ഇന്നു വരെ കണ്ടു പരിചയിച്ച ട്രെയിന്‍ യാത്രയില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ അനുഭവമായിരിക്കും ഇവിടെ ആളുകളെ കാത്തിരിക്കുന്നത്. ചായ…ചായ എന്നു വിളിച്ചു നടക്കുന്നവരെയോ ചെറുകടി വില്‍പ്പനക്കാരെയോ ടിക്കറ്റില്ലാതെ ടോയ്ലറ്റില് കയറി ഒളിച്ചിരിക്കുന്നവരെയോ ഇവിടെ കാണാന്‍ കിട്ടുകയില്ല. പകരമുള്ളതോ അത്യാധുനീക സൗകര്യങ്ങളും എയര്‍ ഹോസ്റ്റസുമാരെപ്പോലെ സുന്ദരികളായ പരിചാരകരും. രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രെയിനായ തേജസിനെക്കുറിച്ചാണ് ഈ വിശേഷണങ്ങള്‍. ലഖ്നൗ-ഡല്‍ഹി പാതയില്‍ ഓടുന്ന തേജസിന്റെ സര്‍വീസ് ഇന്നലെയാണ് ആരംഭിച്ചത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആദ്യ സ്വകാര്യ തീവണ്ടിയായ തേജസ് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്. വാണിജ്യാടിസ്ഥാനത്തില്‍ തേജസ് എക്പ്രസിന്റെ ആദ്യ യാത്ര ഇന്ന് ആരംഭിക്കും. ഐ.ആര്.സി.ടി.സി.യുടെ മേല്‍നോട്ടത്തിലാണ് സ്വകാര്യ തീവണ്ടി സര്‍വീസ്. സര്‍വ്വസജ്ജീകരണങ്ങളോടും കൂടി ഒരു ആഡംബര വാഹനം തന്നെയാണ് ഈ സ്വകാര്യ തീവണ്ടി. മികച്ച കോച്ചുകള്‍ മാത്രമല്ല ഈ തീവണ്ടിയെ വേറിട്ടു നിര്‍ത്തുന്നത്. സിസി ടിവി…
Read More