പാമ്പിനെ കൈയ്യില്‍ വച്ച് അഭ്യാസം നടത്തുന്നതിനിടയില്‍ യുവാവിന് പാമ്പു കടിയേറ്റു. റെപ്റ്റൈല്‍ ഹണ്ടര്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പാമ്പിനെ കൈയിലെടുത്ത് മുഖത്തിന് നേര്‍ക്ക് നേര് വച്ച് ഇയാള്‍ കളിക്കുകയായിരുന്നു. ഇയാളുടെ പ്രകോപനത്തെത്തുടര്‍ന്ന് കടിക്കുവാന്‍ പാമ്പ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും ഇയാള്‍ ഒഴിഞ്ഞു മാറി. അവസാനം ഇയാള്‍ പാമ്പിനെ തലയില്‍ വച്ചപ്പോള്‍ പാമ്പ് ഇയാളുടെ തലയില്‍ കടിക്കുകയായിരുന്നു. പാമ്പിനെ തലയില്‍ നിന്നും മാറ്റുവാന്‍ ഇയാള്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.ഇയാള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നത് അവ്യക്തമാണ്. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി.
Read More