്ളൂവെന്ന് സുപ്രീം കോടതി. ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ തിരക്ക് ഒഴിവാക്കാനാണ് നടപടി. മാത്രമല്ല ഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നും നിര്‍ദ്ദേശിക്കുന്നു. അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധനകള്‍ കൃത്യമായി നടത്തിയെന്ന് ഉറപ്പാക്കണമെന്നും സുപ്രീം കോടതി ജയില്‍ അധികൃതരോട് പറഞ്ഞു. കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതിനിടയില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതനുസരിച്ച് തടവുകാര്‍ക്ക് പരോള്‍ നല്‍കാനും ഉത്തരവിട്ടിരുന്നു.കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തിരമായി പുറത്തിറക്കാന്‍ കോടതി നിര്‍ദേശിച്ചു. നേരത്തെ പരോള്‍ ലഭിച്ചവര്‍ക്ക് 90 ദിവസം കൂടി പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു. ജയിലുകളില്‍ കൂടുതല്‍ ആളുകള്‍ നിറയുന്നത് വൈറസ് വ്യാപനത്തിന് കാരണമാണെന്നും തടവുകാരെയും ജയില്‍ ജീവനക്കാരെയും പരിശോധിച്ച് രോഗമുള്ളവരെ കണ്ടെത്താന്‍…
Read MoreTag: prisoners
ഇതും സമരത്തിന്റെ ആവശ്യം ! ഷര്‍ജീല്‍ ഇമാമും ഉമര്‍ ഖാലിദും ഉള്‍പ്പെടെയുള്ള യുഎപിഎ തടവുകാരെ മോചിപ്പിക്കമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ദിനത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍…
ഡല്‍ഹിയില്‍ കര്‍ഷക സമരം കൊടുമ്പിരി കൊള്ളുകയാണ്. ഇതിനിടയ്ക്ക് മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് കര്‍ഷകര്‍ നടത്തിയ മറ്റൊരു പ്രതിഷേധമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. യുഎപിഎ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ മനുഷ്യാവകാശദിനത്തില്‍ പ്രതിഷേധിച്ചത്.ഷര്‍ജീല്‍ ഇമാം, ഖാലിദ് സൈഫി, ഉമര്‍ ഖാലിദ്, ആസിഫ് ഇക്ബാല്‍ തന്‍ഹ, മസ്രത്ത് സഹ്റ, വരവര റാവു, ഹാനി ബാബു, സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സ്റ്റാന്‍ സ്വാമി, ഗൌതം നവലഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരുള്‍പ്പെടെ 20 ലധികം തടവുകാരുടെ ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് കര്‍ഷകര്‍ മനുഷ്യാവകാശ ദിനത്തില്‍ പ്രതിഷേധിച്ചത്. യുഎപിഎ ഉപയോഗിച്ച് ഭരണകൂടം തടവിലാക്കിയവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് മനുഷ്യാവകാശ ദിനത്തില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെ പുതിയ കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 15 ദിവസമായി കര്‍ഷകര്‍ സമരം ചെയ്യുകയാണ്. ഇതിനിടയിലാണ് ലോകമനുഷ്യാവകാശ ദിനമായ ഇന്നലെ യുഎപിഎ ചുമത്തി സര്‍ക്കാര്‍ തടവിലാക്കിയിരിക്കുന്നവരെ…
Read Moreസഹതടവുകാര്‍ പഞ്ഞിക്കിടുമെന്ന ഭീതിയില്‍ അരുണ്‍ ആനന്ദ്…കുട്ടിയുടെ അമ്മയെയും പ്രതി ചേര്‍ക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സൂചന; യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍…
ഏഴുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ അരുണ്‍ ആനന്ദിന് ജയിലിലെ സഹതടവുകാരാല്‍ മര്‍ദ്ദിക്കപ്പെടുമെന്ന് ഭയം.തടവുകാരില്‍ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുണ്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. റിമാന്‍ഡിലായ അരുണ്‍ ഇപ്പോള്‍ മുട്ടം ജില്ലാ ജയിലിലാണ്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്റെ ആവശ്യം നാളെ കോടതി പരിഗണിക്കും.നാലുവയസുകാരനായ ഇളയകുട്ടിക്കെതിരേ െലെംഗികാതിക്രമം നടത്തിയ കേസില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ മാതാവായ യുവതിയുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രണ്ടു കുട്ടികളെയും ക്രൂരമായി മര്‍ദിച്ചിരുന്ന അരുണ്‍ തന്നെയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി കൗണ്‍സലിംഗിനിടെ പറഞ്ഞിരുന്നു. സംഭവദിവസം കുട്ടിയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച യുവതിയുടെ മുഖത്ത് അടിയേറ്റിരുന്നു. മുഖത്തും ദേഹമാസകലവും മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് യുവതിയുടെ അമ്മയും പോലീസിനോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയെ കൂടുതല്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. മുമ്പ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍…
Read Moreഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്ന് ഭാര്യയെ ബലാല്‍സംഗം ചെയ്ത പ്രതിയുടെ മേല്‍ മര്‍ദ്ദനം ശീലമാക്കി സഹതടവുകാര്‍; കോടതിയില്‍ പരാതി പറഞ്ഞതോടെ മര്‍ദ്ദനം ഇരട്ടിയായി; കൊലുസ് ബിനു ക്രൂരമായി ബലാല്‍സംഗം ചെയ്ത യുവതി ഇപ്പോഴും അബോധാവസ്ഥയില്‍…
തിരുവനന്തപുരം: തലസ്ഥാനത്ത് ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് അബോധാവസ്ഥയിലാക്കുകയും സ്വര്‍ണം കവരുകയും ചെയ്ത കേസിലെ ഒന്നാം പ്രതി കൊലുസ് ബിനുവിന് സഹതടവുകാരുടെ വക ക്രൂരമര്‍ദ്ദനം. സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബിനുവിന്റെ പരാതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതി ഉത്തരവിട്ടു. മുമ്പ് മര്‍ദ്ദനമേറ്റതിന് കോടതിയില്‍ പരാതിപ്പെട്ടതിന്റെ വിരോധത്തിലാണ് എട്ടാം ബ്ലോക്കിലെ സഹ തടവുകാര്‍ തന്നെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുന്നതെന്നാണ് ബിനുവിന്റെ പരാതി. ബിനുവിനെ ബ്ലോക്ക് മാറ്റി പാര്‍പ്പിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് 23 ന് സൂപ്രണ്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ ജയിലില്‍ കിടന്ന് വിചാരണ നേരിടുന്ന രണ്ടു പ്രതികളില്‍ ഒന്നാം പ്രതിയാണ് ബിനു. വിചാരണക്ക് കോടതിയില്‍ ഹാജരാക്കിയ വേളയില്‍ ജഡ്ജി മിനി. എസ്. ദാസിനോട് പരാതിപ്പെട്ടത്.അനവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി കൊലുസ് ബിനു എന്ന അനില്‍കുമാര്‍…
Read Moreസൂപ്രണ്ടിനിട്ട് ഒരു പണി കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചുറച്ചു ! അതിനായി ജയില്പുള്ളിയെ ജയില്‍ചാടാന്‍ നിരന്തരം പ്രേരിപ്പിച്ചു; 10000 രൂപയും നല്കി; ഒടുവില്‍ ജയില്‍ചാട്ടക്കാരന്‍ പിടിയിലായപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി…
ജയില്‍ചാടിയ തടവുപുള്ളി മറ്റൊരു കേസില്‍ കുടുങ്ങിയപ്പോള്‍ പണികിട്ടിയത് ജയിലിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ക്ക്. സൂപ്രണ്ടിനിട്ട് ഒരു പണി കൊടുക്കാന്‍ തന്നെക്കൊണ്ട് മനപൂര്‍വം തടവുചാടിക്കുകയായിരുന്നുവെന്നാണ് തടവുപുള്ളി മൊഴി നല്‍കിയത്.ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ്ജയിലില്‍ നടന്ന സംഭവത്തില്‍ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവമന്വേഷിച്ച ഉദ്യോഗസ്ഥന് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ നന്നാട് തുരുത്തേല്‍ വീട്ടില്‍ ജയപ്രകാശ് എന്ന 45 കാരനാണ് കേസിലെ പ്രതി. മറ്റൊരു കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ മജിസ്ട്രേറ്റിന് മുമ്പാകെ നല്കിയ രഹസ്യമൊഴിയിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ കേസുകളിലായി വര്‍ഷങ്ങളായി തടവില്‍ കഴിഞ്ഞുവന്ന ജയപ്രകാശ് ഇക്കഴിഞ്ഞ ജൂലായ് 22-നാണ് ജയില്‍ ചാടിയത്. രണ്ടുമാസത്തിനുള്ളില്‍ തന്നെ കമ്പത്തുനിന്ന് മാവേലിക്കര പോലീസ് അറസ്റ്റുചെയ്ത് തിരികെ ജയിലിലടയ്ക്കുകയും ചെയ്തു. പിന്നീട് അതിസുരക്ഷയുള്ള തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലേക്കു മാറ്റുകയും ചെയ്തു. ജയില്‍ചാട്ട സംഭവത്തില്‍ സൂപ്രണ്ട് ആര്.…
Read More