ഒറ്റപ്പാട്ടു കൊണ്ട് ലോകം കീഴടക്കിയ താരമാണ് പ്രിയാ വാര്യര്‍. ഇപ്പോള്‍ പ്രിയയുടെ സൗന്ദര്യമാണ് എല്ലാവരുടെയും ചര്‍ച്ചാ വിഷയം.കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും ഇതുസംബന്ധിച്ച് ചൂടന്‍ ചര്‍ച്ചയാണ് നടക്കുന്നത്. പ്രിയ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ വൈറലായ പല മലയാളി പെണ്‍കുട്ടികളും അവിടെ ചര്‍ച്ചാവിഷയമാണ്. ചില തമിഴ് മാധ്യമങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് മലയാളിപെണ്‍കുട്ടികളെക്കുറിച്ച് തമിഴ് പെണ്‍കുട്ടികളുടെ മനസിലിരുപ്പ് വെളിപ്പെട്ടത്. ഭൂരിഭാഗം തമിഴ് പെണ്‍കൊടികളും ഒരല്‍പം അസൂയയോടെയാണ് അവതാരകന്റെ ചോദ്യങ്ങളോട് പ്രതികരിച്ചത്. തമിഴ് യുവാക്കള്‍ മലയാളി പെണ്‍കുട്ടികളുടെ പുറകെ പോകുന്നതാണ് ഇവരെ ദേഷ്യം പിടിപ്പിക്കുന്നത്. സെറ്റ് സാരി ഉടുത്തുവന്നാല്‍ ഇവര്‍ക്കെന്താണ് ഇത്ര പ്രത്യേകതയെന്നും പ്രിയ വാരിയര്‍ അത്ര സുന്ദരിയൊന്നുമല്ലെന്നും ചില പെണ്‍കുട്ടികള്‍ പറയുന്നു. എന്നാല്‍ മലയാളി പെണ്‍കുട്ടികള്‍ ക്യൂട്ടാണെന്ന് തുറന്നു സമ്മതിക്കുന്നവരും ഉണ്ട്. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും നോക്കിയാല്‍ പ്രിയയുടെ ചിത്രങ്ങളാണ്. ഇത് കുറച്ച് ഓവറാണ്. ഇത്രയ്ക്കും ഹൈപ്പ് കൊടുക്കേണ്ട കാര്യമില്ലെന്നും…
Read MoreTag: priya varrier
അഡാര്‍ ലവിനെ നേരെ ‘കണ്ണിറുക്കി സുപ്രീം കോടതി’ ! അഡാര്‍ ലവിനെതിരേ ഇനി രാജ്യത്ത് ഒരിടത്തും കേസെടുക്കാന്‍ പാടില്ല; കണ്ണിറുക്കല്‍ അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രിയാ വാര്യര്‍…
ന്യൂഡല്‍ഹി: പ്രിയാ വാര്യര്‍ക്കിനി ധൈര്യപൂര്‍വം കണ്ണിറുക്കാം.ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോയ്ക്കെതിരായ നിയമനടപടികള്‍ എല്ലാം സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു. രണ്ട് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകളില്‍ തുടര്‍ നടപടി പാടില്ല. വീഡിയോ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഒരു കേസും രാജ്യത്ത് ഒരിടത്തും എടുക്കാന്‍ പാടില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് അഡാര്‍ ലവിലെ നായിക പ്രിയ പി വാര്യര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഗാനരംഗവുമായി ബന്ധപ്പെട്ട് ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ക്കും സംവിധായകന്‍ ഒമര്‍ ലുലുവിനും എതിരെ ഹൈദരാബാദിലും ഔറംഗ ബാദിലുമാണ് കേസുള്ളത്. ഇത് ചോദ്യം ചെയ്ത് പ്രിയ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.കേസില്‍ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ല എന്ന ചോദ്യവും സുപ്രീം കോടതി ഹര്‍ജി…
Read Moreപ്രിയാ വാര്യരെയും മാണിക്യ മലരായ പൂവിയെയും വിടാന്‍ ഭാവമില്ല ! കണ്ണടയ്ക്കലിനെതിരേ സ്മൃതി ഇറാനിക്ക് പരാതി നല്‍കി റാസ അക്കാദമി
ന്യൂഡല്‍ഹി: മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രിയാ പ്രകാശ് വാര്യരുടെ കണ്ണിറുക്കലും യാഥാസ്ഥിതിക മതവാദികളുടെ ഉറക്കം കളയാന്‍ തുടങ്ങിയിട്ട് കുറേ ദിവസമായി. ലോകം മുഴുവന്‍ പാട്ട് ഏറ്റെടുത്ത് വൈറലാക്കുമ്പോള്‍ എങ്ങനെയും പാട്ട് നിരോധിക്കാനുള്ള പടപ്പുറപ്പാടിലാണ് ഇക്കൂട്ടര്‍. ഇപ്പോള്‍ പ്രിയ പ്രകാശ് വാര്യരുടെ വൈറലായ കണ്ണടയ്ക്കലിനെതിരെ റാസ അക്കാദമി സ്മൃതി ഇറാനിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഗാനരംഗത്തിനെതിരെ ഹൈദരാബാദ് പോലീസിന് പരാതി നല്‍കിയതിന് പിന്നാലെയാണ് ഗാനരംഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഗാനരംഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനിക്ക് റാസ അക്കാദമി കത്തയച്ചതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാചകന്‍ മുഹമ്മദിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും അപമാനിക്കുന്നതാണ് ഗാനരംഗമെന്നതാണ് ഇവരുടെ പരാതി. രാജ്യത്തെ കൂടുതല്‍ വിവാദങ്ങളില്‍ പെടുത്താതിരിക്കാന്‍ ഗാനരംഗം വെട്ടിക്കളയാന്‍ സെന്‍സര്‍ ബോര്‍ഡിനും സംവിധായകനും അടിയന്തരമായി നിര്‍ദേശം നല്‍കണമെന്നും…
Read Moreപാര്‍ട്ടി പോസ്റ്ററിലും താരമായി പ്രിയയുടെ കണ്ണിറുക്കല്‍ ! പോസ്റ്റര്‍ വൈവിധ്യത്തില്‍ മറ്റു യുവജനസംഘടകളെ കടത്തി വെട്ടിയത് എഐഎസ്എഫ്…
മലപ്പുറം:ഒരൊറ്റ കണ്ണിറുക്കല്‍ മതി ജീവിതം മാറാന്‍ എന്നു കേട്ടിട്ടില്ലേ. അഡാര്‍ ലൗ നായിക പ്രിയാ വാര്യരുടെ കാര്യത്തില്‍ അക്ഷരാര്‍ഥത്തില്‍ ഈ പ്രയോഗം നൂറുശതമാനം ശരിയാണ്. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകത്തിന്റെ തന്നെ ഹൃദയം കവര്‍ന്ന പ്രിയ വന്ന് വന്ന് പാര്‍ട്ടി പോസ്റ്ററില്‍ വരെ സ്ഥാനം പിടിച്ചിരിക്കുകയാണ്. മാര്‍ച്ച് ആദ്യം മലപ്പുറത്ത് തുടങ്ങുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ച് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് കോട്ടയ്ക്കല്‍ മണ്ഡലം കമ്മറ്റി സ്ഥാപിച്ച ബോര്‍ഡിലാണ് പ്രിയയുടെ കണ്ണിറുക്കല്‍ ഇടം പിടിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ബോര്‍ഡുകള്‍ തയ്യാറാക്കണമെന്ന മണ്ഡലം കമ്മറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്. സിനിമയുടെ തലക്കെട്ടിന്റെ മാതൃകയിലാണ് ‘സിപിഎം സംസ്ഥാന സമ്മേളനം’ എന്ന് എഴുതിയിരിക്കുന്നത്. ഒപ്പം പ്രിയയുടെ കണ്ണിറുക്കല്‍ ചിത്രവും പിന്നിലായി ഒരു ക്ലാസ് മുറിയുടെ ചിത്രവും അവ്യക്തമായി നല്‍കിയിട്ടുണ്ട്. സിനിമക്കെതിരെ ഉയരുന്ന അനാവശ്യ വിവാദങ്ങളില്‍ സിനിമയ്‌ക്കൊപ്പം നില്‍ക്കുന്നു എന്ന സന്ദേശമാണ് ബോര്‍ഡ്…
Read Moreമാണിക്യ മലരിന്റെ കാഴ്ചക്കാര്‍ രണ്ടു കോടി കഴിഞ്ഞു ! ഗാനവും പ്രിയ പി.വാര്യരും സ്വന്തമാക്കിയത് ഒരു പിടി റിക്കാര്‍ഡുകള്‍…
ഒരൊറ്റ ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള ചെറുപ്പക്കാരുടെ മനസു കീഴടക്കിയ ‘മാണിക്യ മലരായ’ ഗാനവും പ്രിയ പി. വാര്യരും റിക്കാര്‍ഡുകള്‍ കടപുഴക്കി മുന്നേറുകയാണ്. യൂട്യൂബില്‍ വെറും ആറു ദിവസം കൊണ്ട് രണ്ടു കോടിയില്‍ പരം ആളുകളാണ് പാട്ട് കണ്ടത്. ഇതാദ്യമായാണ് ഒരു മലയാളം പാട്ടിന് ഇത്ര വേഗത്തില്‍ രണ്ടു കോടി കാഴ്ചക്കാരെ ലഭിക്കുന്നത്. ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകുന്നേരമാണ് പാട്ട് യൂട്യൂബില്‍ റിലീസായത്. മണിക്കൂറുകള്‍ക്കുള്ളില്‍ പാട്ടും അതിലെ രംഗങ്ങളും ഒപ്പം പ്രിയ എന്ന നടിയും പ്രശസ്തിയിലേക്കുയര്‍ന്നു. പിറ്റേന്നു മുതല്‍ ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തകള്‍ നിറഞ്ഞു. പാട്ട് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ചില വിവാദങ്ങളും ഉയര്‍ന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗാനം പിന്‍വലിക്കുമെന്ന് അണിയറക്കാര്‍ ആദ്യം അറിയിച്ചെങ്കിലും പിന്നീട് അവര്‍ ആ തീരുമാനം മാറ്റുകയും ചെയ്തു. ഷാന്‍ റഹ്മാന്‍-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ പാട്ടിന് പഴമയുടെ കഥ…
Read More