ന്യൂഡൽഹി: പി.ടി. ഉഷ എംപി ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ അധ്യക്ഷയാകും. അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് എതിരാളികളില്ല. ഒളിന്പിക് അസോസിയേഷന്റെ സീനിയർ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും എതിരാളികളില്ല. നിലവിൽ രാജ്യസഭാംഗമായ പി.ടി. ഉഷ മുൻപ് ഏഷ്യൻ അത്ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷകപദവിയും നിർവഹിച്ചിട്ടുണ്ട്. അത്ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് പി.ടി. ഉഷ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചത്. ഒളിന്പിക് അസോസിയഷേൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പു നടപടികൾ കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത്. ഉഷയുടെ നിയമനം ഉറപ്പാക്കി “ഇതിഹാസ സുവർണപുത്രിക്ക് അഭിനന്ദനങ്ങൾ’ എന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു. ഐഒഎയുടെ 95 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സജീവ കായികതാരം അധ്യക്ഷ പദവിയിലെത്തുന്നത്. ഈ പദവിയിലെത്തുന്ന ആദ്യവനിത, ആദ്യമലയാളി എന്നീ ബഹുമതികളും പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന 58 കാരിയായ…
Read More