ഒരു സമൂഹത്തിന്റെ തന്നെ ജീവിതം മാറ്റി മറിയ്ക്കാന് കെല്‍പ്പുള്ള അപൂര്‍വം ചിലര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. അത്തരത്തിലൊരാളാണ് അമ്പതുകാരനായ പ്രൊഫസര്‍ സന്നപ്പ കമാതെ. കര്‍ണാടകയിലെ ബെല്‍ഗവിയില്‍ ഹത്തരവാട്ട്, മങ്കനൂര്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ജലക്ഷാമമില്ല കാരണം ഈ മനുഷ്യനാണ്. നേരത്തെ ഗ്രാമത്തിലുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ തന്നെ ഭയമായിരുന്നു. മഴക്കാലത്ത് ഒറ്റ വിളകളൊക്കെ കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ഇപ്പോള്‍ രണ്ടും മൂന്നും വിളകള്‍ കൃഷി ചെയ്യുന്നു. നേരത്തെ ജീവിക്കാനുള്ള വക ആ വരണ്ട മണ്ണ് തരുന്നില്ലെന്ന് മനസിലായപ്പോള്‍ പലരും കൃഷിയും നാടുമെല്ലാം വിട്ട് മറ്റ് ജോലികള്‍ക്ക് പോയിത്തുടങ്ങി. പലരും തൊഴിലുകള്‍ക്കായി നഗരങ്ങളിലേക്ക് ചേക്കേറി. ആറു വര്‍ഷം മുമ്പ് പ്രൊഫ.സന്നപ്പ ഇവിടെ കൃത്രിമ തടാകം നിര്‍മിക്കുന്നതു വരെ ഇങ്ങനെയായിരുന്നു കാര്യങ്ങള്‍. ബെല്ഗവി ടൗണില്‍നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ചികോടി ഏകദേശം മഹാരാഷ്ട്രയോട് അടുത്തുകിടക്കുന്ന സ്ഥലമാണ്. ഇവിടെയാണ് ആ ഗ്രാമങ്ങള്‍. പ്രധാനമായും ചികോടിയിലെ…
Read More