ബലാത്സംഗ കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം സ്വകാര്യ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിന് അഭിഭാഷകന് 25,000 രൂപ പിഴയിട്ടു ബോംബെ ഹൈക്കോടതി. വിവേചന ബുദ്ധിയില്ലാത്ത പ്രവൃത്തിയാണ് അഭിഭാഷകന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഡിവിഷന് ബെഞ്ച് പറഞ്ഞു. ഭര്‍ത്താവിന് എതിരായ ബലാത്സംഗ കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് കോടതിയെ സമീപിച്ചത്. ഇതിനൊപ്പം തെളിവായി സമര്‍പ്പിച്ച ചിത്രങ്ങളാണ് കോടതിയെ ചൊടിപ്പിച്ചത്. രജിസ്ട്രിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജികള്‍ വിവിധ വകുപ്പുകളിലൂടെ കടന്നുപോവുന്നുണ്ടെന്ന് അഭിഭാഷകര്‍ മനസ്സിലാക്കണമെന്ന് കോടതി പറഞ്ഞു. നിരവധി പേര് ഈ ഫോട്ടോഗ്രാഫുകള്‍ കാണും. അതുവഴി ബന്ധപ്പെട്ട കക്ഷികളുടെ സ്വകാര്യതയാണ് ഹനിക്കപ്പെടുന്നത്. ഹര്‍ജിയില്‍നിന്നു ഫോട്ടോകള്‍ നീക്കാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. അഭിഭാഷകരുടെ ഭാഗത്തുനിന്നു കുറെക്കൂടി വിവേകത്തോടെയുള്ള പെരുമാറ്റം കോടതി പ്രതീക്ഷിക്കുന്നതായും ബെഞ്ച് പറഞ്ഞു.
Read MoreTag: PRIVATE PHOTOS
വീണ്ടും ഹണിട്രാപ്പ്! തന്നെ മയക്കിക്കിടത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ യുവതിയും സംഘവും അഞ്ചു കോടി ആവശ്യപ്പെട്ടെന്ന് ബിജെപി എംപിയുടെ പരാതി
ന്യൂഡല്‍ഹി: താന്‍ ഹണിട്രാപ്പില്‍ പെട്ടതായി ബിജെപി എംപിയുടെ വെളിപ്പെടുത്തല്‍. സഹായം തേടി തന്നെ സമീപിച്ച യുവതിയും സംഘവും തന്നെ ചതിയില്‍പ്പെടുത്തിയ ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തു വിടാതിരിക്കാന്‍ അഞ്ചു കോടി ആവശ്യപ്പെട്ടെന്നും എംപി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഗുജറാത്തിലെ വല്‍സാദില്‍ നിന്നുള്ള എംപിയായ കെ.സി പട്ടേലാണ് ഹണിട്രാപ്പില്‍ പെട്ടത്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങളും വിഡിയോയും പുറത്തുവിടുമെന്ന് യുവതിയും സംഘവും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ മാനഭംഗക്കേസില്‍ പെടുത്തി നാറ്റിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 384 അനുസരിച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് എംപിയുടെ പരാതിയില്‍ പറയുന്നതിങ്ങനെ എംപിയെന്ന നിലയില്‍ തന്റെ സഹായം തേടിയാണ്…
Read More