ഒരൊറ്റ കണ്ണിറുക്കലിലൂടെ കോടിക്കണക്കിന് ആരാധകരെ സമ്പാദിച്ച പ്രിയവാര്യരുടെ രാജയോഗം അവസാനിക്കുന്നുവോ ? പ്രിയാ വാര്യരുടെ ജനപ്രീതി മുതലെടുക്കാന്‍ അവരെ വച്ച് പരസ്യം ചെയ്ത മഞ്ച് അതില്‍ നിന്നും പിന്മാറി. പ്രിയ വാര്യരുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ സംതൃപ്തരല്ലാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യത്തിന്റെ ഭാഗമായി മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ എടുക്കേണ്ടിവന്നെന്നാണ് നിര്‍മാതാക്കളോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതാണ് പിന്‍മാറ്റത്തിനും അതൃപ്തിക്കും കാരണമായി പറയപ്പെടുന്നു ഇതിന്റെ ഭാഗമായി പ്രിയാ വാര്യര്‍ നായികയി അഭിനയിച്ച മഞ്ചിന്റെ പരസ്യവും പിന്‍വലിച്ചു. സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നേരത്തെ ഇന്‍ഫല്‍വന്‍സര്‍ മാര്‍ക്കറ്റിംഗിലേക്കും പ്രിയ ചുവടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മഞ്ചിന്റെ പരസ്യത്തിലും താരം എത്തുന്നത്. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് പ്രിയ പ്രതിഫലമായി ഈടാക്കിയത്. എന്നാല്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയാകെ പരസ്യത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. ഇതാണ്…
Read MoreTag: priya varrier
കാത്തു സൂക്ഷിച്ച ‘ബോളിവുഡ്’ മാമ്പഴം കാക്ക കൊത്തി പോയി ! ഒറ്റ കണ്ണിറുക്കലിലൂടെ ജനകോടികളുടെ ചങ്കിടിപ്പായ പ്രിയ വാര്യരുടെ ബോളിവുഡ് മോഹങ്ങള്‍ പൊട്ടിത്തകര്‍ന്നതിങ്ങനെ…
കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്കകൊത്തിക്കൊണ്ടു പോയി എന്ന പോലെയാണ് അഡാര്‍ ലവ് നായിക പ്രിയാ വാര്യരുടെ ഇപ്പോഴത്തെ അവസ്ഥ. തെലുങ്കിലെ ജൂനിയര്‍ എന്‍.ടി.ആര്‍ അഭിനയിച്ച ടെമ്പര്‍ എന്ന പടം വലിയ സൂപ്പര്‍ഹിറ്റായതോടെ അന്യഭാഷകളില്‍ ഈ ചിത്രം റീമേക്ക് ചെയ്യുകയാണ്. ഹിന്ദിയില്‍ ചെന്നൈ എക്സ്പ്രസിന്റെ സംവിധായകന്‍ രോഹിത് ഷെട്ടി സിമ്പാ എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. രണ്‍വീര്‍ സിംഗാണ് നായകന്‍. നായികയെ തേടിയുള്ള സംവിധായകന്റെ തിരച്ചില്‍ ആദ്യം ചെന്നെത്തിയത്. ഒറ്റ കണ്ണിറുക്ക് കൊണ്ട് രാജ്യം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച അഡാര്‍ നായിക പ്രിയാവാര്യരില്‍ ആയിരുന്നു. ഉത്തരേന്ത്യയിലെ ചില നഗരങ്ങളില്‍ ട്രാഫിക് ബോധവല്‍ക്കരണത്തിന് പോലും പ്രിയയുടെ കണ്ണിറുക്കുന്ന ചിത്രം ഉപയോഗിക്കുന്നുണ്ട് എന്നത് പ്രിയയുടെ ജനപ്രീതിയ്ക്കു തെളിവാണ്. പ്രിയയുടെ ഈ ജനപ്രീതി നന്നായി മാര്‍ക്കെറ്റ് ചെയ്യാമെന്ന് കച്ചവട സിനിമയുടെ ഉസ്താദായ രോഹിത് ഷെട്ടി ഉറപ്പിച്ചു. രണ്‍വീര്‍ സിംഗും പ്രിയാ…
Read Moreഅല്ല ഒന്ന് കണ്ണിറുക്കി കാണിച്ചെന്നും പറഞ്ഞു ഇവളെ ഇത്രക്കും പൊക്കിപ്പിടിച്ചു നടക്കാന്‍ ഇവളാരാ…ഡസ്ര് പൊക്കിപ്പിടിക്കാന്‍ അസിസ്റ്റന്റിനെ ഉപയോഗിച്ച പ്രിയ വാര്യരെ കൊന്നു കൊലവിളിച്ച് ട്രോളന്മാര്‍…
ഒരൊറ്റ കണ്ണിറുക്കലിലൂടെ കോടിക്കണക്കിന് യുവാക്കളുടെ ഹൃദയത്തെ ത്രസിപ്പിച്ച പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ലോക പ്രശസ്തയായ പ്രിയ കഴിഞ്ഞ ദിവസം ചെയ്ത പ്രവൃത്തി ആരാധകരെയാകെ ഞെട്ടിച്ചു കളഞ്ഞു. ഒരു പ്രമുഖ ചാനലിന്റെ ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങിലായിരുന്നു ആരാധകരെ പോലും ഞെട്ടിച്ച് പ്രിയ വാര്യര്‍ എത്തിയത്. അസിസ്റ്റന്റുമാരെ ഉപയോഗിച്ച് ഡ്രസ് പൊക്കിപ്പിടിച്ചായിരുന്നു പ്രിയയുടെ രംഗപ്രവേശം. Priya Prakash Varrier in Aisanet Awards 2018 😍💖 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣ 💕 ❣…
Read Moreകണ്ണിറുക്കലില്‍ പ്രിയ വാര്യരെ കടത്തിവെട്ടി ഷക്കീല ! കിന്നാരത്തുമ്പിയുടെ കണ്ണിറുക്കല്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍; വീഡിയോ വൈറലാകുന്നു…
ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം കീഴടക്കിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനരംഗമാണ് പ്രിയയെ ചെറുപ്പക്കാരുടെ ആവേശമാക്കിയത്. പ്രിയ വാര്യരുടെ കണ്ണിറുക്കിയുള്ള ഗണ്‍ഷോട്ടിന്റെ ഡബ് മാഷുകളുമായി പിന്നീട് പലരും രംഗത്തെത്തി. ഇപ്പോഴിതാ പ്രിയാ വാര്യരെ പോലും കടത്തി വെട്ടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ആരാധകരുടെ രോമാഞ്ചമായ ഷക്കീലയാണ് പ്രിയയുടെ കണ്ണിറുക്കലിനെ അനുകരിച്ചത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഷക്കീല പ്രിയയെ അനുകരിച്ചത്. അവതാരകന്റെ ആവശ്യപ്രകാരമായിരുന്നു താരത്തിന്റെ ശ്രമം.എന്തായാലും സംഭവം തകര്‍ത്തു. വീഡിയോ കണ്ട നിരവധിപേര്‍ ഷക്കീലയെ അഭനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളില്‍ തരംഗമായിരുന്ന ഷക്കീല ഇപ്പോള്‍ മുഖ്യധാരാ സിനിമകളില്‍ സജീവമാണ്.
Read Moreഎന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍ ! നായകന്‍ റോഷന് ജന്മദിനാശംസകള്‍ നേര്‍ന്ന് നായിക പ്രിയ; ഇരുവരെയും ഏറ്റെടുത്ത് ആരാധകര്‍…
ഒരൊറ്റ പാട്ടു മതി ജീവിതം മാറാന്‍ എന്നു പറഞ്ഞതിനെ അന്വര്‍ഥമാക്കുന്ന ജീവിതമായിരുന്നു റോഷന്റെയും പ്രിയാ വാര്യരുടേതും. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയവരാണ് ഇരുവരും. ഇവര്‍ തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് നന്നേ രസിക്കുകയും ചെയ്തു. ഇപ്പോള്‍ റോഷന്റെ ജന്മദിനത്തില്‍ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്. ഇരുവരും നൃത്തം ചെയ്യുന്ന ചിത്രത്തിന് അടിക്കുറിപ്പായി പ്രിയ ഇങ്ങനെയാണ് എഴുതിയത്…എന്റെ പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംകള്‍ നേരുന്നു. എല്ലാം നിനക്ക് അറിയാവുന്നതിനാല്‍ എനിക്കൊന്നും പറയേണ്ട ആവശ്യമില്ല. അനുഗ്രഹങ്ങള്‍ ഉണ്ടാവട്ടെ. എന്തായാലും ഈ ആശംസാ പോസ്റ്റ് പ്രിയയുടെയും റോഷന്റെയും ആരാധകര്‍ ഏറ്റെടുത്തു വൈറലാക്കിക്കഴിഞ്ഞു. Happy birthday to my favourite 🚻 I needn’t say anything, Because you know it all. Stay blessed! @roshan_abdul_rahoof 💙…
Read Moreപ്രിയയുടെ കണ്ണിറുക്കലില്‍ സൂര്യ വീണു ? സൂര്യയുടെ 37-ാം ചിത്രത്തില്‍ നായിക പ്രിയ വാര്യരോ ? സംവിധായകന്‍ മനസു തുറക്കുന്നു…
ഒറ്റ കണ്ണിറലിലൂടെ ലോകമെമ്പാടുമുള്ള യുവാക്കളുടെ മനം കവര്‍ന്ന പ്രിയാ വാര്യര്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ നായികയാകുന്നു ? സൂര്യയുടെ കരിയറിലെ 37-ാം ചിത്രത്തില്‍ ഒരു അഡാര്‍ ലവ് ഫെയിം പ്രിയ വാര്യരാണ് നായിക എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കെ.വി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ കെ.വി.ആനന്ദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. വാര്‍ത്തകളെല്ലാം തികച്ചും വ്യാജമാണെന്നും ഇതുവരെ ചിത്രത്തിലെ ഒരു വേഷത്തിനായും പ്രിയയെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ ലൊക്കേഷന്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തിരക്കിലാണ് ആനന്ദ് ഇപ്പോള്‍. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം നിര്‍വ്വഹിക്കുന്നത് ഹാരിസ് ജയരാജ്. തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത് പട്ടുകോട്ടൈ പ്രഭാകര്‍. നായികയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പ്രിയ വാര്യരല്ല…
Read More‘മാണിക്യ മലരായ പൂവി’ പാടൂ അഡാര്‍ ലവ് ടീമിനൊപ്പം ഒരു ‘അഡാര്‍ ഡിന്നര്‍ കഴിക്കൂ’ ; മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം വായിക്കുക…
മ്യൂസിക്-247ഉം ഒരു അഡാര്‍ ലവ് ടീമും ചേര്‍ന്ന് ഗാനാലാപന മത്സരം നടത്തുന്നു. വിജയിക്ക് ‘ഒരു അഡാറ് ലവ്’ ടീമിന്റെ കൂടെ ഡിന്നര്‍ കഴിക്കാന്‍ അവസരം ലഭിക്കും.മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വൈറല്‍ ഗാനമായ ”മാണിക്യ മലരായ പൂവി”യുടെ കവര്‍ പാടി വീഡിയോ [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയയ്ക്കുകയാണ് വേണ്ടത്. ഗാനങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 21നാണ്. ഒമര്‍ ലുലു തിരഞ്ഞെടുക്കുന്ന വിജയിക്ക് ‘ഒരു അഡാറ് ലവ്’ ടീമിനെ കാണാനും അവര്‍ക്കൊപ്പം ഡിന്നര്‍ കഴിക്കുവാനുമുളള അവസരം ലഭിക്കും. ഒമര്‍ ലുലു കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ‘ഒരു അഡാറ് ലവ്’ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേര്‍ന്നാണ്. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണവും അച്ചു വിജയന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ക്ക് സംഗീതം…
Read Moreപ്രിയാ വാര്യരുടെ ഹോളി ആഘോഷം വൈറലാകുന്നു; നിറത്തില്‍ കുളിച്ച അഡാര്‍ ലവ് നായിക കൂടുതല്‍ സുന്ദരിയായെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ കാണാം…
ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടുമുള്ള യുവാക്കളുടെ കണ്ണിലുണ്ണിയായ പ്രിയാ വാര്യരാണ് ഹോളി ആഘോഷത്തിലും താരം. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ പ്രശസ്തയാവുന്നത്. പ്രിയയ്‌ക്കൊപ്പം ഗാനരംഗത്തില്‍ അഭിനയിച്ച റോഷന്‍ അബ്ദുല്‍ റഹൂഫും ഹോളി ആഘോഷത്തില്‍ പ്രിയയ്‌ക്കൊപ്പം ഉണ്ടായിരുന്നു. Holi Celebration 😍 #HappyHoli pic.twitter.com/7Dq4kC9VHJ — Priya Prakash Varrier (@PriyaPVarier) March 2, 2018 ഇരുവരുമൊന്നിച്ചുള്ള ഹോളി ആഘോഷത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. ‘ഇതിനു മുന്‍പ് ഇതുപോലെ ഒരിക്കലും ഹോളി ആഘോഷിച്ചിട്ടില്ല’, എന്നായിരുന്നു ഹോളി ആഘോഷത്തെക്കുറിച്ചുളള പ്രിയയുടെ വാക്കുകള്‍. തന്റെ ആരാധകര്‍ക്കായി ഹോളി ആശംസകളും പ്രിയ നേര്‍ന്നിട്ടുണ്ട്. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന സിനിമയാണ് ഒരു അഡാറ് ലവ്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം വന്‍ഹിറ്റായിരുന്നു.…
Read Moreകണ്ണിറുക്കല്‍ ഏറ്റു ! സോഷ്യല്‍ മീഡിയയില്‍ ഓരോ പോസ്റ്റിനും പ്രിയാ വാര്യര്‍ വാങ്ങുന്നത് എട്ടുലക്ഷം വീതം; മുന്‍നിര ബോളിവുഡ് താരങ്ങള്‍ പോലും ഇക്കാര്യത്തില്‍ പ്രിയയ്ക്കു പിന്നില്‍…
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനത്തോടെ ലോകപ്രശസ്തയായ പെണ്‍കുട്ടിയാണ് പ്രിയാ പ്രകാശ് വാര്യര്‍. പാട്ടില്‍ പ്രിയയുടെ കണ്ണിറുക്കല്‍ ലോകമെമ്പാടുമുള്ള യുവാക്കളെയാണ് കറക്കി വീഴ്ത്തിയത്. ഇതോടെ ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമിലും പ്രിയയുടെ ആരാധകരുടെ എണ്ണം കുതിച്ചു കയറി. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് അമ്പതു ലക്ഷം ആരാധകരാണ് ലോകമെമ്പാടുമായി പ്രിയയെ പിന്തുടരാന്‍ തുടങ്ങിയത്. Happy Valentine’s everyone! My friends at @oneplus_india are giving away 5 OnePlus 5T phones to my fans! Go FOLLOW them right now!!! (Open till 20th Feb) A post shared by priya prakash varrier (@priya.p.varrier) on Feb 14, 2018 at 9:14am PST പ്രിയയുടെ ഓരോ പോസ്റ്റിനും ലക്ഷക്കണക്കിന് ലൈക്കുകളാണ്…
Read Moreപോളിഷ് പയ്യന്റെ മാണിക്യ മലരായ പൂവി വൈറലാവുന്നു ! സായിപ്പിന്‍കുട്ടിയുടെ പാട്ട് മലയാളികളെ അതിശയിപ്പിക്കും; വീഡിയോ കാണാം…
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന പഴയ സിനിമാ ഡയലോഗ് ഇനി പറയാന്‍ പറ്റില്ല. കാരണം പ്രിയാ വാര്യരുടെ കണ്ണിറുക്കലും ഫ്‌ളൈയിംഗ് കിസും കൊണ്ട് ലോകപ്രശസ്തമായ മാണിക്യ മലരായ പൂവി എന്ന പാട്ടിന് അങ്ങ് പോളണ്ടില്‍ വരെയാണ് ആരാധകര്‍ എന്നതു തന്നെ. എട്ടു വയസുകാരനായ പോളിഷ് ബാലന്‍ പാടിയ മാണിക്യ മലരായ പൂവി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സായിപ്പിന്‍കുട്ടിയുടെ പാട്ട് കെങ്കേമം എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. മലയാളികളെ നാണിപ്പിക്കും വിധമാണ് പയ്യന്‍ പാടിത്തകര്‍ക്കുന്നതെന്നും അഭിപ്രായമുണ്ട്.
Read More