മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡിയില്‍ മകള്‍ കല്യാണി അഭിനയിക്കുന്ന സന്തോഷം പങ്കുവച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. പ്രിയ സുഹൃത്തായ ലാലിനൊപ്പം കല്യാണി വേഷമിടുന്നതിന്റെ സന്തോഷമാണ് ഇരുവരുടെയും ചിത്രത്തിനൊപ്പം പ്രിയദര്‍ശന്‍ പങ്കുവച്ചത്. ‘ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മഹത്തായ നിമിഷങ്ങളില്‍ ഒന്നാണ് ഇത്. എന്റെ മകള്‍ കല്യാണി എന്റെ ഏറ്റവും വലിയ അനുഗ്രഹമായ സുഹൃത്ത് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു.. പൃഥ്വിരാജിനും ആന്റണിക്കും നന്ദി…’ പ്രിയദര്‍ശന്‍ കുറിച്ചു പൃഥ്വിരാജും സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ടെന്നതാണ് ബ്രോ ഡാഡിയുടെ മറ്റൊരു പ്രത്യേകത. മീന, കനിഹ, മുരളി ഗോപി, സൗബിന്‍, ലാലു അലക്‌സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. ശ്രീജിത്ത് എന്നും ബിബിന്‍ മാളിയേക്കലുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. അഭിനന്ദന്‍ രാമാനുജം ഛായഗ്രഹണം…
Read MoreTag: priyadarshan
ഹരിമുരളീരവത്തിന്റെ സീനുകള്‍ സംവിധാനം ചെയ്തത് ഷാജി കൈലാസ് അല്ല ! ഇടിവെട്ടു സീനുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് മറ്റൊരു സൂപ്പര്‍ സംവിധായകന്‍…
രണ്ട് സംവിധായകന്‍ ചേര്‍ന്ന് ചെയ്യുന്ന സിനിമകള്‍ പലതും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു സംവിധായകന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മറ്റൊരു സംവിധായകന്റെ സഹായം ഉണ്ടായിരുന്നുവെന്നു കേട്ടാല്‍ ആര്‍ക്കും ഒരു ഞെട്ടലുണ്ടാകും. മലയാള സിനിമാചരിത്രത്തിലെ തന്നെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നായ ആറാം തമ്പുരാനില്‍ സംഭവിച്ച കാര്യമാണിത്. ഷാജി കൈലാസ് എന്ന സൂപ്പര്‍ സംവിധായകന്റെ പടത്തില്‍ ഒരു സീന്‍ ചെയ്തത് മറ്റൊരു സംവിധാകനാണെന്നു പറഞ്ഞാല്‍ എങ്ങനെയാണ് വിശ്വസിക്കുക. 1997ല്‍ പുറത്തിറങ്ങി വന്‍വിജയം നേടിയ ചിത്രമായിരുന്നു ആറാം തമ്പുരാന്‍. ചിത്രത്തിലെ പ്രധാന ആകര്‍ഷണമായ ഗാനമായിരുന്നു ഹരിമുരളീരവം എന്ന പാട്ട്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം ജഗന്നാഥന്റെ ഭൂതകാലവും പ്രകടമാകുന്ന ഗാന രംഗം ഷൂട്ട് ചെയ്യേണ്ട ദിവസമായിരുന്നു അന്ന്. ഒരുപാട് നര്‍ത്തകര്‍ പങ്കെടുക്കുന്ന ഗാനത്തില്‍ തെരുവിലെ ഘോഷയാത്രയും അവിടെ ഉണ്ടാകുന്ന സംഘര്‍ഷവും ഗാനത്തിനിടയില്‍ വരുന്ന രീതിയിലാണ് ചിത്രീകരിക്കേണ്ടത്. മഹാബലിപുരത്ത് സെറ്റിട്ടു, ഗാന ചിത്രീകരണത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി. അപ്പോഴാണ് ഷാജി…
Read Moreവന്ദനത്തിലെ നായിക അതാ ട്രാഫിക് സിഗ്നല്‍ കാത്ത് കിടക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്നു ! ഗിരിജ ഷെട്ടാറിനെ കാണാന്‍ ലണ്ടനിലെ വീട്ടിലെത്തിയ പ്രിയദര്‍ശനും ശ്രീനിവാസനും ആ കാഴ്ച കണ്ടു ഞെട്ടി…
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് വന്ദനം. ചിത്രത്തില്‍ ഗിരിജ ഷെട്ടാര്‍ അവതരിപ്പിച്ച ഗാഥയെന്ന നായിക മലയാള സിനിമാപ്രേമികളുടെ മനസ്സില്‍ ചിരകാലപ്രതിഷ്ഠ നേടിയ കഥാപാത്രമാണ്. എന്നാല്‍ അധികകാലം സിനിമയില്‍ നിലനില്‍ക്കാനോ സജീവമാകാനോ ഗിരിജയ്ക്ക് ആയില്ല. അധികം വൈകാതെ ഗിരിജ സിനിമ വിട്ടു. ലണ്ടനില്‍ ജീവിച്ചിരുന്ന ഗിരിജ അങ്ങോട്ട് തന്നെ മടങ്ങി പോവുകയായിരുന്നു. ഒരിക്കല്‍ ഒരു ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ശ്രീനിവാസനും പ്രിയദര്‍ശനും ഗിരിജയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരിക്കുന്നത്. ഒരിക്കല്‍ പ്രിയദര്‍ശനും ശ്രീനിവാസനും ലണ്ടന്‍ സന്ദര്‍ശനത്തിന് ഇടെ ഗിരിജയെ അന്വേഷിച്ച് അവരുടെ വീട്ടില്‍ എത്തി. എന്നാല്‍ അവരെ വീട്ടില്‍ കണാനായില്ല. പുറത്ത് എവിടെയോ പോയിരുന്ന ഗിരിജയെ കാണാതെ പ്രിയദര്‍ശനും ശ്രീനിവാസനും മടങ്ങി. എന്നാല്‍ തിരികെ പോരുന്ന വഴി അടുത്ത ജംഗ്ഷനില്‍ വെച്ച് അവര്‍ ഗിരിജയെ കണ്ടു.…
Read Moreഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഒരാള്‍ എനിക്കുമുണ്ട് ! പ്രിയദര്‍ശന്റെ ആശംസ വൈറലാകുന്നു; ആരാണ് ആ വ്യക്തി എന്ന് ആലോചിച്ച് തലപുകച്ച് മലയാളികള്‍…
മലയാളികളുടെ ഇഷ്ട സംവിധായകന്‍ പ്രിയദര്‍ശന്റെ ഒരു പിറന്നാള്‍ ആശംസയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ‘ഡിസംബര്‍ 30ന് ജനിച്ച എല്ലാവര്‍ക്കും അനുഗ്രങ്ങളുണ്ടാകട്ടെ. ഹൃദയത്തോടു വളരെ അടുത്തു നില്‍ക്കുന്ന ഒരാള്‍ എനിക്കുമുണ്ട്’ എന്നാണ്, ഒരു സ്വര്‍ണ നക്ഷത്രത്തിന്റെ ചിത്രത്തോടൊപ്പം പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ പ്രിയന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാര് എന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. ചിലര്‍ പറയുന്നു ഭാര്യ ലിസിയെക്കുറിച്ചാണ് പോസ്റ്റ് എന്ന്. എന്നാല്‍ ലിസി അല്ലെന്നും മറ്റാരെയോ ഉദ്ദേശിച്ചാണെന്നും ചിലര്‍ പറയുന്നു. മോഹന്‍ലാലാണോ കല്യാണി പ്രിയദര്‍ശനാണോ എന്നു പോലും ആളുകള്‍ സംശയിക്കുന്നുമുണ്ട്. അതോ മറ്റാരെങ്കിലും ആണോയെന്നും ചിലര്‍ സംശയിക്കുന്നു. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കിലാണ് പ്രിയന്‍.
Read Moreമൈക്കാഡ് പണിക്കാരന്‍ വര്‍ക്കിയ്ക്ക് കൂടെ നടന്ന ഏലിയാമ്മയില്‍ പിറന്ന മകള്‍ അറിയപ്പെടുന്ന നടിയായി; മരിക്കുന്ന നിമിഷം വരെ വര്‍ക്കി കൊതിച്ചത് അപ്പച്ചാ എന്നുള്ള വിളി കേള്‍ക്കാന്‍…
കൊച്ചി: പ്രശസ്തയായ നടി മകളായിട്ടുണ്ടായിരുന്നെങ്കിലും നരകിച്ചു മരിക്കാനായിരുന്നു നെല്ലിട്ടില്‍ പാപ്പച്ചന്‍ എന്ന എന്‍ ഡി വര്‍ക്കിയുടെ വിധി.സിനിമാ നടി ലിസിയുടെ പിതാവായ വര്‍ക്കി ഇന്നലെയാണ് ദുരിത ജീവിതം വെടിഞ്ഞ് യാത്രയായത്. ലിസിയുടെ പിതൃസ്ഥാനത്തിനായി ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയെങ്കിലും ഒരിക്കല്‍ പോലും ലിസി വര്‍ക്കിയെ കാണാന്‍ എത്തിയിരുന്നില്ല. മകളുടെ അവഗണനയില്‍ വര്‍ക്കിയുടെ മനം നൊന്തിരുന്നു. പിതാവെന്ന നിലയില്‍ യാതൊന്നും ചെയ്യാത്ത വ്യക്തിയെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞായിരുന്നു ലിസി വര്‍ക്കിയെ തള്ളിയത്. എന്നാല്‍ തന്റെ മകള്‍ എപ്പോഴെങ്കിലും അപ്പച്ചാ എന്നു വിളിച്ചുകൊണ്ട് ഓടി വരുമെന്നായിരുന്നു വര്‍ക്കിയുടെ പ്രതീക്ഷ. നാല് വര്‍ഷം മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ലിസി പിതാവിനൊപ്പമല്ല താമസിക്കുന്നതെന്ന വിവരം തന്നെ ലോകം അറിഞ്ഞത്. മകളില്‍ നിന്നും ജീവനാംശം ലഭിക്കണം എന്നാവശ്യപ്പെട്ടായിരുന്നു അന്ന് വര്‍ക്കി ജില്ലാ ഭരണാധികാരികളെ സമീപിച്ചത്. ഇതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിട്ടും ഒന്നും സംഭവിച്ചില്ല.…
Read More