കൊച്ചി: നടന് പൃഥ്വിരാജിനെതിരേ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതു തടഞ്ഞുകൊണ്ട് എറണാകുളം അഡീഷണല്‍ സബ് കോടതി ഓൺലൈൻ മാധ്യമത്തിന് നിര്‍ദേശം നല്കി. അപകീര്‍ത്തി കേസില്‍ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് നല്കിയ മാനനഷ്ടക്കേസിലാണ് ഇടക്കാല ഉത്തരവ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും നടനെതിരെ നടപടി ആരംഭിച്ചെന്നും ഖത്തര്‍ ആസ്ഥാനമായ മാഫിയ, മലയാള സിനിമാ വ്യവസാ യത്തില്‍ കള്ളപ്പണം മുടക്കുന്നതുകൊണ്ടാണു നടന് സിനിമകള്‍ നിര്‍മിക്കുന്നതെന്നും ഓൺലൈൻ മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് നല്കിയ കേ സിലാണ് ചാനലിന്റെ മാനേജിംഗ് ചീഫ് എഡിറ്ററോട് പൃഥിരാജിനെതിരേയുള്ള വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനല്‍ ആദ്യ രണ്ടു വീഡിയോകള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ, ആരോപണം നിഷേധിച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രസ്താവന നടത്തിയിരുന്നു. തനിക്കെതിരെ പ്രചരിക്കുന്ന അപകീര്‍ത്തികരമായ ഉള്ളടക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ജിഎസ്ടി വകുപ്പ് ആരംഭിച്ച…
Read MoreTag: prithviraj
എന്റെ സുഹൃത്ത് അഭിഷേക് ബച്ചൻ എന്നോട് പറഞ്ഞത് പ്രേക്ഷകരോടും പങ്കുവെച്ച് പൃഥിരാജ്
എന്റെ സുഹൃത്ത് അഭിഷേക് ബച്ചൻ എന്നോട് പറഞ്ഞു നിന്റെ കരിയറിന്റെ ഏറ്റവും വലിയ ഗുണമെന്നത് നീനക്കൊരു മുപ്പത് വയസാവുമ്പോൾ എൺപതോ തൊണ്ണൂറോ സിനിമകളുടെ എക്സ്പീരിയൻസുള്ള ആക്ടറായിരിക്കും. മുപ്പത് വയസാവുമ്പോഴാണ് പല നടൻമാരും കരിയർ തുടങ്ങുന്നത്. പക്ഷെ നിനക്ക് മുപ്പത് വയസ് വരെയുള്ള എക്സ്പീരിയൻസ് വച്ച് നിന്റെ കരിയർ റീ സ്റ്റാർട്ട് ചെയ്യാമെന്ന് പറഞ്ഞു. അതൊരു നല്ല പെർസ്പെക്ടീവാണ്. മുപ്പത് വയസാവുമ്പോൾ നൂറ് സിനിമകളുടെ അനുഭവം കൈയിൽ വച്ചുകൊണ്ട് കരിയറിൽ ഒരു റീ ഇൻവെൻഷൻ നടത്താം.-പൃഥിരാജ്
Read Moreനടനും നിർമാതാവുമായി പൃഥിരാജിന്റെ വീട്ടിൽ റെയ്ഡ്; ലോക്കൽ പോലീസിന്റെ സഹായം പോലും തേടാതെ ഇൻകംടാക്സ് നേരിട്ടെത്തി; ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തതായി സൂചന
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇന്‍കം ടാക്സ് വിഭാഗത്തിന്റെ റെയ്ഡ്. നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ നടനും നിര്‍മാതാവുമായ പൃഥിരാജ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് രാവിലെ 7.45 ന ഒരേ സമയം ആരംഭിച്ച റെയഡ് രാത്രി എട്ടോടെയാണ് അവസാനിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടില്‍ ആറു ടാക്സി കാറുകളില്‍ ലോക്കൽ പോലീസിനെ പോലും അറിയിക്കാതെയാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. പരിശോധന നടക്കുമ്പോള്‍ ആന്റണി വീട്ടിലുണ്ടായിരുന്നു. മറ്റുള്ളവരുടെ കൊച്ചിയിലെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത വിടാന്‍ അധികൃതര്‍ തയാറായിട്ടില്ല. വിവിധ ഡിജിറ്റല്‍ രേഖകളും, പണമിടപാട രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു.
Read Moreപൃഥ്വിരാജ് എന്റെ ഹീറോ; താൻ പൃഥിയെ കൂടുതൽ ഇഷ്ടപ്പെടുന്ന കാരണം വെളിപ്പെടുത്തി ലാലു അലക്സ്
എന്റെ ഹീറോയും ഡയറക്ടറുമാണ് പൃഥ്വിരാജ് സുകുമാരന്‍. അതിനേക്കാള്‍ ഉപരി പൃഥ്വിരാജിനെ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം സുകുവേട്ടന്റെ മകനാണ് എന്ന കാര്യമാണ്. പൃഥ്വി ഇന്ന് വളരെ തിരക്കുള്ള നടനും സംവിധായകനും നിര്‍മാതാവുമൊക്കെയാണ്. സമീപകാലത്ത് ഡ്രൈവിംഗ് ലൈസന്‍സ്, ബ്രോ ഡാഡി, ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് സിനിമകളില്‍ പൃഥ്വിക്കൊപ്പം വര്‍ക്ക് ചെയ്തു. പൃഥ്വിയുടെ കരിയറിന്റെ തുടക്കം മുതല്‍ നിരവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അയാളുടെ കരിയര്‍ അടുത്ത് നിന്ന് കണ്ട ഒരാളെന്ന നിലയില്‍ എനിക്കുറപ്പായിരുന്നു പൃഥ്വിയുടെ ഇന്നത്തെ വളര്‍ച്ചയെക്കുറിച്ച്. –ലാലു അലക്സ്
Read Moreകഴിവിനും അഭിനേതാക്കള്‍ക്കും കഥയ്ക്കുമാണ് ഇനി പ്രാധാന്യം; നൂറു ദിവസം തിയറ്ററുകളില്‍ സിനിമ ഓടുന്ന പ്രതിഭാസം തന്നെ ഇല്ലാതായേക്കുമെന്ന് പൃഥ്വിരാജ്
ഒരു വര്‍ഷം 50-60 സിനിമ ഇറങ്ങുന്ന സാഹചര്യത്തില്‍ നിന്നും ഇന്ന് ഏറെ വ്യത്യാസം വന്നിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവിനെക്കുറിച്ച് ഒരു പ്രവാചകനെ പോലെ പറഞ്ഞതല്ല ഞാന്‍. ആ സന്ദര്‍ഭത്തില്‍ പ്രസക്തമായ ഒരു കാര്യം തന്നെയാണ് പറഞ്ഞത്. കഥയും കഴിവും തന്നെയാണ് എന്നും മുന്നില്‍ നില്‍ക്കുന്നത്. കഴിവുള്ളവര്‍ക്ക് അനേകം അവസരങ്ങള്‍ ലഭിക്കും. കണ്ടന്റാണ് ഇപ്പോള്‍ വേണ്ടത്. അതിനു തന്നെയാണ് പ്രാമുഖ്യം. ഇനിയുള്ള കാലം തിയറ്ററുകള്‍ക്കും സാറ്റലൈറ്റ് പാര്‍ട്ട്ണര്‍മാര്‍ക്കും ഡിജിറ്റര്‍ പാര്‍ട്ട്ണര്‍മാര്‍ക്കും സിനിമകള്‍ കൂടുതലായി വേണ്ടിവരും. നൂറു ദിവസം തിയറ്ററുകളില്‍ സിനിമ ഓടുന്ന പ്രതിഭാസം തന്നെ ഇല്ലാതായേക്കാം. പകരം പലവിധത്തിലുള്ള മാധ്യമങ്ങളിലൂടെ സിനിമ പ്രേക്ഷകരിലേക്കെത്തും. കഴിവിനും അഭിനേതാക്കള്‍ക്കും കഥയ്ക്കുമാണ് ഇനി പ്രാധാന്യം വരിക. കുറച്ചു നാള് കൂടി മുന്നോട്ട് ഇങ്ങനെ തന്നെ പോകും. അതിനു ശേഷം ഹോളിവുഡിലൊക്കെ കണ്ടുവരുന്ന രീതി ഇവിടെയും സ്വീകരിക്കപ്പെടും.
Read Moreഞാൻ ജീവിക്കുന്ന എന്റെ സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ച് വരവിൽ സന്തോഷിക്കുന്നുവെന്ന് പൃഥിരാജ്
അഞ്ച് വർഷം കൊണ്ട് ഞാൻ ഭാവനയുടെ ആരാധകനായി. എനിക്കറിയാവുന്ന സിനിമാലോകത്ത് നിന്നും ഉള്ളവർ ഭാവനയുടെ തിരിച്ചു വരവിൽ സന്തോഷിക്കുന്നവരാണ്. മറ്റുള്ളവർ പിന്തുണ കൊടുക്കുന്നുണ്ടോ എന്നെനിക്കറിയില്ല. മലയാള സിനിമയിലേക്ക് വരുന്നോ എന്ന് ഭാവനയോട് ഒരുപാട് പേർ മുൻപ് ചോദിച്ചിട്ടുള്ളതാണ്. ഇപ്പോൾ അവർ സ്വയം തയ്യാറായി വരുന്നതാണ്. എന്നും ഞാനൊരു സുഹൃത്തായിരുന്നു. പക്ഷെ, ഈ അഞ്ച് വർഷം കൊണ്ട് ഞാൻ അവരുടെ ആരാധകനായി മാറി. ഞാൻ ജീവിക്കുന്ന എന്റെ സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ച് വരവിൽ സന്തോഷിക്കുന്നവരാണ്. ഭാവനയ്ക്ക് നീതി കിട്ടുമെന്ന് കരുതുന്നെന്ന്വ-പൃഥ്വിരാജ്
Read More20 ടേക്ക് എടുത്താലും അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ല; കാമറയ്ക്ക് മുന്നിലെ ലാലേട്ടനെക്കുറിച്ച് പൃഥിരാജ് പറയുന്നത് കേട്ടോ…
ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. മോഹൻലാൽ കാമറയ്ക്ക് മുന്നിലെത്തിയാല്‍ പിന്നെ സാര്‍ എന്നാണ് തന്നെ വിളിക്കുന്നതെന്നു പൃഥ്വിരാജ് പറയുന്നു. പൃഥ്വിയുടെ വാക്കുകള്‍ ഇങ്ങനെ. ഞങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രമല്ല. അദ്ദേഹം എനിക്ക് ഒരു സഹോദരനും ഉപദേശകനുമാണ്. ഞങ്ങള്‍ ഒരേ ബില്‍ഡിംഗിലാണ് താമസിക്കുന്നത്, ഇടയ്ക്കിടയ്ക്ക് കാണും. ഒരുമിച്ച് ചായ കുടിക്കുകയും തമാശ പറയുകയും ചെയ്യും.അദ്ദേഹം എന്നെ മോനെ എന്നാണ് വിളിക്കുന്നത്, എന്നുപറഞ്ഞാല്‍ മകന്. ഷോട്ട് റെഡി ആയെന്ന് അസിസ്റ്റന്റ് പോയി പറയുമ്പോള്‍, അദ്ദേഹം വരും, കാമറയ്ക്ക് മുന്നില്‍ നില്ക്കും, പെട്ടെന്ന് എന്നെ സര് എന്ന് വിളിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. ഞാന്‍ അപ്പോള്‍ തന്നെ അദ്ദേഹത്തെ തിരുത്താന്‍ പോകും. പക്ഷേ അദ്ദേഹം എന്നെ സാര്‍ എന്നു തന്നെ അഭിസംബോധന ചെയ്യും. ചിലപ്പോള്‍ 20 ടേക്ക് എടുത്താലും…
Read Moreഅന്ന് സ്ക്രീന്‍ ടെസ്റ്റിന് ഒപ്പമുണ്ടായിരുന്ന ഒമ്പതാംക്ലാസുകാരി പിന്നീട് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി ! പഴയ അനുഭവം പങ്കുവെച്ച് പൃഥിരാജ്…
തന്റെ ആദ്യത്തെ സ്ക്രീന്‍ ടെസ്റ്റ് അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടന് പൃഥിരാജ്. ഫാസിലിന്റെ കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലേക്കായിരുന്നു തന്റെ ആദ്യത്തെ സ്ക്രീന്‍ ടെസ്റ്റെന്ന് റെഡ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പറഞ്ഞത്. അന്ന് കൂടെ കോ ആക്റ്ററായി ഉണ്ടായിരുന്ന ഒമ്പതാം ക്ലാസുകാരി അസിന് തോട്ടുങ്കലായിരുന്നു. അസിന് പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയെന്നും പൃഥ്വിരാജ് പറയുന്നു. എന്നാല്‍ സ്ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നും ഫാസില്‍ പറഞ്ഞുവെന്ന് പൃഥി പറയുന്നു. ഈ സ്ക്രീന്‍ ടെസ്റ്റിന് ശേഷം താന്‍ ഓസ്ട്രേലിയയിലേക്ക് പോവുകയായിരുന്നുവെന്നും പിന്നീട് ഫാസിലിന്റെ ചിത്രത്തില്‍ അഭിനയിച്ചത് ഫഹദ് ഫാസിലാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ ചിത്രം ബോക്സോഫീസില്‍ പരാജയമായിരുന്നെങ്കിലും പാട്ടുകള്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ അതിഥിതാരമായി മമ്മൂട്ടിയും ഉണ്ടായിരുന്നു. ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ വെച്ചായിരുന്നു സ്ക്രീന്‍…
Read Moreലാലേട്ടന് നന്ദി
ബറോസിന്റെ തിരക്കഥ വായിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. ഈ സിനിമയുടെ ഭാഗമായ ഒരാളെന്ന നിലയില്‍ ഈ ചിത്രത്തെക്കുറിച്ച് പുകഴ്ത്തിപ്പറയാന്‍ എനിക്ക് അവകാശമില്ലെന്ന് പൃഥിരാജ്. അല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരുപാട് പുകഴ്ത്തുമായിരുന്നു. ആദ്യം തന്നെ ഞാന്‍ ലാലേട്ടനോട് നന്ദി പറയുകയാണ്. അദ്ദേഹത്തിന് ഇന്ത്യയിലെ ഏത് ഭാഷയിലേയും ലോകത്തിലെ തന്നെ ഏതൊരു നടനെയും ആ റോളില്‍ കൊണ്ടു വരാമായിരുന്നു. പക്ഷെ എന്നെ തന്നെ വിളിച്ചതിന് ഞാന്‍ നന്ദി പറയുകയാണ്.
Read Moreമണിച്ചേട്ടന്റെ നാട്ടില്‍ വന്ന് ഈ സാഹസം കാട്ടിയാല്‍ ദൈവം പോലും പൊറുക്കില്ല; ചാലക്കുടിയെ ഇളക്കിമറിച്ച് പൃഥിരാജിന്റെ പഞ്ച് ഡയലോഗ് വൈറലാകുന്നു; വീഡിയോ വൈറലാവുന്നു…
ചാലക്കുടിയെ ഇളക്കിമറിച്ച് പൃഥിരാജ്. പൃഥി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കാളിയനിലെ ഡയലോഗ് പറഞ്ഞാണ് പറഞ്ഞാണ് പൃഥി കൈയ്യടി വാങ്ങിയത്. ചാലക്കുടിയില്‍ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് പൃഥി മാസ് ഡയലോഗ് എടുത്തു വീശിയത്. ‘അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയില്‍ ആണ്ബലം ഇനിയുമുണ്ടെങ്കില്‍ കല്പിച്ചോളൂ. പത്തുക്ക് ഒന്നോ നൂറുക്ക് ഒന്നോ. പക്ഷെ, തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന് കൊടുത്ത വാക്കാണത്. ഞാന്‍ ‘കാളിയന്’ചാലക്കുടിയില്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ആരാധകരുടെ അഭ്യര്‍ത്ഥനപ്രകാരം ഡയലോഗ് ഏറ്റുപറഞ്ഞത്. ചാലക്കുടിയില്‍ പൃഥ്വിരാജിന് ലഭിച്ചത് വന്‍ വരവേല്‍പ്പായിരുന്നു.പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേ, ആരാധകര്‍ അഭ്യര്‍ത്ഥനയുമായി എത്തി. പാട്ട് പാടണമെന്നാണ് ആദ്യത്തെ ആവശ്യം. മണിച്ചേട്ടന്റെ നാട്ടില്‍ വന്ന് ഞാന്‍ ഈ അഭ്യാസം കാണിക്കുന്നതില്‍ ദൈവം എന്നോട് പൊറുക്കില്ലെന്ന് താരം പറഞ്ഞെങ്കിലും രണ്ട് വരി മൂളാന്‍ പൃഥ്വി…
Read More