ആശുപത്രികളിലെയും മറ്റും സാധനസാമഗ്രികള്‍ വൃത്തിയാക്കാന്‍ വേണ്ടി മാത്രം ഉപയോഗിച്ചു വന്നിരുന്ന ഒരു ഡ്രഗായിരുന്നു ട്രൈക്ലോസന്‍. എന്നാല്‍ ഇന്ന് ഭൂരിഭാഗം ആന്റി ബാക്ടീരിയല്‍ ഹാന്‍ഡ് വാഷുകളിലും സോപ്പുകളിലും ട്രൈക്ലോസന്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഗുണത്തേക്കാലേറെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ് ഈ കെമിക്കലും അതുപയോഗിച്ചുണ്ടാക്കുന്ന ഇത്തരം ഹാന്‍ഡ് വാഷുകളും. ആന്റി ബാക്ടീരിയല്‍ സോപ്പുകളോ ഹാന്‍ഡ് വാഷുകളോ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നു പറയുന്നതിന് ചില കാരണങ്ങളുണ്ട്. നിരന്തരമായി ഇത്തരം ആന്റി ബാക്ടീരിയല്‍ കെമിക്കലുകളുപയോഗിക്കുമ്പോള്‍ സാധാരണ ബാക്ടീരിയകള്‍ നശിക്കുന്നുണ്ടെങ്കിലും അന്റി ബയോട്ടിക് റെസിസ്റ്റന്റ് ബാക്ടീരികളെ നശിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നില്ല. നിരന്തരമായി ഉപയോഗിച്ചു കഴിയുമ്പോളാണ് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ മനസിലായി തുടങ്ങുന്നത്. തൈറോയ്ഡ് ഹോര്‍മോണുമായി സാമ്യമുള്ളതാണ് ട്രൈക്ലോസന്‍. ഇക്കാരണത്താല്‍ അമിതവണ്ണം, പ്രത്യുത്പാദന പ്രശ്‌നങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍ തുടങ്ങി കാന്‍സറിലേക്ക് വരെ ഇത് നയിക്കാം. ട്രൈക്ലോസന്റെ ഉപയോഗം കുട്ടികളുടെ രോഗപ്രതിരോധശേഷിയെ തകര്‍ക്കുന്നു എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വളര്‍ച്ചയുടെ വിവിധ…
Read More