കൊല്ലത്ത് ഇളയ ദളപതി വിജയ്‌യുടെ 180 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ച് റെക്കോഡ് സ്ഥാപിച്ച ആരാധകര്‍ പുതിയ പദ്ധതിയുമായി രംഗത്ത്. വിജയ് യുടെ പുതിയ സിനിമ സര്‍ക്കാരിന്റെ റിലീസിംഗ് ദിനത്തില്‍ വിവാഹം നടത്തി കൊടുക്കാന്‍ തീരുമാനിച്ചും മറ്റ് ചാരിറ്റി പ്രവര്‍ത്തികള്‍ നടത്തിയും ശ്രദ്ധ നേടുന്നു. ചങ്ങനാശ്ശേരിയിലാണ് ആരാധകര്‍ റിലീസിംഗ് ദിനത്തില്‍ വിവാഹം നടത്തി കൊടുക്കാന്‍ പോവുന്നത്. റിലീസിംഗ് ദിവസമുള്ള അനാവശ്യ ചെലവുകളും കൊട്ടിഘോഷങ്ങളും ഒഴിവാക്കിയാണ് ആരാധകര്‍ ഇതിന് പണം സ്വരൂപിച്ചത്. കൊല്ലത്ത് കട്ടൗട്ട് വെച്ച വിജയ് ആരാധകരും ഏകദേശം ഒരു ലക്ഷം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ചങ്ങനാശേരി ചീരംചിറ സ്വദേശി സിനു സിബിയുടെയും വാഴപ്പള്ളി സ്വദേശിയും മെഡിക്കല്‍ കോളേജ് സാന്ത്വനം ട്രസ്റ്റ് നിവാസിയുമായ കെ എം മോനിഷയുടെയും വിവാഹം ആണ് വിജയ് ആരാധകര്‍ നടത്തി കൊടുക്കുന്നത്. വിവാഹ ചെലവുകള്‍ക്കു പുറമെ മോനിഷക്കു മൂന്നു പവന്റെ സ്വര്‍ണ്ണാഭരണവും…
Read More