കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് നിയമനം നല്കുന്നതിനു വേണ്ടി പ്രസിദ്ധീകരിച്ച താത്കാലിക പട്ടികയിലെ ഒന്നാം റാങ്കുകാരി പ്രിയ വര്‍ഗീസിനെ അയോഗ്യമാക്കി രണ്ടാം റാങ്കുകാരന് നിയമനം നല്‍കണമെന്ന് കാണിച്ച് സെനറ്റ് അംഗം വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്കി. സെനറ്റംഗം ഡോ. ആര്.കെ. ബിജുവാണ് വിസിക്ക് കത്ത് നല്‍കിയത്. അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റിനു പകരം ഒന്നാം റാങ്കുകാരി പ്രിയ വര്‍ഗീസ് കേരള വര്‍മ കോളജ് പ്രിന്‍സിപ്പല്‍ നല്കിയ എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്നും ഇത് സ്ക്രീനിംഗ് കമ്മിറ്റിയെ കബളിപ്പിക്കുന്നതിന് ബോധപൂര്‍വം നടത്തിയ ശ്രമമാണെന്നും കാണിച്ചാണ് കത്ത് നല്‍കിയത്. മുഴുവന്‍ പരിശോധനയും കഴിഞ്ഞതിന് ശേഷമാണ് റാങ്ക്ലിസ്റ്റ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഉള്‍പ്പെടെയുള്ളവര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുള്ളത്. പക്ഷേ, കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്റര്‍വ്യു കഴിഞ്ഞു ഏഴു മാസമായിട്ടും ഫിസിക്കല്‍ വെരിഫിക്കേഷന് പോലും നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ദുരൂഹമാണെന്നും…
Read More