റേവ് പാര്‍ട്ടികളില്‍ വിതരണം ചെയ്യാന്‍ പലഹാരങ്ങളില്‍ മയക്കുമരുന്ന് കലര്‍ത്തിയ മനഃശാസ്ത്രജ്ഞന്‍ പിടിയില്‍. മഹാരാഷ്ട്രയില്‍ മയക്കുമരുന്ന് കലര്‍ത്തിയ കേക്ക് കടത്താനുള്ള ശ്രമം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ശ്രമഫലമായി പരാജയപ്പെടുത്തുകയായിരുന്നു. ദക്ഷിണ മുംബൈയിലെ മസഗോണ്‍ പ്രദേശത്ത് വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നര്‍ക്കോട്ടിക്സ് ബ്യൂറോ റെയ്ഡ് നടത്തി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മയക്കുമരുന്നായ ഹാഷിഷ് അടങ്ങിയ 10 കിലോ ബ്രൗണി കേക്ക് പിടിച്ചെടുത്തു. റേവ് പാര്‍ട്ടിയില്‍ വിതരണം ചെയ്യാന്‍ പാക്ക് ചെയ്ത് വച്ചിരിക്കുന്ന കേക്കുകളാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. മനശാസ്ത്രജ്ഞനാണ് ബേക്കറി കം ലാബ് നടത്തുന്നത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആശുപത്രിയിലാണ് 25 വയസുള്ള റഹ്മീന്‍ ചരണ്യ ജോലി ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കോളജ് കാലഘട്ടം മുതല്‍ മയക്കുമരുന്ന് ബിസിനസുമായി റഹ്മീന്‍ ചരണ്യയ്ക്ക് ബന്ധമുള്ളതായി നര്‍ക്കോട്ടിക്സ് ബ്യൂറോ പറയുന്നു. റെയ്ന്‍…
Read More