ന്യൂഡൽഹി: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 10,12 ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിനെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്നും അവർ കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്ന് ഒന്നര ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്. ഭർത്താവ് റോബർട്ട് വദ്രയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡൽഹിയിലെ വീട്ടിൽ ക്വാറന്ൈറനിലാണ് പ്രിയങ്ക. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് പ്രായോഗികമായി സാധ്യമല്ല. കുട്ടികൾ മാത്രമല്ല, അവരുടെ അധ്യാപകരും ഇൻവിജിലേറ്റേഴ്സും കുടുംബാംഗങ്ങളും അപകടത്തിലാകുമെന്നും രമേഷ് പൊഖ്രിയാലിന് അയച്ച കത്തിൽ പ്രിയങ്ക സൂചിപ്പിച്ചു.
Read MoreTag: priyanka gandhi
ഏവരെയും അത്ഭുതപ്പെടുത്തി അരിതയുടെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക
കായംകുളം: റോഡ്ഷോയിൽ പങ്കെടുക്കാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്റെ പുതുപ്പള്ളി ദേവികുളങ്ങരയിലെ വീട്ടിൽ അപ്രതീക്ഷിതമായി എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. റോഡ് ഷോയിൽ മാത്രം പങ്കെടുക്കുമെന്ന് മുൻകൂട്ടി അറിയിച്ച പ്രിയങ്ക ഗാന്ധി കായംകുളത്തെത്തിയപ്പോൾ അരിതയുടെ വീട് സന്ദർശിക്കണമെന്നും മാതാപിതാക്കളെ കാണണമെന്നും ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ദേവികുളങ്ങര -പുതുപ്പള്ളി ഗ്രാമീണ റോഡിലൂടെ അതീവ സുരക്ഷയിൽ പ്രിയങ്കയുടെ വരവ് നാട്ടുകാരിലും ആവേശം ഉയർത്തി. അപ്രതീക്ഷിത സന്ദർശനം ആയതിനാൽ സുരക്ഷാ ഉദ്യോഗസ്ഥരും ഞെട്ടി. പരിമിതമായ ജീവിത സാഹചര്യത്തിൽ നിന്നും സംസ്ഥാനത്തെ കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാർഥിയാണ് അരിത.
Read Moreസ്നേഹവും വിശ്വസ്തതയും ക്ഷമയുമെല്ലാം ഞാന്‍ പഠിച്ചത് എന്റെ സഹോദരനില്‍ നിന്നാണ് ! രക്ഷാബന്ധന് സന്ദേശത്തില്‍ പ്രിയങ്ക പറഞ്ഞതിങ്ങനെ…
രക്ഷാബന്ധന് ദിനത്തില്‍ ആശംസകള്‍ പരസ്പരം കൈമാറി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സഹോദരന് രാഹുല്‍ ഗാന്ധിയും. ട്വിറ്ററിലാണ് ഇരുവരും വൈകാരികമായ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ‘സ്നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ട്. ഇങ്ങനെയൊരു സഹോദരനുണ്ടായതില്‍ അഭിമാനിക്കുന്നു. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ രക്ഷാബന്ധന് ആശംസകള്‍’ പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും പ്രിയങ്കയും രാഹുലും ഇരുവരുടെയും അക്കൗണ്ടുകളില്‍ പങ്കു വെച്ചിട്ടുണ്ട്.
Read Moreസോണിയ ഗാന്ധി സിന്ദാബാദ്…രാഹുല്‍ ഗാന്ധി സിന്ധാബാദ്…’പ്രിയങ്ക ചോപ്ര സിന്ദാബാദ്’ ! പ്രിയങ്ക ഗാന്ധിയ്ക്കു പകരം പ്രിയങ്ക ചോപ്രയ്ക്കു സിന്ദാബാദ് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; വീഡിയോ വൈറലാകുന്നു…
ആവേശപ്രകടനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുകാരും ആര്‍ക്കും പിന്നിലല്ല. അങ്ങനെ ആവേശക്കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് പ്രിയങ്കാ ഗാന്ധിയുടെ പേരു പറഞ്ഞ് മുദ്രാവാക്യം വിളിച്ചത്. ഉദ്ദേശിച്ചത് പ്രിയങ്ക ഗാന്ധിയെയായിരുന്നെങ്കിലും മുദ്രാവാക്യം മുഴങ്ങിയത് ‘പ്രിയങ്ക ചോപ്ര സിന്ദാബാദ്’ എന്നായിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വച്ച് ട്രോളിന്റെ പെരുമഴയായിരുന്നു.രാജ്യതലസ്ഥാനത്താണ് സംഭവം. ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വീഡിയോ പുറത്തുവിട്ടത്. അണികളെ ആവേശം കൊള്ളിക്കാനാണ് കോണ്‍ഗ്രസ് നേതാവ് മുദ്രാവാക്യം വിളിച്ചത്. സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്’ അങ്ങനെ മുദ്രാവാക്യം വിളിച്ച് അണികളെ വാനോളം ആവേശത്തിലാക്കിയ ഇയാള്‍ പരിപാടി കൊഴിപ്പിച്ചു. അതോടെ സ്റ്റേജില്‍ ഉണ്ടായിരുന്ന പ്രമുഖ നേതാവ് സുരേന്ദ്ര കുമാര്‍ അടക്കം വലിയ ആവേശത്തിലായി. പാര്‍ട്ടി അധ്യക്ഷയ്ക്കും മുന്‍ അധ്യക്ഷനും വേണ്ടി മുദ്രാവാക്യം വിളിച്ച്, വിളിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് പകരം നടി പ്രിയങ്കാ ചോപ്രാ…
Read Moreഇതൊക്കെയെന്ത് ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റായ്ബറേലിയില്‍ പാമ്പുകളെ കൈയ്യിലെടുത്ത് പ്രിയങ്ക ഗാന്ധി; വീഡിയോ വൈറലാവുന്നു…
ലഖ്നൗ:പ്രചാരണവേദികളെ ആവേശത്തിലാഴ്ത്തിയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ യാത്ര. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എത്തിയ പ്രിയങ്ക പാമ്പുകളെ കൈയ്യിലെടുത്താണ് ജനങ്ങളെ ഞെട്ടിച്ചത്. റായ്ബറേലിയില്‍ പാമ്പാട്ടികളുമായി സംവദിക്കുന്നതിനിടെയാണ് പ്രിയങ്ക പാമ്പുകളെ കയ്യിലെടുത്തത്. പാമ്പുകളെ പ്രിയങ്ക തൊടുന്നതും കൂടയിയില് എടുത്തുവെക്കുന്നതും വീഡിയോയില്‍ കാണാം. ആശയപരമായി ബിജെപിയും കോണ്‍ഗ്രസും വിരുദ്ധ ധ്രുവങ്ങളിലാണെന്നും എല്ലായ്പ്പോഴും ബിജെപിക്കെതിരെ തങ്ങള്‍ പൊരുതുമെന്നും പ്രിയങ്ക റായ്ബറേലിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. രാഷ്ട്രീയത്തിലെ പ്രധാന എതിരാളി ബി ജെ പിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് ഒരുവിധത്തിലും നേട്ടമുണ്ടാകാതിരിക്കാന്‍ ശക്തമായാണ് പോരാടുന്നതെന്നും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ ശക്തരാണെന്നും അവര്‍ പറഞ്ഞു. #WATCH Priyanka Gandhi Vadra, Congress General Secretary for Uttar Pradesh (East) meets snake charmers in Raebareli, holds snakes in hands. pic.twitter.com/uTY0R2BtEP — ANI UP (@ANINewsUP) May 2, 2019
Read Moreയുപിയില്‍ കോണ്‍ഗ്രസ് തരംഗത്തിന് കളമൊരുങ്ങുന്നു ! സംസ്ഥാനത്ത് നിര്‍ണായക ശക്തിയായ ഭീം ആര്‍മി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഉച്ചിയില്‍ അടികിട്ടിയ അവസ്ഥയില്‍ മായാവതി; ദളിത് സംഘടനയെ ചേര്‍ത്തു നിര്‍ത്തിയത് പ്രിയങ്കയുടെ നയതന്ത്രം….
യുപിയില്‍ ഇക്കുറി കാറ്റ് മാറിവീശുമെന്ന സൂചനയുമായി ചന്ദ്രശേഖര്‍ ആസാദ് നയിക്കുന്ന ദളിത് സംഘടന ഭീം ആദ്മി കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. ദളിത് വോട്ടില്‍ കണ്ണു വെച്ചിരുന്ന ബിഎസ്പിയ്ക്കും അധ്യക്ഷ മായാവതിയ്ക്കും ഏറ്റ കനത്ത പ്രഹരമാണ് ഭീം ആര്‍മി നല്‍കിയിരിക്കുന്നത്. മായാവതിയെ പിന്തുണച്ചു കൊണ്ടിരുന്നവരുടെ അപ്രതീക്ഷിത പിന്മാറ്റം യുപിയില്‍ കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിപ്പിക്കുകയാണ്. മഹാസഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ മുന്‍കൈയ്യെടുത്ത ആളാണ് മായാവതി. അമേഠിയിലും റായ്ബറേലിയിലും മഹാസഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ലെങ്കില്‍ പോലും കോണ്‍ഗ്രസിനെ അട്ടിമറിക്കാനുള്ള രഹസ്യധാരണകള്‍ക്ക് ബിഎസ്പി ശ്രമിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക നല്കിയതും ഈ സാഹചര്യത്തിലാണ്. എന്നാല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രിയങ്ക ഗാന്ധി പുറത്തെടുത്ത അടവുകള്‍ ഫലം കണ്ടു. ഭീം ആര്‍മി പ്രിയങ്കയ്ക്കൊപ്പമെത്തി. ഇതോടെ ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. യുപി രാഷ്ട്രീയത്തില്‍ അതിനിര്‍ണ്ണായകമാണ് ഭീം ആര്‍മിയുടെ…
Read More