പബ്ബില്വെച്ചു പരിചയപ്പെട്ട 17കാരിയെ മെഴ്സിഡെസ് ബെന്‍സ് കാറില്‍ വച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഹൈദരാബാദില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. 11,12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളിലെ കുട്ടികളാണ് പ്രതികളെന്ന് പോലീസ് പറയുന്നു. ഇതില്‍ ഒരു കുട്ടി എംഎല്‍എയുടെ മകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടുകാരനൊപ്പം പബില്‍ പോയ സമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കൂട്ടുകാരന് പബില്‍ നിന്ന് നേരത്തെ ഇറങ്ങി. ക്ലബില്‍ വച്ച് സൗഹൃദത്തിലായ ആണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ബെന്‍സ് കാറില്‍ കയറ്റുകയായിരുന്നു. പേസ്റ്ററി ഷോപ്പില്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ജൂബിലി ഹില്‍സില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കേസില്‍ ഉയര്‍ന്നുവന്ന പേരായ എംഎല്‍എയുടെ മകന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്…
Read MoreTag: pub
അടി സക്കെ, വരുന്നൂ കാബറെക്കാലം ! 2012ല്‍ യുഡിഎഫ് സര്‍ക്കാരിനെക്കൊണ്ടു സാധിക്കാഞ്ഞ നൈറ്റ് ലൈഫ് സോണ്‍ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍;ഇനി അറുമാദിക്കാം…
ഇനി കേരളത്തില്‍ വരാന്‍ പോകുന്നത് കാബറെക്കാലം. 2012ല്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട നൈറ്റ് ലൈഫ് സോണ്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വേളി ടൂറിസ്റ്റ് വില്ലേജിനോട് ചേര്‍ന്ന പതിനെട്ട് ഏക്കര്‍ സ്ഥലത്താണ് കാബറെ തീയേറ്റര്‍ ഉള്‍പ്പെടെ നടപ്പിലാക്കാന്‍ ആലോചിച്ചിരുന്നതെങ്കില്‍ പിണറായി തിരുവനന്തപുരം ,കോഴിക്കോട്, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ സമാനമായ രീതിയില്‍ നിശാക്ലബുണ്ടാക്കുന്നു. ആര്‍ ബാലകൃഷ്ണപിള്ളയുടെ മരുമകനും ഇന്‍കെല്‍ എംഡിയുമായ ടി. ബാലകൃഷ്ണനോടാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയ നിശാക്ലബില്‍ കാബറേ തീയേറ്റര്‍,ഡിസ്‌കോ തെക്ക്, മദ്യശാല എന്നിവ ഉണ്ടായിരുന്നെങ്കില്‍ താത്കാലിക വിശ്രമത്തിനായി ഹോട്ടല്‍ സമുച്ചയത്തിന്റെ സാധ്യതകള്‍ കൂടി പരിശോധിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇന്‍കെലാണ് വേളി ടൂറിസ്റ്റ് വില്ലേജിലെ നിശാക്ലബിന് രൂപം നല്‍കിയത്. യുഡിഎഫ് 200 കോടിയുടെ പദ്ധതിയ്ക്കാണ് രൂപം നല്‍കിയതെങ്കില്‍…
Read Moreകര്‍ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കാന്‍ അദ്യം അനുമതി കൊടുക്ക് ! സംസ്ഥാനത്ത് പബ്ബ് അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു…
സംസ്ഥാനത്ത് പബ്ബുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. നഗരവാസികളുടെ തൊഴില്‍ക്ഷീണം പരിഹരിക്കുന്നതിനപ്പുറം കര്‍ഷകത്തൊഴിലാളികള്‍ പകലന്തിയോളം പണിയെടുത്ത് തളരുമ്പോള്‍ സ്വന്തം പറമ്പിലെ തെങ്ങില്‍ നിന്നും ചെത്തി കള്ളെടുക്കാനുള്ള അനുമതിയെങ്കിലും നല്‍കണമെന്ന് ജോയ് മാത്യു പറയുന്നു. ജോയ് മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെ…ജോലിയെടുത്തു തളരുന്ന നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍ ! മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്‍ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെ? ഇങ്ങിനെയൊക്കയല്ലേ നവോഥാനം കൊണ്ടുവരിക. ഇക്കാര്യത്തില്‍ സഖാക്കള്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല.
Read Moreഅറുമാദിക്കാന്‍ ഇനി ബംഗളുരുവില്‍ ഒന്നും പോകണ്ട ! കേരളത്തിലും പബ്ബുകള്‍ തുടങ്ങാന്‍ ആലോചനയെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ മനസ്സില്‍ ലഡ്ഡു പൊട്ടി മലയാളികള്‍…
പബ്ബുകളെക്കുറിച്ച് കൊതിയോടെ കേള്‍ക്കാനേ ഇതുവരെ ഒട്ടുമിക്ക മലയാളികള്‍ക്കും കഴിഞ്ഞിട്ടുള്ളൂ…ദുബായിലും ബംഗളുരുവിലുമുള്ള പബ്ബുകളില്‍ പോയ കഥകള്‍ സുഹൃത്തുക്കള്‍ പറയുമ്പോള്‍ പലതും ആലോചിച്ചു കൂട്ടിയിരുന്ന മലയാളികള്‍ ഇന് ആ രസം ആസ്വദിക്കാന്‍ പോവുകയാണ്. കണ്ടത് മനോഹരം കാണാത്തത് അതി മനോഹരം എന്നല്ലേ പറയാറ്. സുന്ദരികളുടെ ഡാന്‍സിനും പാട്ടിനുമൊപ്പം മദ്യം നുകരാനുള്ള അവസരം ഒരുക്കുന്ന പബ്ബുകളാണധികം. ഇത് കൂടാതെ ആളുകളെ ആകര്‍ഷിക്കാന്‍ പല പൊടിക്കൈകളും മുതലാളിമാര്‍ പ്രയോഗിക്കും. പണം പോകുന്ന വഴി അറിയില്ലെങ്കിലും സുഖം ആവോളം അനുഭവിക്കാം എന്നതാണ് പബ്ബുകളെ ആളുകളുടെ ആവേശമാക്കുന്നത്. കേരളത്തില്‍ പബ്ബുകള്‍ തുറക്കുന്നത് ആലോചനയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് മലയാളികളെ ഒന്നടങ്കം ആഹ്ലാദക്കടലില്‍ ആറാടിക്കുകയാണ്. ബംഗളുരു മോഡല്‍ പബ്ബുകള്‍ കേരളത്തിലും സാധ്യമാണോ എന്നാണ് പരിശോധിക്കുന്നത്. രാത്രി വൈകി ജോലി ചെയ്യേണ്ടി വരുന്ന ഐടി അടക്കം മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് ജോലി കഴിഞ്ഞ് അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍…
Read More