അരിക്കൊമ്പന് വഴിപാടുകളുമായി ആനപ്രേമികള്‍. കുമളി ശ്രീ ദുര്‍ഗ ഗണപതി ഭദ്രകാലീ ക്ഷേത്രത്തില്‍ ഒരു മൃഗസ്നേഹി അരിക്കൊമ്പനായി നടത്തിയ വഴിപാടുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ‘അരിക്കൊമ്പന്- നക്ഷത്രം ഉത്രം’ എന്നാണ് വഴിപാട് രസീതില്‍ നല്‍കിയിരിക്കുന്നത്. അര്‍ച്ചനയും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയുമാണ് വഴിപാട് ഇനങ്ങള്‍. അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനായി ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടും നടത്തുന്നത് തുടരുകയാണ്. ഇതിനിടെ തൊടുപുഴ മണക്കാട് സ്വദേശി സന്തോഷ് സമീപത്തെ മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തില്‍ അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തി. അരിക്കൊമ്പന്റെ ജന്മനാടായ ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ മാറ്റിയതുമുതല്‍ സന്തോഷ് അസ്വസ്ഥനായിരുന്നു. ചെറുപ്പം മുതല്‍ മൃഗങ്ങളോടുള്ള അകമഴിഞ്ഞ സ്നേഹമാണ് അരിക്കൊമ്പന് വേണ്ടി വഴിപാട് കഴിക്കാന്‍ പ്രേരിപ്പിച്ചത്. കാട്ടാനയ്ക്കായി വഴിപാട് കഴിപ്പിക്കണമെന്ന ഭക്തന്റെ ആഗ്രഹത്തിനൊപ്പം മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ അധികൃതരും നില്‍ക്കുകയായിരുന്നു. അതേസമയം അരിക്കൊമ്പനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാലില്‍ ഗോത്ര ജനത സൂചനാ സമരം നടത്തിയിരുന്നു.…
Read MoreTag: puja
വിവാഹം ആകാത്തതിന് പൂജ ചെയ്തു ! പൂജാവിധിയില്‍ സംശയം പ്രകടിപ്പിച്ച് പൂജാരിയുടെ ചെവി കടിച്ചുപറിച്ച് യുവാവ്…
പൂജാവിധി തെറ്റിയെന്ന സംശയത്താല്‍ പൂജാരിയുടെ ചെവി കടിച്ചു പറിച്ച് യുവാവ്. കൂടാതെ യുവാവും കുടുംബവും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു. മധ്യപ്രദേശിലാണ് സംശയം. സെപ്റ്റംബര്‍ 29ന് മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് സത്യനാരായണ പൂജ ചെയ്യാന്‍ പൂജാരിയായ കുഞ്ജ്ബിഹാരി ഷര്‍മയെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു ലക്ഷ്മികാന്ത് ഷര്‍മ. മകന് വിവാഹമൊന്നും ആകാത്തതിനാലാണ് പ്രത്യേക പൂജ നടത്താന്‍ കുടുംബം പൂജാരിയെ ക്ഷണിച്ചത്. വീട്ടില്‍ സത്യനാരായണ പൂജ നടത്തിയാല്‍ പരിഹാരമാകുമെന്ന് പൂജാരി കുടുംബത്തെ അറിയിക്കുകയും ചെയ്തു. 29ന് വീട്ടിലെത്തി പൂജ നടത്തുകയും ചെയ്തു. പൂജയ്ക്ക് ശേഷം പാലും ഭക്ഷണവും നല്കി 60കാരനായ പൂജാരിക്ക് വീട്ടില്‍ തന്നെ താമസിക്കാന്‍ ഇടം ഒരുക്കി. എന്നാല്‍ രാത്രിയായപ്പോള്‍ ലക്ഷ്മികാന്തിന്റെ ഇളയ മകന് വിപുല്‍ പൂജാരിയെ വിളിച്ചെഴുനേല്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു. പൂജാവിധി തെറ്റിയെന്നും തന്റെ സഹോദരന് വിചിത്രമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദനം. രണ്ടുമക്കളും പിതാവും ചേര്‍ന്ന് പൂജാരിയെ മര്‍ദിച്ചു.…
Read More