ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ‘ധബാരി ക്യൂരുവി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ നിര്‍വഹിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ മാത്രം അഭിനയിക്കുന്ന സിനിമയുണ്ടാകുന്നത്. അജിത്ത് വിനായക ഫിലിംസും ഐവാസ് വിഷ്വല്‍ മാജിക്കും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണമായും ഇരുള ഭാഷയിലാണ് ഒരുങ്ങുന്നത്. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായി ഉടന്‍ ചിത്രീകരണം ആരംഭിക്കും. കഥ: പ്രിയനന്ദനന്‍,ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനന്‍, കുപ്പുസ്വാമി മരുതന്‍, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടന്‍,സംഗീതം: പി. കെ. സുനില്‍കുമാര്‍,ഗാനരചന: ആര്‍. കെ. രമേഷ് അട്ടപ്പാടി, നൂറ വരിക്കോടന്‍ കലാസംവിധാനം: സുരേഷ് ബാബു നന്ദന,ചമയം: ജിത്തു പയ്യന്നൂര്‍വസ്ത്രാലങ്കാരം: ആദിത്യ നാണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാല്‍, ചീഫ്. അസോസിയേറ്റ് ഡയറക്ടര്‍: സബിന്‍ കാട്ടുങ്ങല്‍,കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി.…
Read MoreTag: priyanandanan
പ്രിയനന്ദനനെ അതിഥിയായി ക്ഷണിച്ചതിനെത്തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കേരളാക്ലബ് വളഞ്ഞു ! അയ്യപ്പനെ പുളിച്ച തെറിവിളിച്ച സംവിധായകനെതിരേ രോക്ഷപ്രകടനം കടുത്തപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കാതെ സംവിധായകന്‍ മുങ്ങി…
ന്യൂഡല്‍ഹി: അയ്യപ്പനെ പച്ച തെറിവിളിച്ച് സംവിധായകന്‍ പ്രിയനന്ദനന് മേല്‍ അയ്യപ്പഭക്തര്‍ ചാണകവെള്ളം ഒഴിച്ചത് അടുത്തിടെയാണ്. ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്നായിരുന്നു ഈ പ്രതിഷേധം. എന്നാല്‍ ഇതുകൊണ്ടൊന്നും ഭക്തരുടെ രോഷം അടങ്ങുന്ന മട്ടില്ല. പ്രിയനന്ദനെ അതിഥിയായ ക്ഷണിച്ച ഡല്‍ഹിയിലെ പരിപാടിയും അലങ്കോലമാക്കി കൊണ്ട് പ്രതിഷേധിച്ചത് സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. കേരള ക്ലബ്ബിലെ സാഹിതീസഖ്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട് പ്രിയനന്ദനനുമായി അഭിമുഖം നടത്താനിരിക്കെയാണ് അയ്യപ്പഭക്തരായ സംഘപരിവാറുകാര്‍ പ്രതിഷേധിക്കാന്‍ എത്തിയത്. കേരള ക്ലബ്ബ് ഹാളില്‍ പ്രദര്‍ശിപ്പിച്ച ചില കാര്‍ട്ടൂണുകള്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് നശിപ്പിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത സംഘാടകര്‍ക്ക് നേരെ കൈയേറ്റശ്രമവും ഉണ്ടായി. പ്രിയനന്ദനെ അതിഥിയായി ക്ഷണിച്ച പരിപാടിയില്‍ പ്രതിഷേധം ഭയന്ന് അദ്ദേഹം തന്നെ മാറി നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്. പ്രിയനന്ദനന്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് കേരള ക്ലബ്ബ് ജോ. സെക്രട്ടറി എം. രവീന്ദ്രന്‍ സദസ്സിനെ അറിയിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ ഹാളില്‍…
Read More