ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ 14കാ​ര​ന്റെ വ​യ​റ്റി​ല്‍ സ്‌​ക്രൂ കു​ടു​ങ്ങി​യെ​ന്നു പ​രാ​തി ! സ്വ​കാ​ര്യ ആ​ശു​പ​ത്രി​യ്‌​ക്കെ​തി​രേ പോ​ലീ​സ് അ​ന്വേ​ഷ​ണം

ആ​റ്റൂ​ര്‍ സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു വ​യ​സ്സു​കാ​ര​ന്റെ വ​യ​റി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ സ്‌​ക്രൂ കു​ടു​ങ്ങി​യെ​ന്നു പ​രാ​തി. തൃ​ശ്ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ വി​യ്യൂ​ര്‍ സ്റ്റേ​ഷ​നി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​രാ​തി ല​ഭി​ച്ച​ത്. പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ജൂ​ണ്‍ 12ന് ​ആ​ണ് കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​പ്പ​ന്‍​ഡി​ക്‌​സ് ആ​ണെ​ന്ന​റി​യി​ച്ച ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി. പി​ന്നീ​ടു ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി. ജൂ​ലൈ 22ന് ​വീ​ണ്ടും അ​പ്പ​ന്‍​ഡി​ക്‌​സ് ക​ണ്ടെ​ത്തി​യെ​ന്നും ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​ശ​യം തോ​ന്നി​യ കു​ടും​ബം മ​റ്റൊ​രു ഡോ​ക്ട​റെ കാ​ണി​ച്ച​തോ​ടെ​യാ​ണു വ​യ​റ്റി​ല്‍ സ്‌​ക്രൂ ക​ണ്ടെ​ത്തി​യ​ത്. ഈ ​മാ​സം അ​ഞ്ചി​ന് അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ചെ​ന്ന് സ്‌​ക്രൂ നീ​ക്കം ചെ​യ്തി​രു​ന്നു. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി തു​ട​രു​ക​യാ​ണെ​ന്നു വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വി​ദ​ഗ്ധ സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ വ​കു​പ്പി​നു പ​രാ​തി കൈ​മാ​റും.

Read More

സ്വകാര്യ ആശുപത്രികള്‍ വാങ്ങിയത് 1.29 കോടി ഡോസ് വാക്‌സിന്‍ ! എന്നാല്‍ ഉപയോഗിച്ചത് വെറും 22 ലക്ഷവും; ഇതിന്റെ കാരണം ഇങ്ങനെ…

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം നേരിടുമ്പോഴും സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്റെ തോത് നന്നേ കുറവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം വെറും 17 ശതമാനം ഡോസ് മാത്രമാണ് സ്വകാര്യ ആശുപത്രികളില്‍ വിതരണം ചെയ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ വലിയ അളവില്‍ വാക്സിനുകള്‍ ഉപയോഗിക്കാതെയുണ്ടെന്നും രേഖ വ്യക്തമാക്കുന്നു. ജൂണ്‍ നാലിന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് മേയ് മാസത്തില്‍ 7.4 കോടി ഡോസ് കോവിഡ് വാക്സിനാണ് രാജ്യത്ത് ലഭ്യമാക്കിയിരുന്നത്. ഇതില്‍ 1.85 കോടി ഡോസ് സ്വകാര്യ ആശുപത്രികള്‍ക്കായാണ് മാറ്റിവെച്ചിരുന്നത്. രാജ്യത്തെമ്പാടുമുള്ള സ്വകാര്യ ആശുപത്രികള്‍ ഇതില്‍നിന്ന് 1.29 കോടി ഡോസ് വാക്സിന്‍ വാങ്ങി. എന്നാല്‍ വെറും 22 ലക്ഷം ഡോസ് മാത്രമാണ് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. അതായത് 17 ശതമാനം ഡോസുകള്‍. വാക്സിന്‍ എടുക്കാനുള്ള വിമുഖത, ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് തുടങ്ങിയവയാകാം സ്വകാര്യ ആശുപത്രികളില്‍നിന്ന് ജനങ്ങള്‍…

Read More

78കാരന്റെ കഫക്കെട്ട് ചികിത്സിച്ച് ന്യൂമോണിയയാക്കി; ഒടുവില്‍ സംസാര ശേഷിയും പോയി; ഒടുക്കം മറ്റൊരു ഹോസ്പിറ്റലിലേക്ക് രോഗിയെ മാറ്റേണ്ടി വന്നപ്പോള്‍ ബില്ലിട്ടത് ഒന്നേകാല്‍ ലക്ഷം രൂപ; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയുടെ പകല്‍ക്കൊള്ള ഇങ്ങനെ…

തിരുവനന്തപുരം: ആരോഗ്യരംഗം ഇന്ന് വന്‍ വ്യവസായമായി മാറിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളെ ഈ സാഹചര്യത്തില്‍ വ്യവസായ ശാലകളെന്നു തന്നെ വിളിക്കാം. ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഉള്ളതെല്ലാം വിറ്റു പറക്കി ലക്ഷങ്ങള്‍ ബില്ലടയ്ക്കുന്നവര്‍ക്ക് ഒടുവില്‍ കണ്ണീരു മാത്രമായിരിക്കും ഫലം. ഈയൊരവസ്ഥയെ ചൂഷണം ചെയ്യുകയാണ് സ്വകാര്യ ആശുപത്രികള്‍. തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രി ഒരു രോഗിയോട് ചെയ്ത ക്രൂരതയെ കണ്ണില്‍ ചോരയില്ലായ്മയെന്നു തന്നെ വിളിക്കണം. കഫക്കെട്ടിനെത്തുടര്‍ന്നാണ് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയും മുന്‍ ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ജയപാല്‍ എന്നയാള്‍ തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. എന്നാല്‍ ഇവിടുത്തെ ചികിത്സാപ്പിഴവ് ഇദ്ദേഹത്തിന്റെ കഫക്കെട്ട് ന്യൂമോണിയയാക്കി മാറ്റി. ഒടുവില്‍ നാവ് കുഴഞ്ഞ് സംസാരശേഷിയും നഷ്ടമായി. എല്ലാം കഴിഞ്ഞ് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാനായി തയ്യാറായപ്പോള്‍ ബില്ല് കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് ബന്ദുക്കള്‍. ഒരാഴ്ചയോളം ചികിത്സിച്ച് രോഗിയുടെ അവസ്ഥ ഗുരുതരമാക്കിയതിന് ഒന്നേകാല്‍ ലക്ഷം രൂപയാണ്…

Read More