തലശേരി: തലശേരി ബാറിലെ പ്രമുഖയായ യുവ അഭിഭാഷക എടക്കാട് കടമ്പൂര് നിവേദ്യത്തില്‍ പ്രിയ രാജീവ്(38) സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തിന് പിന്നില്‍ അഭിഭാഷകനടങ്ങിയ ബ്ലേഡ് മാഫിയ ആണെന്ന് പോലീസിന് സൂചന ലഭിച്ചു. പ്രിയയെ ബ്ലേഡ് മാഫിയയുമായി ബന്ധപ്പെടുത്തിയ ഈ അഭിഭാഷകനെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. തലശേരിക്കടുത്തുള്ള ഈ അഭിഭാഷകന്റെ വസതിയിൽ വച്ചാണ് പ്രിയ സാന്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ മംഗലാപുരം യാത്രകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടയില്‍ പ്രിയക്ക് ബാങ്കില്‍ നിന്നും വായ്പയെടുക്കുന്നതിന് വ്യാജ രേഖ ചമച്ച് നല്കിയ തലശേരിയിലെ നോട്ടറി അഭിഭാഷകന് കേസില്‍ പ്രതി സ്ഥാനത്തേക്ക് എത്തുമെന്ന സൂചനയും പുറത്ത് വന്നു. കേസുമായി ബന്ധപ്പെട്ട് തലശേരി ബാറിലെ അഭിഭാഷകരുള്‍പ്പെടെ പത്ത് അഭിഭാഷകരെ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനകം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. കേസിന്റെ ഗൗരവം കണക്കിലെടുത്ത്…
Read More