ഒരു സമയത്ത് മലയാള സിനിമയിലെ മുന്‍നിര നടിയായിരുന്നു പ്രിയരാമന്‍. പിന്നീട് നടന്‍ രഞ്ജിത്തുമായുള്ള വിവാഹം കഴിഞ്ഞതോടെ താരം സിനിമയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ 15 വര്‍ഷം നീണ്ട വിവാഹബന്ധം 2014ല്‍ അവസാനിച്ചു. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. അഭിപ്രായഭിന്നതകള്‍ രൂക്ഷമായപ്പോഴാണ് താന്‍ വിവാഹമോചിതയാവാന്‍ തീരുമാനിച്ചതെന്നും അതു തന്നെ ഏറെ തളര്‍ത്തിയെന്നും താരം പറയുന്നു. രണ്ടു കുട്ടികളാണ് പ്രിയയ്ക്കുള്ളത്. വിവാഹമോചനത്തോടെ സീരിയലില്‍ സജീവമായ താരം വിവാഹമോചനത്തിനിടയാക്കിയ കാരണങ്ങള്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ…ഒരുപാട് കരഞ്ഞു. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചു. ഏതു ബന്ധവും മുറിഞ്ഞു മാറുമ്പോള്‍, നഷ്ടപ്പെടുമ്പോള്‍ വേദന തോന്നും. അതൊക്കെ നേരിടാന്‍ കഴിഞ്ഞു. ഒരുപാടു വൈകാരിക സംഘര്‍ഷങ്ങളുണ്ടാകുമെന്നു തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളില്‍ ഓര്‍ത്തത്. പ്രതിസന്ധികള്‍ മറികടക്കാന്‍ മാതാപിതാക്കള്‍ തന്ന പിന്തുണ വലുതാണ്. നൂറ് ശതമാനം ആലോചിച്ച്,…
Read MoreTag: priya raman
മക്കളെ വളര്‍ത്താന്‍ ഏറെ പാടുപെട്ടു; വിവാഹ മോചനത്തിനു ശേഷം ഗ്രാനൈറ്റ് ബിസിനസിലിറങ്ങി;മലയാള സിനിമയിലെ ഗ്ലാമര്‍താരമായിരുന്ന പ്രിയാ രാമന്‍ മനസു തുറക്കുന്നു…
ഒരു കാലത്ത് മലയാള സിനിമയിലെ ഗ്ലാമര്‍ താരമായിരുന്നു പ്രിയാരാമന്‍. മുന്‍നിര നായകര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഈ താരത്തിന് ലഭിച്ചിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം ടെലിവിഷന്‍ പരമ്പരകളിലൂടെ തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാല്‍ സ്വകാര്യ ജീവിതത്തിലെ പ്രതിസന്ധിയെത്തുടര്‍ന്ന് താരത്തിന് വെള്ളിത്തിരയില്‍ നിന്നു മാറി നില്‍ക്കേണ്ടി വരികയാണുണ്ടായത്. ആറാം തമ്പുരാന്‍ , കാശ്മീരം, സൈന്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ച പ്രിയാരാമന്‍ നടനും നിര്‍മ്മാതാവുമായ രഞ്ജിത്തിനെയാണ് വിവാഹം ചെയ്തത്. രണ്ട് മക്കളുള്ള ദമ്പതികള്‍ അടുത്തിടെയാണ് വിവാഹ മോചനം നേടിയത്. മക്കള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്ന് പ്രിയാരാമന്‍ വ്യക്തമാക്കിയിരുന്നു. വിവാഹമോചനത്തിനു ശേഷം ഗ്രാനൈറ്റ് ബിസിനസില്‍ പ്രവേശിച്ചിരിക്കുകയാണ് താരം. മക്കളോടൊപ്പം സുഗമമായി ജീവിക്കുന്നതിന് വേണ്ടിയാണ് ബിസിനസ്സിലേക്ക് പ്രവേശിച്ചതെന്നും പ്രശസ്ത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. വെല്ലുവിളികളെ തരണം ചെയ്താണ് താന്‍ മുന്നേറിയതെന്ന് താരം പറയുന്നു. ബിസിനസ്…
Read Moreമലയാളത്തിലെ സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കേ രഞ്ജിത്തുമായി കൊടുംപ്രണയം, വിവാഹശേഷം സിനിമയില്‍നിന്ന് അപ്രത്യക്ഷയായി, ഒരു സുപ്രഭാതത്തില്‍ വിവാഹമോചനവും, നടി പ്രിയാരാമന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ത്
വാണി വിശ്വനാഥിനും മുമ്പേ മലയാളത്തിന്റെ ലേഡി ആക്ഷന്‍ ഹീറോ എന്ന പേരു ചാര്‍ത്തിക്കിട്ടിയ ഒരു നടിയുണ്ടായിരുന്നു, പ്രിയാ രാമന്‍. സൈന്യം, കാഷ്മീരം, മാന്ത്രികം… എണ്ണിയാലൊടുങ്ങാത്ത ആക്ഷന്‍ സിനിമകളില്‍ നിറഞ്ഞാടിയ പ്രിയ ഒരു സുപ്രഭാതത്തില്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി. സിനിമലോകത്തെ ഞെട്ടിച്ച പ്രണയത്തിനും വിവാഹത്തിനുംശേഷം വിദേശത്ത് താമസമാക്കിയ പ്രിയയുടെ ജീവിതത്തില്‍ ഇപ്പോള്‍ ഏകയാണ്. മലയാളത്തിലും തമിഴിലും വിലപിടിപ്പുള്ള താരമായി നിറഞ്ഞുനില്‍ക്കേ 1999ലാണ് നടന്‍ രഞ്ജിത്തുമായി പ്രിയാ അടുക്കുന്നത്. തുടക്കത്തിലേ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ സിനിമകള്‍ കുറച്ചു. അക്കാലത്ത് ഇരുവരുടെയും പ്രണയം ലൊക്കേഷനുകളിലെ ചര്‍ച്ചാവിഷയമായിരുന്നു. വീട്ടുകാര്‍ അനുമതി നല്കിയതോടെ 2002ല്‍ വിവാഹം. രഞ്ജിത്തിന്റെ മണവാട്ടിയായതോടെ സിനിമകള്‍ കുറച്ച അവര്‍ കുടുംബിനിയുടെ റോളിലേക്ക് മാറി. താമസം ചെന്നൈയിലേക്ക് മാറ്റി. ഇടയ്ക്ക് വിദേശവാസവും. പല സെലിബ്രിറ്റികളുടെയും ജീവിതത്തിലെന്നപോലെ പ്രിയയുടെ ജീവിതത്തിലും കാറും കോളും നിറയുന്നതാണ് പിന്നീട് കണ്ടത്. രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളിലെ…
Read More