നവകേരള ലോട്ടറിയില്‍ തട്ടിപ്പെന്ന് ആക്ഷേപം ! പ്രഖ്യാപിച്ചതിന്റെ പത്തിലൊന്നു സമ്മാനങ്ങള്‍ പോലും നല്‍കിയിട്ടില്ല; ലോട്ടറി ഓഫീസില്‍ വിളിച്ചവര്‍ക്ക് നേരിടേണ്ടി വന്നത് അധിക്ഷേപവും കേസുകൊടുക്കാന്‍ വെല്ലുവിളിയും…

കൊച്ചി:പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍സൃഷ്ടിക്കെന്ന പേരില്‍ കുറഞ്ഞ സമ്മാനത്തുകയില്‍ ഉയര്‍ന്ന വിലയില്‍ വിറ്റഴിച്ച നവകേരള ലോട്ടറിയില്‍ വന്‍തട്ടിപ്പെന്നു ആക്ഷേപം. സര്‍ക്കാര്‍ പ്രഖ്യാപിച്ചത്ര സമ്മാനം നല്‍കിയില്ലെന്നാണു പരാതി. പരാതി പറയാന്‍ ലോട്ടറി ഓഫിസില്‍ വിളിച്ചവരെ അധിക്ഷേപിച്ചതായും കേസുകൊടുക്കാന്‍ വെല്ലുവിളിച്ചതായും ലോട്ടറിയെടുത്ത കൊച്ചി സ്വദേശി പറയുന്നു. ഒരു ലക്ഷം രൂപ വീതം പരമാവധി 90 പേര്‍ക്കാണ് ഒന്നാം സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. രണ്ടാം സമ്മാനമായി പരമാവധി 1,00,800 പേര്‍ക്ക് 5,000 രൂപ വീതവും നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്നാം തീയതി നറുക്കെടുപ്പ് എന്നാണു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത് 10ന് നടത്തിയെന്നാണ് ലോട്ടറി ഓഫിസ് പറയുന്നത്. വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളതു പ്രകാരം ഒക്ടോബര്‍ 15ന് തിരുവനന്തപുരം ബേക്കറി ജംക്ഷനു സമീപം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വാങ്ങിയവര്‍ ഫലം നോക്കുമ്പോള്‍ പറഞ്ഞത്ര ടിക്കറ്റുകള്‍ നറുക്കെടുത്തിട്ടില്ലെന്നു വ്യക്തമായതോടെയാണു പരാതിയുമായി ലോട്ടറി…

Read More