പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് ഗുരുതര ചര്‍മരോഗമായ സോറിയാസിസ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. തൊലിയില്‍ തിണര്‍പ്പിനും ചൊറിച്ചിലിനും കാരണമാകുന്ന ഈ അവസ്ഥ പുരുഷന്മാര്ക്ക് വരാനുള്ള സാധ്യത കൂടുതലാവാനുള്ള അടിസ്ഥാന കാരണം എന്താണെന്ന് ഇതുവരെ അവ്യക്തമായിരുന്നു. ഇപ്പോള്‍ ഒരു സംഘം ഗവേഷകര്‍ ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. സ്ത്രീ ഹോര്‍മോണായ എസ്ട്രാഡിയോള്‍ സോറിയാസിസിനെ നിയന്ത്രിച്ചു നിര്‍ത്തുകയാണെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. ഹോര്‍മോണിന്റെ ഈ പങ്ക് ചികിത്സാ സാധ്യതകള്‍ക്ക് അടിസ്ഥാനം നല്‍കുന്നതായി ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്സിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പഠനം ജേണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ”കണ്ടെത്തലുകള്‍ സോറിയാസിസിലെ ലിംഗവ്യത്യാസങ്ങളുടെ തന്മാത്രാ സംവിധാനങ്ങള്‍ വെളിപ്പെടുത്തുക മാത്രമല്ല, എസ്ട്രാഡിയോളിന്റെ ശരീരശാസ്ത്രപരമായ പങ്കിനെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണയിലേക്കു പുതിയ വെളിച്ചം വീശുകയും ചെയ്തു,” ഹമാമത്സു യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ടെത്സുയ ഹോണ്ടയെ ഉദ്ധരിച്ചുള്ള പ്രസ്താവനയില്‍ പറയുന്നു. നേരത്തെ, ക്യോട്ടോ സര്‍വകലാശാലയില്‍ ഉണ്ടായിരുന്നയാളാണ്…
Read MoreTag: psoriasis
സോറിയാസിസ്;അപകർഷബോധം വേണ്ട; സോറിയാസിസ് പകരില്ല
ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത്തിന്റെ വകുപ്പിലാണ് ആധുനിക വൈദ്യശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്. രോഗം വരാനുള്ള യഥാർഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായി ഇതു കരുതപ്പെടുന്നു.( റുമാറ്റോയിഡ് ആർത്രൈറ്റിസ്, ലൂപ്പസ്, സീലിയാക് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്.) തണുപ്പും ടെൻഷനും പ്രശ്്നമാണോ?തണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദ്ദം കൊണ്ടും രോഗം വർധിക്കാറുണ്ട്. സാധാരണക്കാരിൽ നിന്നു വ്യത്യസ്തമായി ഇവരിൽ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു. അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചെതന്പലുകൾ പോലെ ഇളകിപ്പോകുന്നതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്. എവിടെയൊക്കെ?സോറിയാസിസ് പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. സോറിയാസിസ് വൾഗാരിസ് എന്ന വ്യാപിക്കുന്ന രീതിയിലുള്ളവ, കുത്തുകൾ പോലെയുള്ളവ.…
Read More