ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ വച്ചാണ് ഞങ്ങളുടെ കണ്ണുകള്‍ ആദ്യമായി ഉടക്കുന്നത് ! ഒരുമിച്ച് ജീവിക്കണം കുഞ്ഞുങ്ങള്‍ വേണം;പൂജ ബത്രയുമായുള്ള പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് നവാബ്

ചന്ദ്രലേഖ,മേഘം,ദൈവത്തിന്റെ മകന്‍ എന്നീ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് പൂജ ബത്ര. അതേ സമയം കീര്‍ത്തി ചക്ര എന്ന സിനിമയില്‍ വില്ലനായെത്തിയ നവാബും മലയാളികള്‍ക്ക് പരിചിതനാണ്. ഇരുവരും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചാ വിഷയം. ആദ്യ കാഴ്ചയില്‍ത്തന്നെ പൂജയോട് പ്രണയം തോന്നിയെന്ന് നവാബ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ പൂജയുമായുള്ള പ്രണയകഥ തുറന്നുപറയുകയാണ് നവാബ്. ‘എനിക്ക് പൂജയെ ഇരുപത് വര്‍ഷങ്ങളായി അറിയാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ലോസ് ആഞ്ജല്‍സിലെ വിമാനത്താവളത്തില്‍ വെച്ച് ഞാന്‍ പൂജയെ കണ്ടു, പരിചയം പുതുക്കി. ആദ്യകാഴ്ചയില്‍ തന്നെ എനിക്ക് പൂജയോട് പ്രണയം തോന്നി. പരസ്പരം അടുത്തു, ഒരുമിച്ച് സമയം ചിലവഴിക്കാന്‍ തുടങ്ങി.’ ‘എന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പൂജയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഒന്നും നേരത്തെ ആസൂത്രണം ചെയ്തിരുന്നില്ല. എങ്ങനെയോ അത് സംഭവിച്ചു. അവളാണ് എനിക്ക് ചേരുന്ന പങ്കാളി എന്ന് തോന്നിയിരുന്നു.…

Read More