കോതമംഗലം: കോടതി മുറിയില്‍ വനിതാ ഡോക്ടറുടെ കരണം അടിച്ചു പുകച്ച് കഞ്ചാവുകേസിലെ പ്രതി. ഇന്ന് രാവിലെ 11 മണിയ്ക്ക് കോതമംഗലം കോടതിയിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. തന്റെ മുഖത്തേക്കു നോക്കിയതില്‍ കുപിതനായാണ് കഞ്ചാവ് കേസിലെ റിമാന്റ് പ്രതി തൃക്കാരിയൂര്‍ കക്കാട്ടുകുടി രാജു (62) കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ സിനി ഐസക്കിന്റെ കരണത്തടിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ഇയാളുടെ ആക്രമണം. നിന്നിടത്തുനിന്നും പാഞ്ഞടുത്ത ഇയാള്‍ കോടതി മുറിയിലെ ബഞ്ചില്‍ ഇരിക്കുകയായിരുന്ന ഡോക്ടറുടെ കരണത്തടിക്കുകയായിരുന്നു. അടിയേറ്റ് വീണ ഡോക്ടറെ മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് ഡോക്ടര്‍ സിനി പറയുന്നതിങ്ങനെ, ” രാവിലെ 11.10 ആയിക്കാണും. ഒരു കേസിലെ സാക്ഷി പറയാന്‍ എത്തിയതായിരുന്നു ഞാന്‍. കോടതി മുറിയ്ക്കുള്ളിലെ പിന്ബഞ്ചില് ഇരിക്കുകയായിരുന്നു. മുമ്പില്‍ നില്‍ക്കുന്നത് കോടതിയില്‍ അടിയുണ്ടാക്കിയ പ്രതിയാണെന്നും സൈക്യാട്രിക് ആണെന്നും ആരോ പറഞ്ഞതിനെത്തുടര്‍ന്ന്…
Read More