സംവിധായകന് പ്രിയനന്ദനു നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.സുഹൃത്ത് എന്ന നിലയിലും ഒരു കലാകാരന് എന്ന നിലയിലും പ്രിയനന്ദനനെ ആക്രമിച്ചവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല എന്ന് പറഞ്ഞ് ജോയ് മാത്യു പ്രിയനന്ദനന് ഉപയോഗിച്ച ഭാഷ ഗുഹാമനുഷ്യനെയും ലജ്ജിപ്പിക്കുന്നതായിരുന്നു എന്നും വ്യക്തമാക്കി. പോസ്റ്റിന്റെ പൂര്‍ണരൂപം സംവിധായകന് പ്രിയനന്ദനന് എന്റെ ചിരകാല സുഹൃത്താണ്. ഞാന്‍ എഴുതിയ സങ്കടല്‍ എന്ന നാടകം പ്രിയന് 1998ല്‍ സംവിധാനം ചെയ്യുകയുണ്ടായിട്ടുമുണ്ട്. പ്രിയന്റെ സിനിമയുമായി ഞാന്‍ സഹകരിച്ചിട്ടുമുണ്ട്. ശബരിമല വിഷയത്തില്‍ ഫേസ് ബുക്കില്‍ പ്രിയന് എഴുതിയതിനെതിരെയുള്ള ഒരാക്രമണമാണല്ലോ പ്രിയന് നേരെ ഇപ്പോള്‍ നടന്നത്, ഗുഹാജീവികളില്‍ നിന്നും വലിയ പരിഷ്ക്കാരമൊന്നും ചിന്തകളില്‍ സംഭവിക്കാത്ത ഒരു ജനവിഭാഗമാണ് നമ്മള്. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിച്ചു പറയാന്‍ കെല്‍പ്പില്ലാത്ത, ശാസ്ത്രീയമായചിന്ത തങ്ങള്‍ക്കാണെന്ന് അവകാശവാദമുള്ള അതേസമയം തങ്ങള്‍ ദൈവവിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് വീണ്ടും വീണ്ടും വിലപിച്ചു കൊണ്ടിരിക്കുന്ന ഭരണകൂടം ഒരു…
Read More