സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ‘തിരികെ സ്കൂളിലേക്ക്’ എന്നാണ് മാര്‍ഗരേഖയുടെ പേര്. എട്ട് ഭാഗങ്ങളായി തിരിച്ചാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസുകള്‍. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടാകും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികള്‍ സ്കൂളുകളില്‍ വരേണ്ടതുള്ളൂ. ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച തീരുമാനം സ്കൂളുകള്‍ക്ക് സ്വീകരിക്കാം. ഭിന്നശേഷിയുള്ള കുട്ടികളും ആദ്യ ഘട്ടത്തില്‍ സ്കൂളുകളില്‍ വരേണ്ടതില്ല. ബയോ ബബിള്‍ സംവിധാനം എന്ന കണക്കിലായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കുട്ടികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. വീട്ടില്‍ കോവിഡ് പോസിറ്റീവ് കേസുകളുള്ള കുട്ടികള്‍ സ്കൂളുകളില്‍ വരേണ്ടതില്ല. ക്ലാസുകളിലെത്തുന്ന കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ടോയെന്ന് തിരിച്ചറിയാന്‍ പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഒരുക്കും. അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിന് നിര്‍ബന്ധമായി സ്വീകരിച്ചിരിക്കണം. സ്കൂളുകളില്‍ ബസ് സൗകര്യമില്ലാത്തിടത്ത് ബോണ്ട് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ബസ് വിട്ടുനല്‍കും. ഇതില്‍…
Read MoreTag: protocol
എനിക്കറിയാന്മേല…സാറേ ഇവരൊക്കെ എവിടുന്ന് വന്നെന്ന് ! കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു നടത്തിയ വിവാഹത്തിന്റെ വേദിയില്‍ നിന്ന് വരനെ പിടിച്ചിറക്കി അറസ്റ്റ് ചെയ്ത് പോലീസ്…
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയതിന് വിവാഹവേദിയില്‍ നിന്ന് വരനെ പിടിച്ചിറക്കി അറസ്റ്റ് ചെയ്ത് പോലീസ്. പഞ്ചാബിലെ ജലന്ധറില്‍ ഒരു ക്ഷേത്രത്തില്‍ നടന്ന വിവാഹചടങ്ങില്‍ നിന്നാണ് വരനെയും പിതാവിനെയും പോലീസ് പിടികൂടിയത്. കോവിഡ് മാനദണ്ഡങ്ങളും വാരാന്ത്യ കര്‍ഫ്യു നിര്‍ദേശങ്ങളും ലംഘിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. വിവാഹചടങ്ങിന് മുന്‍കൂര്‍ അനുമതി തേടിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ജലന്ധറിലെ ഒരു ക്ഷേത്രത്തില്‍ നടന്ന വിവാഹചടങ്ങില്‍ നൂറോളം പേരാണ് പങ്കെടുത്തത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ പലരും ഓടിരക്ഷപ്പെട്ടു. തുടര്‍ന്നാണ് വിവാഹവേദിയില്‍നിന്ന് വരനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തത്. അതേസമയം, വിവാഹത്തിന് ഇത്രയധികം പേര് വരുമെന്ന് താനറിഞ്ഞില്ലെന്നും എവിടെനിന്നാണ് ഇവരെല്ലാം വന്നതെന്ന് തനിക്കറിയില്ലെന്നുമാണ് വരന് പോലീസിനോട് പറഞ്ഞത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചാബില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.വാരാന്ത്യ കര്‍ഫ്യുവിന് പുറമെ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂവും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹചടങ്ങിലടക്കം 20 പേരില്‍…
Read More