ബധിരനും മൂകനുമായ ഇരുപത്തിരണ്ടുകാരന് പയ്യനായിട്ടാണ് പൃഥ്വിരാജിന്റെ പുതിയ വേഷപ്പകര്‍ച്ച. പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന വിമാനത്തിന് വേണ്ടിയാണ് പൃഥ്വിയുടെ കഠിനാധ്വാനം. 2 മാസത്തിനിടെ കഥാപാത്രമാകാന്‍ വേണ്ടി 10 കിലോ ഭാരമാണ് പൃഥ്വിരാജ് കുറച്ചത്. ലൊക്കേഷനില്‍ നിന്നുള്ള പൃഥ്വിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്വന്തം പരിശ്രമത്തിലൂടെ ചെറു വിമാനം നിര്‍മിച്ച ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. പുതുമുഖം ദുര്‍ഗ്ഗാ കൃഷ്ണയാണ് ചിത്രത്തില്‍ നായികയാവുന്നത്. തമിഴ്നാടും തിരുവനന്തപുരവും കൊച്ചിയുമാണ് സിനിമയുടെ ലൊക്കേഷന്‍.
Read MoreTag: prithviraj
ഇത്തരം വാര്‍ത്തകളുടെ സ്രോതസ്സ് ഏത്? ആടുജീവിതത്തില്‍ നിന്ന് പിന്മാറിയിട്ടില്ല; വ്യാജവാര്‍ത്തയ്ക്കെതിരെ പ്രതിഷേധവുമായി സംവിധായകന് ബ്ലസ്സിയ്ക്ക് പുറകെ പൃഥിരാജും
പൃഥിരാജിനെ നായകനാക്കി ബ്ലസ്സി സംവിധാനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ആടുജീവിതം എന്ന ചിത്രത്തില്‍ നിന്ന് പൃഥിരാജ് പിന്മാറി എന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് സംവിധായകന് ബ്ലസ്സി തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെ പല ഘട്ടങ്ങളിലാണ് താന്‍ ഡേറ്റ് നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കികൊണ്ട് പൃഥിരാജ് നേരിട്ട് രംഗത്തെത്തിയിരിക്കുന്നു. ഈ ഇടവേളയില്‍ മോഹന്‍ലാല്‍ നായകനാവുന്ന ലൂസിഫര്‍ പൂര്‍ത്തിയാക്കും എന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വി പറയാതെ പറയുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന് ബ്ലെസ്സിയെ നേരില്‍ കണ്ട് ചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നെന്നും വളരെ സങ്കീര്‍ണമായ ഈ വേഷം ചെയ്യാന്‍ തനിക്ക് പലഘട്ടങ്ങളിലുള്ള ശാരീരിക പരിവര്‍ത്തനം ആവശ്യമാണെന്നും അതിനാലാണ് പല ഘട്ടങ്ങളായി ഡേറ്റ് നല്‍കിയിരിക്കുന്നതെന്നുമാണ് പൃഥ്വിരാജ് നല്കുന്ന വിശദീകരണം. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി…
Read Moreനിങ്ങള്‍ ചെയ്തത് നെറികേട്, പൃഥ്വിരാജ് ചിത്രം ‘ആദ’ത്തിന്റെ സംവിധായകനെതിരേ ആഞ്ഞടിച്ച് ഡിസൈനര്‍, ഗുരുതര ആരോപണങ്ങള്‍ പോസ്റ്റര്‍ പുറത്തുവിട്ട ദിനത്തില്‍
പൃഥ്വിരാജും ഭാവനയും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് ആദം. പുതുമുഖമായ ജിനു എബ്രഹാമാണ് ചിത്രത്തിന്റെ സംവിധായകന്. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയ ദിവസം തന്നെ വിവാദത്തിലായിരിക്കുകയാണ്. കലാ സംവിധായകനും ഡിസൈനറുമായ ജിത്തു ചന്ദ്രനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ച് പിന്നീട് ഒരു വാക്ക് പോലും ചോദിക്കാതെ മറ്റൊരാളെ ഏല്‍പ്പിച്ചെന്ന് ജിത്തു ആരോപിക്കുന്നു. ജിത്തു പറയുന്നതിങ്ങനെ- ഏകദേശം ഒരു വര്‍ഷം മുന്നെയാണ് മിസ്റ്റര്‍ ജിനു എബ്രഹാം,’ആദം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്യാന്‍ ഏല്‍പ്പിച്ചത്. പൃഥ്വിരാജ് ചിത്രമായതുകൊണ്ട് തന്നെ ഒന്നും നോക്കാതെ ചാടി വീണുചെയ്തു കൊടുക്കാന്‍ സന്നദ്ധനായി. ടൈറ്റില്‍ ഇഷ്ട്ടപ്പെട്ടാല്‍ പോസ്റ്റര്‍ ഡിസൈന്‍ തരും എന്ന ഉറപ്പില്‍ അഞ്ചിലധികം ടൈറ്റില്‍ വരച്ചിരുന്നു അന്ന്, ‘അമേന്‍’ പോലെ അല്ലെങ്കില്‍, അതുപോലെ ആര്‍ട്ടിസ്ടിക്ക് ആയിട്ട് വള്ളികളും, തൊങ്ങലുകളും, പഴവും കൊലയുമൊക്കെ വച്ച് വേണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പലതും ചെയ്യിപ്പിച്ചു. അന്നൊക്കെ…
Read More