ലക്നോ: ഓൺലൈൻ ഗെയിമായ പബ്ജി കളിക്കിടെ ഇന്ത്യക്കാരനായ യുവാവുമായി പ്രണയത്തിലായി നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ യുവതി സീമ ഗുലാം ഹൈദരിനെ ഇനി തങ്ങൾക്കു വേണ്ടെന്നു പാക്കിസ്ഥാനിലെ കുടുംബവും നാട്ടുകാരും. സീമ ഇനിയൊരിക്കലും മുസ്ലിം അല്ലെന്നും അവൾ സമുദായത്തിനും രാജ്യത്തിനും അപമാനം വരുത്തിവച്ചെന്നും ബന്ധുക്കൾ വ്യക്തമാക്കി. മടങ്ങിയെത്തിയാൽ സീമയെ വകവരുത്തുമെന്നു ചില മതസംഘടനകൾ ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം, താൻ ഇന്ത്യക്കാരിയായി മാറിയെന്നും ഒരിക്കലും പാക്കിസ്ഥാനിലേക്കില്ലെന്നും സച്ചിനാണു തന്റെ ഭർത്താവെന്നും താൻ ഹൈന്ദവമതം സ്വീകരിച്ചതായും സീമ പറഞ്ഞു. പാക്കിസ്ഥാനിലേക്കു വിട്ടാൽ താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും യുവതി വ്യക്തമാക്കി. പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിനിയായ സീമ ഹൈദരെയും (27) ഏഴു വയസിൽ താഴെയുള്ള നാലു മക്കളെയും കഴിഞ്ഞ നാലിനാണ് ഗ്രേറ്റർ നോയിഡയിലെ വാടകവീട്ടിൽ തൊട്ടടുത്ത ഗ്രാമമായ രബുപുര സ്വദേശി സച്ചി (25)നൊപ്പം അറസ്റ്റ് ചെയ്തത്. 2019ൽ കോവിഡ് കാലത്ത് ഓൺലൈൻ…
Read MoreTag: pubg
പബ്ജി പ്രണയം ! 22കാരനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് നാലു കുട്ടികളുമായി പാക്കിസ്ഥാനി യുവതി ഇന്ത്യയില്‍; യുവതിയുടെ വരവ് വീടും സ്ഥലവും വിറ്റശേഷം…
പബ്ജി കളിയിലൂടെ പ്രണയത്തിലായ കാമുകനെ വിവാഹം കഴിക്കാനായി പാക്കിസ്ഥാനി യുവതി ഇന്ത്യയില്‍. മെയ് മാസം 15നും 20നും ഇടയിലാണ് യുവതി ഇന്ത്യയില്‍ അനധികൃതമായി പ്രവേശിച്ചതെന്നു ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും എ.സി.പി. സുരേഷ് റാവു കുല്‍ക്കര്‍ണി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെ കേസില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും യുവതിയെ പിടികൂടിയ വിവരം പാക്കിസ്ഥാന് എംബസിയെ അറിയിച്ചിട്ടുണ്ടെന്നും എ.സി.പി. വ്യക്തമാക്കി. അനധികൃതമായി ഇന്ത്യയിലെത്തിയ പാകിസ്താന് സ്വദേശി സീമ ഹൈദറിനെയും ഇവരുടെ നാലുകുട്ടികളെയും കഴിഞ്ഞദിവസമാണ് യു.പി. പോലീസ് കസ്റ്റഡിയിലെടുത്തത്. കാമുകനായ ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിനൊപ്പം(22) താമസിക്കാനായാണ് സീമ ഹൈദര്‍ നാലുകുട്ടികളുമായി നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് സച്ചിനെ വിവാഹം കഴിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനായി യുവതി ഒരു അഭിഭാഷകനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഈ അഭിഭാഷകനാണ് പാകിസ്താനി യുവതി അനധികൃതമായി താമസിക്കുന്നവിവരം പോലീസില്‍ അറിയിച്ചത്. ഇതോടെ പോലീസ് സംഘം സച്ചിന്റെ…
Read Moreപബ്ജി കളിയിലൂടെ പരിചയപ്പെട്ട തമിഴ്യുവാവിനൊപ്പം വീട്ടമ്മ ഒളിച്ചോടി ! മൂന്ന് മക്കളുടെ അമ്മയെ പോലീസ് പിടികൂടിയത് 10 മാസത്തിനു ശേഷം…
പബ്ജി കളിയിലൂടെ പരിചയത്തിലായ തമിഴ്നാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. മലപ്പുറം സ്വദേശിയായ മൂന്ന് മക്കളുടെ അമ്മയെ ആണ് പത്തു മാസത്തെ അന്വേഷണത്തിന് ശേഷം പോലീസ് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ മലപ്പുറം താനൂര്‍ പോലീസില്‍ നല്‍കിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ യുവതി തമിഴ്നാട്ടിലേക്ക് കടന്നെന്നു പോലീസ് കണ്ടെത്തി. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയത് അന്വേഷണം വഴിമുട്ടിച്ചു. യുവതിയുടെ തമിഴ്നാട് സ്വദേശിയായ സുഹൃത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇരുവരും ആണ്ടിപ്പട്ടി എന്ന സ്ഥലത്ത് ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു. യുവതി പബ്ജി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പബ്ജി വഴിയാണ് തമിഴ്നാട് സ്വദേശിയായ യുവാവുമായി അടുക്കുന്നത്. നേരത്തെയും ഒരുതവണ സമാന രീതിയില്‍ ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ്…
Read Moreപബ്ജിക്ക് അടിമയായ 14കാരന് കുടുംബത്തെ കൂട്ടക്കൊല ചെയ്തു ! ശേഷം കിടന്ന് ഉറങ്ങി…
പബ്ജി ഗെയിമിന് അടിമയായ 14കാരന് സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു. അമ്മയും സഹോദരിമാരും ഒരു സഹോദരനുമാണ് കൗമാരക്കാരന്റെ തോക്കിനിരയായത്. പാകിസ്ഥാനിലെ ലാഹോറിലാണ് ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിക്ക് മാനസിക പ്രയാസങ്ങളുണ്ടായിരുന്നതായിട്ടാണ് പൊലീസ് നിഗമനം. നാഹിദ് മുബാറക് (45), മകന് തൈമൂര്‍(22), പെണ്മക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം നിര്‍ത്താതെ പബ്ജി കളിച്ചിരുന്ന പ്രതി സമീപ ദിവസങ്ങളില്‍ മാതാവുമായി വഴക്കിട്ടിരുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെ പിസ്റ്റളെടുത്ത് വെടിവെച്ചു. അമ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെയും കൊലപ്പെടുത്തി. ശേഷം പബ്ജി പൂര്‍ത്തിയാക്കി കിടന്നുറങ്ങി. വെടിയൊച്ച കേള്‍ക്കാതിരുന്ന അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നില്ല. രാവിലെ എഴുന്നേറ്റ ശേഷം പ്രതി വീട്ടുകാര്‍ കൊല്ലപ്പെട്ട വിവരം അയല്‍ക്കാരെ അറിയിച്ചു. എനിക്കൊന്നും അറിയില്ലെന്നും ഞാന്‍ മുകളിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു എന്നും പൊലീസിനോട് പറഞ്ഞു. അതേസമയം…
Read Moreപബ്ജി ഇന്ത്യയില്‍ തിരിച്ചു വരുന്നു ? ചൈനീസ് കമ്പനിയായ ടെന്സെന്റുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് കൊറിയന്‍ കമ്പനി;പുതിയ നീക്കങ്ങള്‍ ഇങ്ങനെ…
ഇന്ത്യയിലേക്കുള്ള പബ്ജിയുടെ മടങ്ങി വരവിന് കളമൊരുങ്ങുന്നു. പബ്ജിയുടെ മാതൃകമ്പനി ചൈനീസ് കമ്പനിയായ ടെന്സെന്റുമായുള്ള ബന്ധം വേര്‍പെടുത്തിതോടെയാണിതിന് സാഹചര്യമൊരുങ്ങുന്നത്. കമ്പനി പ്രസ്താവന പ്രകാരം, ‘ ഇനിമുതല്‍ ടെന്‍സെന്റ് ഗെയിംസിന് ഇന്ത്യയിലെ പബ്ജി മൊബൈലില്‍ അവകാശം ഉണ്ടായിരിക്കില്ലെന്ന് കൊറിയന്‍ കമ്പനി അറിയിച്ചു. പുതിയ നീക്കവുമായി മുന്നോട്ട് പോകുമ്പോള്‍ പബ്ജി കോര്പ്പറേഷന് ഇന്ത്യയിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുമെന്നും വ്യക്തമാക്കി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഏതാനും ദിവസം മുമ്പ് നിരോധിച്ച പബ്ജി ഗെയിമിനെ ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ സഹായിക്കുന്ന സുപ്രധാന തീരുമാനമാണിത്. ദക്ഷിണ കൊറിയന്‍ ഗെയിമിംഗ് കമ്പനിയായ പബ്ജി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതും വികസിപ്പിച്ചതുമായ ഒന്നാണ് പബ്ജി മൊബൈല്‍ ആപ്ലിക്കേഷനും. തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പ്ലാറ്റ്ഫോമുകള് സ്ഥാപിക്കുന്ന കാര്യങ്ങളില്‍ കമ്പനിക്ക് തന്നെ തീരുമാനമെടുക്കാം. ഇതിനാലാണ് പബ്ജി മൊബൈലിന്റെ ഇന്ത്യയിലെ കാര്യങ്ങള്‍ കൊറിയന്‍ കമ്പനിയുടെ അധീനതയിലേക്ക് തന്നെ മാറ്റാന്‍ നിര്‍ദ്ദേശിക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങള്‍ പാലിക്കാനും സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാനും…
Read Moreപബ്ജി നിരോധനത്തിലൂടെ ഇന്ത്യ ചൈനയ്ക്ക് നല്‍കിയത് എട്ടിന്റെ പണി ! ടെന്‍സെന്റിന് നഷ്ടം 1.02 കോടി രൂപ; കമ്പനിയുടെ ഓഹരികളില്‍ വന്‍ ഇടിവ്…
ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ഗെയിംസിന് ഏര്‍പ്പെടുത്തിയ നിരോധനം ചൈനയെ സാമ്പത്തികമായി ഉലച്ചിരിക്കുകയാണ്. പബ്ജി നിരോധനത്തിന്റെ പിറ്റേ ദിവസം തന്നൈ വിപണി മൂല്യത്തില്‍ 1,400 കോടി ഡോളര്‍ (ഏകദേശം 1.02 ലക്ഷം കോടി രൂപ) നഷ്ടമായെന്ന് റിപ്പോര്‍ട്ട്. പബ്ജി നിരോധിച്ചതിന് ശേഷം ടെന്‍സെന്റ് ഓഹരികള്‍ രണ്ടു ശതമാനം ഇടിഞ്ഞിരുന്നു. പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം സെപ്റ്റംബര്‍ രണ്ടാം തീയതിയാണ് നിരോധിച്ചത്. ഇന്ത്യ-ചൈന ലഡാക്ക് അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയം ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഗെയിമുകളും കാമറ ആപ്പുകളുമാണ് നിരോധിച്ചവയില്‍ ഏറെയും. ഇതില്‍ത്തന്നെ പബ്ജി നിരോധിച്ചതാണ് ഏറ്റവും പ്രാധാന്യം നേടുന്നത്.ഏകദേശം 175 ദശലക്ഷം ഇന്‍സ്റ്റാളുകള്‍ ഉള്ള പബ്ജി മൊബൈലിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ. ഒരു ദക്ഷിണ കൊറിയന്‍ ഗെയിമിങ് കമ്പനിയാണ് പബ്ജി സൃഷ്ടിച്ചതെങ്കിലും, ചൈനയിലെ ഏറ്റവും വലിയ…
Read Moreആപ്പ് നിരോധനം 2.0 ! നിരോധിത ആപ്പുകളുടെ 47 ക്ലോണ്‍ പതിപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; പബ്ജി ഉള്‍പ്പെടെ 275 ആപ്പുകള്‍ നിരീക്ഷണത്തില്‍…
ചൈനയുമായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ ഭാഗമായി 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെ നിരോധിത ആപ്പുകളുടെ 47 ക്ലോണ്‍ പതിപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ക്ലോണ്‍ പതിപ്പുകള്‍ പ്ലേ സ്റ്റോറുകളില്‍ ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തിലാണു നടപടി. നിരോധിച്ച ആപ്പുകളുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം. ഇവയ്ക്കു പുറമേ കൂടുതല്‍ ആപ്പുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള ഗെയിമായ പബ്ജിയും ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമായ അലിഎക്സ്പ്രസ്,ഗെയിം ആപ്പായ ലൂഡോ വേള്‍ഡ് ഉള്‍പ്പെടെ 275ല്‍ അധികം ആപ്പുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമ്പനികളുടെ ആപ്പുകള്‍ക്ക് പുറമേ ചൈനീസ് ബന്ധമുള്ള ആപ്പുകളേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ ആപ്പുകള്‍ ഏതെങ്കിലും വിധത്തില്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടോയെന്നും വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടോയെന്നും സര്‍ക്കാര്‍ പരിശോധിക്കുകയാണ്.…
Read Moreപബ്ജി കളിച്ചു മാതാപിതാക്കളുടെ 16 ലക്ഷം രൂപ തുലച്ച് 17കാരന് ! നഷ്ടപ്പെട്ടത് വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി മാറ്റിവെച്ചിരുന്ന തുക…
ലോകമാസകലമുള്ള യുവാക്കളുടെ ഹരമായി മാറുകയാണ് പബ്ജി എന്ന ഗെയിം. മൊബൈല്‍ ഫോണ്‍ വഴി ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം കളിക്കാവുന്ന ഗെയിം മണിക്കൂറുകളോളം ആളുകളെ പിടിച്ചിരുത്താന്‍ പര്യാപ്തമാണ്. ലോക്ക്ഡൗണില്‍ വീട്ടില്‍ കുടുങ്ങിയതോടെ യുവാക്കള്‍ ഇതിന് അടിമകളായി മാറിക്കഴിഞ്ഞു. ഇത്തരത്തില്‍ പബ്ജി കഴിച്ച് അതിന് അടിമപ്പെട്ട 17കാരന് നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപയാണ്.പഞ്ചാബിലാണ് സംഭവം അച്ഛന് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന തുകയാണ് കളിയില്‍ കേമനാകാന്‍ തുലച്ചു കളഞ്ഞത്. ഗെയിമിന്റെ ഭാവനാ ലോകത്തെ വിപണിയില്‍ നിന്നും ഇന്‍-ഗെയിം കോസ്മെറ്റിക് ഇനങ്ങള്‍, പീരങ്കികള്‍, ടൂര്‍ണമെന്റുകള്‍ക്കുള്ള പാസുകള്‍, വെര്‍ച്വല്‍ വെടിമരുന്ന് എന്നിവ വാങ്ങാനായാണ് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം വിനിയോഗിച്ചത്. ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈനില്‍ പഠിക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് കുട്ടി മാതാപിതാക്കളെ വിശ്വസിപ്പിച്ചത്. മാതാപിതാക്കള്‍ക്ക് ഇങ്ങിനെയൊരു ദുരുപയോഗത്തെ കുറിച്ചോ ഇത്തരമൊരു കളിയെ കുറിച്ചോ ധാരണയില്ലായിരുന്നു. ബാങ്ക് വിശദാംശങ്ങളും കാര്‍ഡ് വിശദാംശങ്ങളും…
Read Moreമാതാപിതാക്കള്‍ ഫോണ്‍ മാറ്റിവച്ചതില്‍ പ്രതിഷേധിച്ച് പബ്ജിയ്ക്ക് അടിമയായ 16കാരന് വീടുവിട്ടിറങ്ങി ! പിന്നെ നടത്തിയത് കേട്ടാല്‍ ആരും ഞെട്ടുന്ന തട്ടിക്കൊണ്ടു പോകല്‍ നാടകം…
പബ്ജി ഗെയിമിന് അടിമയായ 16കാരന് നടത്തിയ തട്ടിക്കൊണ്ടു പോകല്‍ നാടകം ഏവരെയും ഞെട്ടിക്കുകയാണ്. മാതാപിതാക്കള്‍ ഫോണ്‍ എടുത്തു മാറ്റിയതിന്റെ ദേഷ്യത്തിലായിരുന്നു കൗമാരക്കാരന്റെ നാടകം. സദാ സമയവും പയ്യന് പബ്ജി കളിക്കുന്നതിനെത്തുടര്ന്നാണ് മാതാപിതാക്കള്‍ ഫോണ്‍ മാറ്റിവെച്ചത്. എന്നാല്‍ ഇതിന്റെ ദേഷ്യത്തില്‍ കുറച്ചു ദിവസം മുമ്പ് കുട്ടി വീടു വിട്ടിറങ്ങുകയായിരുന്നു. മുംബൈയിലേക്കു പോയ കുട്ടി യാത്രയ്ക്കിടെ, ഒപ്പമുണ്ടായിരുന്നയാളിന്റെ ഫോണില്‍ നിന്ന് അമ്മയെ വിളിച്ചു മറ്റൊരാളായി ആള്‍മാറാട്ടം നടത്തിയാണ് തട്ടിക്കൊണ്ടുപോകല്‍ അറിയിച്ചത്. മകനെ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യമായി മൂന്നു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഒക്ടോബര്‍ 12ന് കുട്ടി ഹൈദരാബാദില്‍ തിരിച്ചെത്തി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റ് ബുക്കിംഗിനെക്കുറിച്ച് അമ്മയ്ക്ക് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ വിവരം പൊലീസില്‍ അറിയിച്ചു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടി പബ്ജി…
Read Moreകളിച്ചു കളിച്ച് കളി കാര്യമായി ! പബ്ജി ഗെയിമിലെ പാര്‍ട്ണര്‍ക്കൊപ്പം ജീവിക്കണമെന്ന് 19കാരി; ഒരു കുട്ടിയുടെ അമ്മ കൂടിയായ പെണ്‍കുട്ടിയുടെ ആവശ്യമിങ്ങനെ…
കൗമാരക്കാര്‍ക്കിടയില്‍ വ്യാപകമാവുന്ന പ്രമുഖ ഓണ്‍ലൈന്‍ മള്‍ട്ടി പ്ലെയര്‍ ഗെയിമായ പബ്ജി സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ഏറിവരികയാണ്. ഇപ്പോള്‍ പബ്ജി ഗെയിമിലെ പാട്ണറിനൊപ്പം ജീവിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് 19 വയസുകാരി രംഗത്തെത്തിയ വാര്‍ത്തയാണ് ഞെട്ടിപ്പിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് പബ്ജിയിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാന്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതി വനിതാ ഹെല്‍പ്പ് ലൈനില്‍ വിളിച്ചത്. അഭയം 181 എന്ന ഹെല്‍പ്പ് ലൈനിലാണ് യുവതി വിളിച്ചത്. ”ദിവസേന 550 ലധികം ഫോണ്‍ കോളുകളാണ് അഭയത്തിലെത്തുന്നത്. അതില്‍ പരമാവധി കേസുകളില്‍ കൗണ്‍സിലിങ് ടീം നേരിട്ട് പോയി പരിഹരിക്കുകയാണ് പതിവ്. നിരവധി അമ്മമാര്‍ പബ്ജി ഗെയിംന് അടിമകളായ മക്കളെ കുറിച്ച് പറയാന്‍ വിളിക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു വിഷയം ഉണ്ടാകുന്നത്.” അഭയം പ്രോജക്ട് തലവന്‍ നരേന്ദ്ര സിങ് ഗോഹിലെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഭയം ഹെല്…
Read More