കോവിഡിനെതിരായ പ്രതിരോധത്തില്‍ അത്യാവശ്യഘടകമാണ് ഫേസ്മാസ്ക്. എന്നാല്‍ പലരുടെയും മാസ്ക് ധാരണം ഒരു പ്രഹസനമായി മാറുകയാണ്. പൊതുസ്ഥലങ്ങളിലും ബസുകളിലും മറ്റും മാസ്ക്കില്ലാതെയും ഉള്ള മാസ്ക് ശരിയായ രീതിയില്‍ ധരിക്കാതെയും വരുന്നവരുടെ എണ്ണം ആശങ്കപ്പെടുത്തുകയാണ്. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് ആളുകള്‍ക്കു നേരെയാണ് ദിവസേന പോലീസ് കേസെടുക്കുന്നത്. യഥാര്‍ഥത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന നിരവധി ആളുകളില്‍ ഒരു ചെറു വിഭാഗം മാത്രമാണ് പോലീസിന്റെ കണ്ണില്‍ പെടുന്നത്. അല്ലാത്ത എത്രയോ പേരാണ് കോവിഡ് വ്യാപനസാധ്യതയുമായി നമ്മുടെ സമൂഹത്തില്‍ ഇടപെടുന്നത്. ഇത്തരക്കാരെക്കുറിച്ച് ഫേസ്ബുക്കില്‍ ഒരു വിനീത വിജയന് എന്ന വനിതാ കണ്ടക്ടര്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വിനീത വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്… ഈ കാഴ്ച നിങ്ങളു കൂടെ കാണേണ്ടതാണ്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് ബസ് ചെക്ക് ചെയ്യുമ്പോള്‍ കണ്ടതാണ്. സത്യം പറയട്ടെ, ഒരു തരം വിഷമം വന്ന് കണ്ണ് നിറയുകയാണുണ്ടായത്. പൊതുവിടങ്ങളില്‍…
Read More