മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയുടെ ഓര്‍മകള്‍ കോര്‍ത്തിണക്കി എഴുതിയ അണ്ഫിനിഷ്ട്ഡ് മെമ്മറീസ് എന്ന ബുക്കിലെ വാക്കുകളാണ് ഇപ്പോള്‍ ബോളിവുഡില്‍ വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പ്രിയങ്കയുടെ ബുക്ക് പ്രകാശനം ചെയ്തത്. അന്ന് മുതല്‍ നടിയുടെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ പുറംലോകം ചര്‍ച്ച ചെയ്യുകയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന പ്രണയം മുതല്‍ ജീവിതത്തിലെ നല്ലതും ചീത്തയുമായ നിരവധി കാര്യങ്ങള്‍ പുസ്തകത്തില്‍ പ്രിയങ്ക കുറിച്ചിട്ടുണ്ട്. അതില്‍ നടിയുടെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ വേര്‍പാടിനെക്കുറിച്ച് കൂടി പറഞ്ഞിരുന്നു. 2013-ല്‍ ആണ് നടിയുടെ പിതാവ് അശോക് ചോപ്ര അന്തരിച്ചത്. അര്‍ബുദ ബാധിതനായി അഞ്ച് വര്‍ഷത്തോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് അശോക് ചോപ്ര അന്തരിച്ചത്. പിതാവിന്റെ വേര്‍പാട് വലിയൊരു ആഘാതമാണ് പ്രിയങ്കയ്ക്ക് നല്‍കിയത്. ഏറെക്കാലം പുറത്ത് പോലും ഇറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു നടി. തന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ…
Read MoreTag: priyanka chopra
ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാനുള്ള അത്രയും കുട്ടികളെ വേണം ! നിക് ജോനാസിനെ ആദ്യമായി കണ്ടപ്പോള്‍ തോന്നിയ കാര്യം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര…
പ്രിയങ്കചോപ്രയും അമേരിക്കന്‍ ഗായകന് നിക് ജോനാസും തങ്ങളുടെ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചത് കഴിഞ്ഞ മാസമായിരുന്നു. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയ പേജുകളില്‍ ഇരുവരുടെയും പ്രണയകഥ നിറഞ്ഞ് നില്‍ക്കുകയാണ്. ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ കഴിയുകയാണ് നിലവില്‍ പ്രിയങ്ക. ഇതിനിടെ നിക്കിനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ആദ്യമായി നിക്കിനെ കണ്ടുമുട്ടിയ നിമിഷത്തില്‍ അദ്ദേഹത്തിന്റെ ധൈര്യം കണ്ട് ഞാന്‍ ഞെട്ടി പോയി. അദ്ദേഹം എന്റെ കൈയില്‍ പിടിച്ച് വട്ടം കറക്കി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പോലും മനസിലായില്ല. അദ്ദേഹം ധൈര്യവും ആത്മവിശ്വാസവുമുള്ള ആളാണ്. ഒരു നിയന്ത്രണത്തിലായിരിക്കണമെന്ന് ഞാന്‍ മനസിലാക്കി. എന്നാല്‍ നിക്ക് ചുറ്റും നില്ക്കുമ്പോള് ശാന്തവും സുരക്ഷിതവുമാണെന്ന് അനുഭവപ്പെട്ടു. അങ്ങനെ ഞാന്‍ അതിലേക്ക് എത്തി. ഞങ്ങളുടെ പ്രണയം അത്രയും ചെറിയൊരു സമയത്തിലാണ് ഉണ്ടാവുന്നത്. ഒരു തിരമാല കയറി ഇറങ്ങി പോയത് പോലെയാണ്. കാരണം ഞാന്‍ അദ്ദേഹത്തെ…
Read Moreസോണിയ ഗാന്ധി സിന്ദാബാദ്…രാഹുല്‍ ഗാന്ധി സിന്ധാബാദ്…’പ്രിയങ്ക ചോപ്ര സിന്ദാബാദ്’ ! പ്രിയങ്ക ഗാന്ധിയ്ക്കു പകരം പ്രിയങ്ക ചോപ്രയ്ക്കു സിന്ദാബാദ് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; വീഡിയോ വൈറലാകുന്നു…
ആവേശപ്രകടനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുകാരും ആര്‍ക്കും പിന്നിലല്ല. അങ്ങനെ ആവേശക്കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് പ്രിയങ്കാ ഗാന്ധിയുടെ പേരു പറഞ്ഞ് മുദ്രാവാക്യം വിളിച്ചത്. ഉദ്ദേശിച്ചത് പ്രിയങ്ക ഗാന്ധിയെയായിരുന്നെങ്കിലും മുദ്രാവാക്യം മുഴങ്ങിയത് ‘പ്രിയങ്ക ചോപ്ര സിന്ദാബാദ്’ എന്നായിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വച്ച് ട്രോളിന്റെ പെരുമഴയായിരുന്നു.രാജ്യതലസ്ഥാനത്താണ് സംഭവം. ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വീഡിയോ പുറത്തുവിട്ടത്. അണികളെ ആവേശം കൊള്ളിക്കാനാണ് കോണ്‍ഗ്രസ് നേതാവ് മുദ്രാവാക്യം വിളിച്ചത്. സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്’ അങ്ങനെ മുദ്രാവാക്യം വിളിച്ച് അണികളെ വാനോളം ആവേശത്തിലാക്കിയ ഇയാള്‍ പരിപാടി കൊഴിപ്പിച്ചു. അതോടെ സ്റ്റേജില്‍ ഉണ്ടായിരുന്ന പ്രമുഖ നേതാവ് സുരേന്ദ്ര കുമാര്‍ അടക്കം വലിയ ആവേശത്തിലായി. പാര്‍ട്ടി അധ്യക്ഷയ്ക്കും മുന്‍ അധ്യക്ഷനും വേണ്ടി മുദ്രാവാക്യം വിളിച്ച്, വിളിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് പകരം നടി പ്രിയങ്കാ ചോപ്രാ…
Read Moreപ്രിയങ്ക-നിക്ക് ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു പുത്തന്‍ അതിഥി കൂടി; പുതിയ അതിഥിയ്ക്കായി സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ആരംഭിച്ച് പ്രിയങ്ക
പ്രിയങ്ക-നിക്ക് ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തി. ഒരു നായകുട്ടിയാണ് പ്രിയങ്ക-നിക്ക് ദമ്പതികള്‍ക്ക് കൂട്ടായി എത്തിയിരിക്കുന്നത്. നിക്ക് ജൊനാസിന് പ്രിയങ്ക ചോപ്ര നല്കിയ സര്‍പ്രൈസ് സമ്മാനമായിരുന്നു നായകുട്ടി. രാവിലെ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റ് അത്ഭുതത്തോടെ നായകുട്ടിയെ നോക്കുന്ന നിക്കിന്റെ ദൃശ്യങ്ങള്‍ പ്രിയങ്ക സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹവാര്ഷികത്തോട് അനുബന്ധിച്ചാണ് പ്രിയങ്ക, നിക്കിന് നായകുട്ടിയെ സമ്മാനിച്ചത്. ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക-നിക്ക് ദമ്പതികളുടെ വിവാഹവാര്‍ഷികം. ജിനോ’ എന്നാണ് നായകുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഇവര്‍ക്ക് ഡയാന, നിക്യാങ്ക എന്നിങ്ങനെ പേരുള്ള വേറെയും രണ്ടുനായകുട്ടികള് ഉണ്ട്. പ്രിയങ്ക ചോപ്ര തനിക്ക് സര്‍പ്രൈസ് ആയി നല്കിയ നായകുട്ടിയുടെ ചിത്രങ്ങള്‍ നിക്ക് സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. നായകുട്ടിയുടെ പേരില്‍ ദമ്പതികള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. തികച്ചും സര്പ്രൈസായിട്ടുള്ളൊരു സമ്മാനവുമായിട്ടായിരുന്നു പ്രിയങ്ക വന്നത്. ഞങ്ങളുടെ ജിനോയെ കാണു. രാവിലെ എഴുന്നേറ്റത് മുതല്‍ തനിക്ക് ചിരി നിര്‍ത്താന്‍ സാധിച്ചിട്ടില്ല.…
Read Moreആരാണ് ആ വാര്‍ത്ത ചമയ്ച്ചതെന്നറിയില്ല ! ഞങ്ങളുടെ അടുത്ത ലക്ഷ്യം ആ രണ്ടു സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്നത്; പ്രിയങ്ക ചോപ്ര പറയുന്നതിങ്ങനെ…
ഏതൊരു നടിയും കൊതിക്കുന്ന ജീവിതം നയിക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഭര്‍ത്താവും പോപ്സ്റ്റാറുമായ നിക് ജോനാസും പ്രിയങ്കയും തമ്മിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്. പഴയ മിസ് വേള്‍ഡില്‍ നിന്നും പ്രിയങ്കയുടെ വളര്‍ച്ച അസൂയാവഹമായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ പ്രിയങ്ക മുംബൈയില്‍ ഒരു ഫ്ളാറ്റ് വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഹോളിവുഡിലേക്ക് ചേക്കേറിയപ്പോള്‍ ആ ഫ്ളാറ്റ് ആളില്ലാതെ ഒഴിഞ്ഞു കിടന്നു. മുംബൈയും ന്യൂയോര്‍ക്കും ഇന്ന് പ്രിയങ്കയ്ക്ക് ഇന്ന് ഒരുപോലെയാണ്. താരം അക്ഷരാര്‍ഥത്തില്‍ രണ്ടു രാജ്യങ്ങളില്‍ പറന്നു നടക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് പ്രിയങ്ക ന്യൂയോര്‍ക്കില്‍ ഒരു ഫ്ളാറ്റ് സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക് നഗരത്തിന്റെ മനോഹരമായ വ്യൂ ലഭിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്നിലാണ് പ്രിയങ്കയുടെ ഫ്ളാറ്റ്. തന്റെ വളര്‍ത്തുനായ ഡയാനയുടെ കൂടെ ന്യൂയോര്‍ക്കിലെ വീട്ടില്‍ ചെലവിടുന്ന ചിത്രങ്ങള്‍ പ്രിയങ്ക പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വിവാഹശേഷം പ്രിയങ്ക നിക്കിന്റെ വീട്ടിലേക്ക് മാറുകയായിരുന്നു. ഇരുവരും…
Read Moreഎല്ലാം ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു ! ഞങ്ങള്‍ക്കും ജീവിതത്തെ കുറിച്ച് ചില സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്; കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ച് നിക് ജോനാസ്…
പ്രിയങ്ക ചോപ്രയുമൊത്തുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാമുകന് നിക് ജോനാസ്. ഒരു അഭിമുഖത്തിലാണ് നിക് തങ്ങളുടെ ഭാവി ജീവിതത്തിലെ സ്വപ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ‘സാധാരണ എല്ലാ മനുഷ്യര്‍ക്കുമുള്ളതുപോലെ ഞങ്ങള്‍ക്കും ജീവിതത്തെ കുറിച്ച് ചില സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്. ഭാവിയെ സംബന്ധിച്ച ഏതു കാര്യവും പരസ്പരം ആലോചിച്ചാണ് തീരുമാനിക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. കുഞ്ഞിനോട് എന്തെല്ലാം പറയണം, എന്തെല്ലാം പറയരുത് എന്ന കാര്യങ്ങള്‍ വരെ ഞങ്ങള്‍ ആലോചിച്ചു തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞിനെ ആദ്യം തന്നെ പഠിപ്പിക്കുന്നത് എന്തുകാര്യവും രണ്ടാമതൊരാളോടു കൂടി ആലോചിച്ചു തീരുമാനിക്കണം എന്നായിരിക്കും. കാരണം എങ്കില്‍ മാത്രമേ ഭാവി സുരക്ഷിതമാകുകയുള്ളു. ചിലതീരുമാനങ്ങളെടുക്കേണ്ടത് പങ്കാളിയോട് ആലോചിച്ച ശേഷമാണ്. മറ്റു ചിലതു സഹോദരങ്ങളോട് ആലോചിക്കേണ്ടി വരും. ഞങ്ങള്‍ എല്ലാം അങ്ങനെയാണു ചെയ്യുന്നത്. ഇതുവരെ എല്ലാം ആലോചിച്ചെടുത്ത തീരുമാനങ്ങളാണ്’. നിക് ജോനാസ് പറയുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു നിക്കും പ്രിയങ്കയും തമ്മിലുള്ള വിവാഹം. വരാനിരിക്കുന്ന…
Read Moreപ്രിയങ്ക ചോപ്രയും നിക്കും വിവാഹമോചനത്തിലേക്ക് ? പരസ്പരം മനസ്സിലാക്കാന്‍ തുടങ്ങിയതിനു ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സൂചന; അമ്പരന്ന് ആരാധകര്‍…
വളരെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും. എന്നാല്‍ ഇരുവരും ഇപ്പോള്‍ വിവാഹമോചനത്തിനു തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്.ഒരു മാസികയാണ് ഇതു സംബന്ധമായ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. പ്രിയങ്കയും നിക്കും പരസപരം മനസ്സിലാക്കാന്‍ തുടങ്ങിയതിനു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതത്രേ. അതേസമയം താരങ്ങളോ ഇവരുമായി അടുത്തു നില്ക്കുന്ന വൃത്തങ്ങളോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം രൂക്ഷ വിമര്‍ശനങ്ങളായിരുന്നു താരങ്ങള്‍ക്ക് കേള്‍ക്കണ്ടി വന്നത്. നിക്കിനേക്കാള്‍ 10 വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. ഇതായിരുന്നു വിമര്‍ശനങ്ങളുടെ അടിസ്ഥാനം. കൂടാതെ നിക്കിന്റെ കുടുംബവും വിവാഹ മോചനത്തിന് മുന്‍കൈ എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രിയങ്കയും നിക്കും കൃത്യമായ തയ്യാറെടുപ്പുകളോടെയല്ല വിവാഹിതരായത്. ജോലിയിലും ഒന്നിച്ചു ചെലവഴിക്കുന്ന സമയങ്ങളിലെല്ലാം അഭിപ്രായഭിന്നത ഉയരുന്നുണ്ടത്രേ. പ്രിയങ്ക നിക്കിനേക്കാലും 10 വയസ് മുതിര്‍ന്നതാണെങ്കിലും നടിയ്ക്ക് പ്രായത്തിനൊത്ത പക്വതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Moreഒരു ദിവസത്തേക്ക് വാടകയ്ക്ക് തരുമോ ! ആറു നില കേക്ക് മുറിച്ച് വിവാഹ ആഘോഷം ഗംഭീരമാക്കി പ്രിയങ്കയും നിക്കും; കമന്റുകളുമായി ട്രോളന്മാരും…
ബോളിവുഡിലെ ആവേശത്തിലാഴ്ത്തിയ പ്രിയങ്ക ചോപ്ര-നിക് ജോനാസ് വിവാഹ മാമാങ്കത്തിന്റെ വിശേഷങ്ങളാണ് എവിടെയും ചര്‍ച്ചാവിഷയം. വിവാഹ ചടങ്ങുകളും പാര്‍ട്ടിയും, വിവാഹത്തിന് പൊട്ടിച്ച പടക്കം വരെ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് ഇരുവര്‍ക്കും വേണ്ടി പ്രത്യേകം തയാറാക്കിയ ഭീമന് കേക്കാണ്. ഒരു ചെറിയ മാളികയുടെ മാതൃകയിലാണ് കേക്ക് നിര്‍മിച്ചിരിക്കുന്നത്. 18 അടിയാണ് കേക്കിന്റെ ഉയരം. കേക്ക് ഒരുക്കാനായി കുവൈറ്റില്‍ നിന്നും ദുബായില്‍ നിന്നുമുള്ള പ്രമുഖ ഷെഫുകളെ നിക്ക് കൊണ്ടു വന്നെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ വിവിധ റെസ്റ്റോറന്റുകള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഇവര്‍ കേക്കിന്റെ റെസിപ്പി തയാറാക്കിയത്. ക്രിസ്റ്റിയന്‍ ആചാരപ്രകാരം വിവാഹം നടത്തിയതിന് ശേഷമാണ് കേക്ക് മുറിച്ചത്. എന്നാല്‍ താരവിവാഹത്തിലെ കേക്ക് ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്. ആറ് നിലകളിലുള്ള കേക്ക് താരദമ്പതികള്‍ മുറിച്ചത് വലിയ വാള് കൊണ്ടാണ്. ഭീമന് കേക്ക് കണ്ട് ഇത് ഒരു ദിവസത്തേക്ക് വാടകയ്ക്ക് താമസിക്കാന്‍ കിട്ടുമോ എന്നാണ് ഒരു ആരാധകന്റെ…
Read Moreപ്രിയങ്ക ചോപ്രയ്ക്ക് ബേബി ഫീവര്‍ ! ഒരു കുഞ്ഞുണ്ടാകാനുള്ള സമയമായെന്ന് മുന്‍ ലോകസുന്ദരി; തന്റെ വിവാഹത്തെക്കുറിച്ച് പ്രിയങ്ക പറയുന്നതിങ്ങനെ…
അമേരിക്കന്‍ ഗായകന് നിക് ജോനാസുമായുള്ള വിവാഹം ഉടനുണ്ടാവുമെന്ന സൂചനകള്‍ നല്കി പ്രിയങ്ക ചോപ്ര. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് തനിക്ക് ഇപ്പോള്‍ ബേബി ഫീവറാണെന്നും ഒരു കുഞ്ഞുണ്ടാകാനുള്ള സമയമായെന്നും ബോളിവുഡ് താരം തുറന്നു പറഞ്ഞത്. നിക് ജൊനാസും പ്രിയങ്കയും തമ്മിലുള്ള വിവാഹ നിശ്ചയം സെപ്റ്റംബറില്‍ മുംബൈയില്‍ വെച്ചാണ് നടന്നത്. ഡിസംബറില്‍ വിവാഹം ഉണ്ടാകുമെന്നാണ് സൂചനകള്‍. ‘ഞാന്‍ വളരേയെറെ ആകാംഷയിലാണ് എന്റെ ഏതാനും സുഹൃത്തുക്കള്‍ക്ക് ഇതിനകം കുഞ്ഞുങ്ങളായി. ഞാനും ഒരു കുഞ്ഞിനായി ആഗ്രഹിക്കുന്നു. ഇതാണ് അതിനു പറ്റിയ സമയമെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ഇപ്പോള്‍ ബേബി ഫീവര്‍ ഉണ്ടെന്നാണ് കരുതുന്നത്. എപ്പോഴും കുട്ടികളെപ്പറ്റിയുള്ള ചിന്ത.’ പ്രിയങ്ക പറഞ്ഞു. നേരത്തേയും വിവാഹം കഴിച്ച് കുടുംബമായി കുട്ടികളായി ജീവിക്കുന്നത് തന്റെ സ്വപ്നമാണെന്ന് പ്രിയങ്ക വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 2ന് ജോധ്പൂരില്‍ വെച്ചാകും പ്രിയങ്കയുടെ വിവാഹം എന്നാണ് സൂചനകള്‍. ജോധ്പൂര്‍ പാലസില്‍ വെച്ച് നടക്കുന്ന…
Read Moreആര്‍ക്ക് ആരോട് എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം ! മുന്‍ വിശ്വസുന്ദരിയും നിക് ജോനാസിന്റെ മുന്‍ കാമുകിയുമായ ഒലിവിയ കള്‍പ്പോ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പറയുന്നതിങ്ങനെ…
വിശ്വസുന്ദരിയില് നിന്ന് ലോകസുന്ദരിയിലേക്ക്. അമേരിക്കന്‍ ഗായകന് നിക് ജോനാസിന്റെ പ്രണയങ്ങളെക്കുറിച്ച് ഒറ്റവാക്കില്‍ ഇങ്ങനെ പറയാം. നിക് ജോനാസുമായുള്ള ബന്ധത്തെപ്പറ്റി തുറന്നു പറഞ്ഞ് മുന്‍ കാമുകിയും മിസ് യൂണിവേഴ്സും ആയിരുന്ന ഒലീവിയ കള്‍പ്പോ ആണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഒലിവിയ നിക്കുമായി ഉണ്ടായിരുന്ന പ്രണയത്തെപ്പറ്റി വാചാലയായത്. ഒലിവിയ കള്‍പ്പോയുടെ വാക്കുകള്‍ ഇങ്ങനെ… ‘ആരോടും നമുക്ക് എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം. പ്രത്യേകിച്ച് താരങ്ങളാകുമ്പോള്‍. കാരണം നമ്മള് കുറെപ്പേരുമായി ഇടപഴകും. അതില്‍ ചിലതു പ്രണയവും ചിലതു സൗഹൃദവുമാകാം. ആരെയും തെറ്റുപറയാനാകില്ല. അതുപോലെ തന്നെ ജീവിതം എപ്പോഴും അല്പം ബുദ്ധിമുട്ടു നിറഞ്ഞതാണ്. കാരണം, ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുമ്പോഴാണ് പങ്കാളിയുടെ പല സ്വഭാവങ്ങളും നമ്മള് അറിയാന്‍ തുടങ്ങുന്നത്. ചിലപ്പോള്‍ അതില്‍ പല പ്രശ്നങ്ങളുമുണ്ടാകാം. നിക്ക് ജോനാസിനോടൊപ്പം ഞാന്‍ സന്തോഷവതിയായിരുന്നു. പക്ഷേ, ചില പ്രത്യേക സാഹചര്യങ്ങളുണ്ടായതിനാല്‍ ഞങ്ങള്‍ക്കു പിരിയേണ്ടി…
Read More