പണം മുന്‍കൂറായി വാങ്ങിയശേഷം കോള്‍ ഷീറ്റ് നല്‍കാത്ത തമിഴ് സിനിമയിലെ മുന്നിരതാരങ്ങള്ക്കെതിരേ നടപടിക്കൊരുങ്ങി തമിഴ് സിനിമാ നിര്‍മാതാക്കള്‍. ജൂണ്‍ 18ന് നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ജനറല്‍ കമ്മിറ്റി യോഗത്തില്‍ പുറത്തു വിട്ട പട്ടികയില്‍ 14 താരങ്ങളാണുള്ളത്. ചിമ്പു, വിശാല്‍, വിജയ് സേതുപതി, എസ്.ജെ. സൂര്യ, അഥര്‍വ, യോഗി ബാബു തുടങ്ങിയ മുന്‍നിര താരങ്ങളാണ് പുറത്തുവന്ന പട്ടികയിലുള്ളത്. ആരോപണ വിധേയരായ താരങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവുമായി നിര്‍മാതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. താന്‍ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയാക്കാതെ നിര്‍ത്തിപ്പോയ നടന് ധനുഷിനെതിരെ നടപടി വേണമെന്ന് നിര്‍മാണക്കമ്പനിയായ തെനാണ്ടല്‍ സ്റ്റുഡിയോ ഉടമ മുരളി രാമസ്വാമി യോഗത്തില്‍ ആവശ്യപ്പെട്ടു. തന്റെ ചിത്രം മുഴുവിപ്പിച്ചതിന് ശേഷമേ മറ്റുചിത്രങ്ങളില്‍ അഭിനയിക്കാവൂ എന്ന് ധനുഷിനോട് സംഘടന ആവശ്യപ്പെടണമെന്നും മുരളി യോഗത്തില്‍ ഉന്നയിച്ചു. പത്ത്…
Read MoreTag: producers
താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ ! ആലോചിക്കുന്നത് 50 ശതമാനം നിര്‍മാണ ചിലവ് കുറയ്ക്കാന്‍…
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമ വ്യവസായം. ഈ പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചലച്ചിത്ര നിര്‍മാതാക്കള്‍ ഇപ്പോള്‍. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൊച്ചിയില്‍ വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്. അതേസമയം ഇന്‍ഡോര്‍ ഷൂട്ടിംഗിന് നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി നല്‍യെങ്കിലും ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിക്കുന്നത് വരെ കാത്തിരിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ജൂണ്‍ എട്ടിന് ശേഷം ഇതിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവര്‍ത്തകര്‍. ലോക്ക്ഡൗണ്‍ കാരണം നിലവില്‍ ഇരുപതിലധികം ചിത്രങ്ങളുടെ ചിത്രീകരണമാണ് പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. അതുകൊണ്ട് തന്നെ 50 ശതമാനം നിര്‍മ്മാണ ചെലവ് കുറച്ചുകൊണ്ട് പുതിയസിനിമകള്‍ നിര്‍മ്മിക്കാനാണ്…
Read More