നിരവധി കുട്ടികളുടെ ജീവനെടുത്ത ബ്ലൂവെയില്‍ ഗെയിമിനു പിന്നാലെ മറ്റൊരു ഭീകര ഗെയിം കൂടി ഇപ്പോള്‍ വാര്‍ത്താ പ്രാധാന്യം നേടുകയാണ്. പബ്ജി എന്നു പേരുള്ള ഗെയിമിന് വമ്പിച്ച ജനപ്രീതിയാണുള്ളത്. ഇതിനൊപ്പം ഈ ഗെയിം നിരോധിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഗുജറാത്ത് സര്‍ക്കാര്‍ ഇതിനോടകം ഗെയിമിന് വിലക്ക് ഏര്‍പ്പെടുത്തുന്ന നടപടികളുമായി മുമ്പോട്ടു പോവുകയും ചെയ്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന െ്രെപമറി വിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. പ്ലെയര്‍ അണ്‍നോണ്‍ഡ് ബാറ്റില്‍ ഗ്രൗണ്ട് എന്ന ഗെയിമിന്റെ ചുരുക്കപ്പേരാണ് പബ്ജി. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഈ ഗെയിമിന് വന്‍പ്രചാരമാണുള്ളത്. മയക്കുമരുന്നിനേക്കാള്‍ ആസക്തി നല്കുന്ന ഈ ഗെയിം കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുമ്പോള്‍ മുതിര്‍ന്നവരെ മറ്റൊരു രീതിയിലാണ് ബാധിക്കുക. ഈ ഗെയിം ചിലരെ മാനസികമായി ബാധിച്ചിട്ടുണ്ടെന്നും അമിതാസക്തിമൂലം ചികിത്സ തേടിയെന്നും ഗെയിം പരാജയത്തിലെ നിരാശ കൊലപാതകത്തില്‍ കലാശിച്ചുവെന്നുമുള്ള വാര്‍ത്തകളുമുണ്ട്. കുട്ടികള്‍ പരീക്ഷയില്‍…
Read More