കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ സിപിഎം നേതാവ് കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. എന്‍എസ്എസ് പ്രവര്‍ത്തനത്തിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ലെന്ന് കോടതി പറഞ്ഞു.സ്റ്റുഡന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലുളള കാലയളവില്‍ പഠിപ്പിച്ചിരുന്നോ എന്ന് കോടതി പ്രിയയോട് ചോദിച്ചു. അദ്ധ്യാപനം എന്നത് ഗൗരവമുളള ഒരു ജോലിയാണെന്ന് പറഞ്ഞ കോടതി എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അദ്ധ്യാപന പരിചയത്തിന്റെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കി. അദ്ധ്യാപന പരിചയം എന്നാല്‍ അദ്ധ്യാപനം തന്നെയായിരിക്കണമെന്നും കോടതി പറഞ്ഞു. നേരത്തെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നും പ്രിയാ വര്‍ഗീസിന്റെ യോഗ്യത പരിശോധിച്ചോ എന്നും കോടതി ചോദിച്ചിരുന്നു. പ്രിയാ വര്‍ഗീസിന്റെ അദ്ധ്യാപന പരിചയം പരിശോധിച്ചതില്‍ വ്യക്തതയില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാറോടും കോടതി നിലപാടറിയിച്ചിരുന്നു. പത്ത് വര്‍ഷം അദ്ധ്യാപന പരിചയമാണ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് വേണ്ടതെന്നും പ്രിയാ വര്‍ഗീസിന് അദ്ധ്യാപന പരിചയമില്ലെന്നും യുജിസി…
Read MoreTag: priya varghese
ഗവേഷണ മികവില്‍ ഏറ്റവും പിന്നിലുള്ളയാള്‍ അഭിമുഖത്തില്‍ ഒന്നാമതായി ! പ്രിയ വര്‍ഗീസിന്റെ നിയമന രേഖ പുറത്ത്…
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി നിയമനം നേടിയത് മാനദണ്ഢങ്ങള്‍ കാറ്റില്പ്പറത്തിയെന്നു തെളിയിക്കുന്ന രേഖകള്‍ വെളിയില്‍ വന്നു. 651 , 645 റിസര്‍ച്ച് സ്കോറുള്ളവരെ മറികടന്നാണ് വെറും 156 സ്കോറുള്ള,അതും പട്ടികയിലെ അവസാന സ്ഥാനക്കാരിയായ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന് കമ്മിറ്റിഒന്നാം റാങ്ക് നല്‍കിയത്. റിസര്‍ച്ച് സ്കോറില്‍ അവസാന സ്ഥാനക്കാരിയാണെങ്കിലും ഇന്റര്‍വ്യൂവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയത് പ്രിയാ വര്ഗീസിനാണെന്ന കാര്യം ഇതിനോടു ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. വിവരാവകാശ രേഖകളടക്കം സേവ് ക്യാപയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്കി. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ കടുത്തനടപടിയുമായി ഗവര്‍ണര്‍ മുന്നോട്ടുപോകുമ്പോഴാണ് കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രനെ യടക്കം പ്രതിരോധത്തിലാക്കി വിവരാവകാശ രേകകള്‍ പുറത്തു വന്നത്. 156 സ്കോര്‍ പോയിന്റുമാത്രമുള്ള കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനു ഒന്നാം റാങ്ക് നല്കിയപ്പോള് ഏറ്റവും കൂടുതല്‍…
Read More