ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭാവി അമ്മായിയച്ചന് വന്‍ കടക്കെണിയില്‍. പ്രിയങ്കയുടെ പ്രതിശ്രുത വരനും അമേരിക്കന്‍ ഗായകനുമായ നിക് ജോനാസിന്റെ പിതാവ് പോള്‍ ജോനാസാണ് വന്‍ സാമ്പത്തിക ബാധ്യതയില്‍ പെട്ടിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയായ പോളിന് എട്ടു കോടിയോളം രൂപയുടെ കടമുണ്ടെന്നും അദ്ദേഹം കടുത്ത പ്രതിസന്ധിയില്‍ ആണെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിക്കിന്റെ പിതാവിനെ സഹായിക്കാന്‍ കോടീശ്വരിയായ പ്രിയങ്ക മുന്നോട്ടു വരണമെന്ന ആവശ്യമുയര്‍ന്നിരിക്കുകയാണ്. കടം വീട്ടാനായി ന്യൂ ജേഴ്സിയിലെ തങ്ങളുടെ കമ്പനിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വസ്തു വില്‍ക്കാനാണ് പോളിന്റെ പദ്ധതിയെന്ന് അമേരിക്കന്‍ മാധ്യമമായ ടിഎംഇസെഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013ല്‍ തങ്ങളുടെ ബാന്‍ഡ് പിരിയുന്നതിനു മുമ്പ് ആഗോളതലത്തില്‍ കോടികളുടെ വരുമാനമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് എല്ലാവരും സ്വന്തമായ മേഖലകളിലേക്ക് പോകുകയായിരുന്നു. നിക് ജൊനാസിന് 25 മില്ല്യണ്‍ ഡോളറിന്റെ(177 കോടിക്കു മുകളില്‍) ആസ്തിയുണ്ടെന്നാണ്…
Read MoreTag: priyanka chopra
എനിക്കൊരു പങ്കാളിയും അവരില്‍ കുഞ്ഞുങ്ങളും വേണം; പെട്ടെന്നു തന്നെ അതുണ്ടാകും ! പ്രിയങ്ക ചോപ്രയുടെ കാമുകന് നിക് ജോനാസ് ഭാവി ജീവിതത്തെപ്പറ്റി പറയുന്നതിങ്ങനെ
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ് ഗായകന് നിക് ജോനാസുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ നിക് ഇക്കാര്യത്തില്‍ പറഞ്ഞ ഒരു മറുപടിയാണ് ശ്രദ്ധേയമായത്. ഒരു പരസ്യത്തിന്റെ പ്രചാരണാര്‍ഥം അമേരിക്കയിലെത്തിയപ്പോള്‍ പ്രിയങ്കയുമായുള്ള വിവാഹ നിശ്ചയം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, എനിക്കൊരു പങ്കാളിയും അവരില്‍ കുഞ്ഞുങ്ങളും വേണമെന്നായിരുന്നു നിക്കിന്റെ മറുപടി. ‘എന്റേതു മാത്രമായ ഒന്ന്. പെട്ടെന്നു തന്നെ അതുണ്ടാകുമെന്നാണ് പ്രതീക്ഷ’ എന്നും നിക്ക് പറഞ്ഞു. ‘പക്ഷേ, കൃത്യമായ സമയം എനിക്കിപ്പോള്‍ പറയാനാകില്ല. കുടുംബത്തിലുള്ളവരോടു സംസാരിച്ചിട്ടായിരിക്കും കൂടുതല്‍ തീരുമാനങ്ങളെടുക്കുക’. ആശംസകളറിയിച്ച ആരാധകനോടു നന്ദിയുണ്ടെന്നും നിക്ക് പറഞ്ഞു. അതേസമയം, വിവാഹ നിശ്ചയം സംബന്ധിച്ച വാര്‍ത്തകളോടു പ്രിയങ്ക പ്രതികരിച്ചത് ഇങ്ങനെ… ‘ജീവിതത്തില്‍ എല്ലാ കാര്യങ്ങളും എനിക്കു പരസ്യപ്പെടുത്താനാകില്ല. അത് എന്റെ സ്വകാര്യതയാണ്. എല്ലാമൊന്നും പരസ്യപ്പെടുത്താനുള്ളതല്ല. എന്റെ ജീവിതത്തിന്റെ 90 ശതമാനവും പരസ്യമാണ്. പത്തു ശതമാനം മാത്രമാണ് എന്റേതായി ഉള്ളത്. ഞാനും ഒരു…
Read Moreഇവന്മാരെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ ! വിമാനത്താവളത്തില്‍ കാത്തു നിന്ന പാപ്പരാസികളെ കണ്ടയുടന്‍ വിവാഹമോതിരം ഊരി പോക്കറ്റിലാക്കി പ്രിയങ്ക ചോപ്ര
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക് ജോനാസും തമ്മിലുള്ള പ്രണയം ഏവര്‍ക്കുമറിയാവുന്ന കാര്യമാണ്. അടുത്തിടെ പ്രിയങ്ക നിക്കിന്റെ മാതാപിതാക്കളെ കണ്ടതും നിക്ക് ഇന്ത്യയിലെത്തിയതുമൊക്കെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.പ്രിയങ്കയുടെ പിറന്നാള്‍ ദിനത്തില്‍ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും സൂചനയുണ്ട്. ഈ സൂചനകള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ വീഡിയോ. അമേരിക്കയില്‍ നിന്നും തിരിച്ച് ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ പ്രിയങ്കയെ പതിവുപോലെ പാപ്പരാസികള്‍ ഇത്തവണയും വളഞ്ഞു. ഈ സമയം താരം തന്റെ കയ്യില്‍ കിടന്ന എന്‍ഗേജ്മെന്റ് മോതിരം ആരും കാണാതെ ഊരി പോക്കറ്റിലേയ്ക്ക് മാറ്റുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. Oh Did she just remove her engagement ring and slip it in her pocket ; we wanna see that beautiful ring! بريانكا شوبرا فى مطار دلهى تخلع خاتم…
Read More‘നിര്‍ഭയ നീ മരിക്കുന്നില്ല; ഈ വിധിയില്‍ ഞാന്‍ അഭിമാനിക്കുന്നു’ : പ്രിയങ്ക ചോപ്രയുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍
‘നിര്‍ഭയ’ ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഒരു ഗദ്ഗധമാണ് ആ പേര്. 2012 ഡിസംബര്‍ പതിനാറ് എന്ന ആ രാത്രി കണ്ണീര് കലര്‍ന്നൊരു ദിവസവും. സ്വപ്നങ്ങളും പ്രതീക്ഷകളുമായി യൗവനം ആഘോഷിച്ചു നടക്കേണ്ടിയിരുന്ന പ്രായത്തില്‍ അവള് കൂട്ടമാനഭംഗത്തിനിരയായ ദിവസം. ഒടുവില്‍ അവള് ഡിസംബര്‍ 29ന് യാതനകളില്ലാത്ത ലോകത്തേക്ക് അവള് പോയ്മറഞ്ഞു. ഒരു പക്ഷേ നിര്‍ഭയ എന്ന് രാജ്യം വിളിച്ച ആ പെണ്‍കുട്ടി മരണക്കിടക്കയിലും പോരാട്ടവീര്യത്തിന്റെ പ്രതീകമായി മാറി. അന്നുതൊട്ട് പ്രതികളുടെ വധശിക്ഷയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നവരാണ് രാജ്യത്തുള്ള ഭൂരിഭാഗം ആളുകളും. കഴിഞ്ഞ ദിവസം സുപ്രീംകോടതി പ്രതികളുടെ വധശിക്ഷ ശരിവച്ചപ്പോള്‍ അതിനെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഉണ്ടെങ്കിലും, നടി പ്രിയങ്ക ചോപ്ര ഈ വിധി സന്തോഷം പകരുകയാണ്. വധശിക്ഷ ശരിവച്ച കോടതിവിധിയില്‍ താന്‍ അഭിമാനിക്കുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്. ” അതെ, നീണ്ട അഞ്ചുവര്‍ഷങ്ങള്‍ക്കൊടുവില്‍ നീതി ലഭിച്ചിരിക്കുകയാണ്. ഈ വിധിയുടെ നാളം ക്രൂരന്മാരായ ആ നാലുപേരെ…
Read Moreഇന്ത്യയ്ക്കിനിയും അഭിമാനിക്കാം! ലോകസുന്ദരിമാരില്‍ പ്രിയങ്ക ചൊപ്ര രണ്ടാമത്; ട്വിറ്ററിലൂടെ ആരാധകര്‍ക്ക് നന്ദിയറിയിച്ച് പ്രിയങ്ക
അങ്ങനെ ഇന്ത്യക്കഭിമാനിക്കാന്‍ മറ്റൊരു കാര്യം കൂടി. ലോകസുന്ദരിമാരെ കണ്ടെത്താന്‍ ബസ്നെറ്റ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ ആഞ്ജലീന ജോളി, എമ്മ സ്റ്റോണ്‍ എമ്മ വാട്സണ്, മിഷേല്‍ ഒബാമ എന്നിവരെ പിന്തള്ളി പ്രിയങ്ക രണ്ടാം സ്ഥാനം കരസ്ഥമാക്കി. അമേരിക്കന്‍ ഗായിക ബിയോണ്സിനാണ് ഒന്നാംസ്ഥാനം. ട്വിറ്ററിലൂടെ ആരാധകര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് പ്രിയങ്ക ചോപ്ര തന്നെയാണ് ആ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. Thank u @BUZZNET and all who voted. @Beyonce is my number 1 too!! https://t.co/N6F8syOdsz — PRIYANKA (@priyankachopra) April 1, 2017 ക്വാന്റിക്കോ എന്ന അമേരിക്കന്‍ ടെലിവിഷന്‍ ഷോയിലൂടെയാണ് പ്രിയങ്ക വിദേശീയര്‍ക്കു പ്രിയങ്കരിയാവുന്നത്. ഈ ഷോയിലെ ജനപ്രീതിയാണ് ഹോളിവുഡിലേക്കും പ്രിയങ്കയ്ക്കു വഴി തുറന്നത്. തന്റെ ആദ്യ ഹോളിവുഡ് ചിത്രം ജൂണില്‍ പുറത്തിറങ്ങാന്‍ പോകുന്നതിന്റെ ആഹ്ലാദവേളയില് ലോകസുന്ദരിമാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശത്തിലാണ് പ്രിയങ്കയിപ്പോള്‍. അമേരിക്കന്‍ ഫാഷന്മോഡലായ…
Read More