പാലക്കാട് ജില്ലയില്‍ നിയമം ലംഘിച്ച് വിവാഹ ഓട്ടത്തിനുപോയ മൂന്ന് സ്വകാര്യ ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. അനുമതിയില്ലാതെ സര്‍വീസ് നടത്തിയതിന് ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും. അതേ സമയംസംസ്ഥാനത്ത് സ്വകാര്യബസ് സമരം പിന്‍വലിച്ചു. മുഖ്യന്ത്രിയുമായും ഗതാഗതമന്ത്രിയുമായും നടത്തിയ ചര്‍ച്ചയിലാണ് നാലാം ദിവസം സമരം അവസാനിപ്പിച്ചത്. നിരക്കു വര്‍ധന പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് സമരം പിന്‍വലിക്കുന്നതെന്ന് ബസ് ഉടമകള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ നിരക്ക് ആറുരൂപയാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ബസ് ഉടമകള്‍ പറഞ്ഞു.
Read MoreTag: private bus
കെഎസ്ആർടിസിക്ക് എന്താ കൊന്പുണ്ടോ ? തങ്ങൾക്കെതിരേ നടപടിയെടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് സ്വകാര്യബസുടമകൾ ചോദിക്കുന്നത്…
കോട്ടയം: ഞായറാഴ്ചയും അവധി ദിവസങ്ങളിലും സർവീസ് നടത്താത്ത സ്വകാര്യ ബസുകൾക്കെതിരേ നടപടിയെടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ സ്വകാര്യ ബസുടമകൾ. നിയമം തങ്ങൾക്കു മാത്രമല്ല എല്ലാവർക്കും ബാധകമാണെന്നും ഞായറാഴ്ചയും അവധി ദിവസങ്ങളിലും സർവീസ് നടത്താത്ത കെഎസ്ആർടിസി ബസുകൾക്കെതിരെയും നടപടിയെടുക്കണമെന്ന് സ്വകാര്യബസുടമകൾ ആവശ്യപ്പെട്ടു. ഇതോടെ അവധി ദിവസ സർവീസിനെ ചൊല്ലി ബസ് പോര് മുറുകിയിരിക്കുകയാണ്. ജില്ലയിലെ മിക്ക റൂട്ടുകളിലും ഞായറാഴ്ചയും അവധി ദിവസങ്ങളിലും സ്വകാര്യ ബസുകൾ സർവീസ് നടത്താത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. നാട്ടുകാരുടെ പ്രതിഷേധം കടുത്തതോടെയാണ് മോട്ടോർ വാഹന വകുപ്പ് ബസുകൾക്കെതിരെ നടപടിയെടുത്തതും പിഴ ചുമത്തിയതും. പാലാ- വലവൂർ-ഉഴവർ, പാലാ-രാമപുരം, പാലാ-പളളിക്കത്തോട്- കൊടുങ്ങൂർ, പാലാ-അയർക്കുന്നം-മണർകാട് റൂട്ട്, കോട്ടയം-ചേർത്തല, പാലാ-പൊൻകുന്നം തുടങ്ങിയ റൂട്ടുകളിലാണ് ബസുകൾ ഞായറാഴ്ചകളിൽ സർവീസ് നടത്താത്തത്. കെകെ റോഡിലും സ്വകാര്യ ബസുകൾ കുറവാണ്. ഈ റൂട്ടുകളിലെ യാത്രക്കാർ ഓട്ടോറിക്ഷയെയോ മറ്റു ടാക്സി വാഹനങ്ങളെയോ ആണ് ആശ്രയിക്കുന്നത്. ആശുപത്രി യാത്രക്കാർക്കാണ്…
Read Moreസ്വകാര്യബസുകള്‍ക്ക് എല്ലാ റൂട്ടിലും ഓടാന്‍ അനുമതി ! ഡ്രൈവര്‍മാരുടെ സേവനം വിലയിരുത്താന്‍ യാത്രക്കാര്‍ക്കും അവസരം; പരിഷ്കാരങ്ങള്‍ ഇങ്ങനെ…
സ്വകാര്യ ബസുകള്‍ക്ക് ഇനി ഏതു റൂട്ടിലും ഓടാനുള്ള അനുമതി നല്കി ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതിനൊപ്പമാണിത്. കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരം ഓണ്‍ലൈന്‍ ടാക്സികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് കേന്ദ്ര നടപടി. അഞ്ചുവര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. 100 ബസുകളും 1000 മറ്റു വാഹനങ്ങളും ഉള്ള കമ്പനികള്‍ ഒരുലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടയ്ക്കണം. സഹകരണനിയമപ്രകാരം രജിസ്ട്രര്‍ചെയ്ത സ്ഥാപനങ്ങള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സര്‍ക്കാരിനും ഉത്തരവിറക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പുതിയ നിയമ പ്രകാരം ഓണ്‍ലൈനില്‍ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഇതോടെ ഓണ്‍ലൈന്‍ ടിക്കറ്റ് നല്കി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം അഗ്രഗേറ്റര്‍ ലൈസന്‍സ് സമ്പാദിക്കുന്നവര്‍ക്ക് കിട്ടും. നിലവിലെ അന്തര്‍സംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് അഗ്രഗേറ്റര്‍…
Read Moreവധുവിനെയും വരനെയും സുഹൃത്തുക്കള്‍ കാറില്‍ നിന്ന് ഇറക്കിവിട്ടു ! പ്രൈവറ്റ് ബസില്‍ മണവാളനും മണവാട്ടിയും സഞ്ചരിക്കുന്ന വീഡിയോ വൈറലാവുന്നു…
ന്യൂജന്‍ കല്യാണങ്ങള്‍ കണ്ട് തലയില്‍ കൈവയ്ക്കുകയാണ് പഴയ തലമുറ. പഴമക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും ആവാത്ത രീതിയിലുള്ള ആഘോഷങ്ങളാണ് ന്യൂജന്‍ കല്യാണങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്നത്.അതിഥികളെ ക്ഷണിക്കുന്നത് മുതല്‍ വരന്റെയും വധുവിന്റെയും വിവാഹവേദിയിലേക്കുള്ള ആഗമനം വരെ വ്യത്യസ്തമായിരിക്കും. വധു വരന്മാരുടെ സുഹൃത്തുക്കളുടെ വകയും കാണും വ്യത്യസ്ത പരിപാടികള്‍. ഇത് ചിലപ്പോള്‍ തമാശ കലര്‍ന്നതും ചിലപ്പോള്‍ അതിരു വിടുന്നതും ആകാറുണ്ട്. എന്നാല്‍ മറ്റൊരു വിവാഹ കാഴ്ചയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഇതില്‍ വരനും വധുവും ബസിലാണ് യാത്ര ചെയ്യുന്നത്. വരന്റെ വീട്ടുകാര്‍ ഒരുക്കി വച്ച വാഹനങ്ങള്‍ അവഗണിച്ച് ഇരുവരേയും സ്വകാര്യ ബസില്‍ കയറ്റി വിടുകയാണ് സുഹൃത്തുക്കള്‍ ചെയ്യുന്നത്. മണവാളനും മണവാട്ടിയും യാത്ര ചെയ്യുന്നത് കൗതുകത്തോടെയാണ് ബസ് യാത്രക്കാര്‍ നോക്കുന്നത്. വരന്റെ വീടിന്റെ മുമ്പിലാണ് പിന്നീട് ബസ് നിര്‍ത്തുന്നത്. ഇരുവരും കാല്‍നടയായി വീട്ടിലേക്ക് പോവുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ വരന്റെ സുഹൃത്തുക്കള്‍…
Read More