ഒരു കാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും പിന്നീട് ദാവൂദിന്റെ ശത്രുവുമായിരുന്ന ആളായിരുന്നു രവി പൂജാരി. വിദേശത്തിരുന്നാണ് രവി പൂജാരി അധോലോകത്തെ നിയന്ത്രിക്കുന്നത്. ഇങ്ങ് കേരളത്തില്‍ പോലും രവി പൂജാരിയ്ക്ക് കാര്യമായ സ്വാധീനമുണ്ടെന്നതാണ് വസ്തുത. ലക്ഷ്യം തെറ്റാത്ത വെടിയുതിര്‍ത്തുന്ന പ്രൊഫഷണലുകള്‍ രവി പൂജാരിയുടെ സംഘത്തിന്റെ കരുത്താണ്. ദാവൂദ് ഇബ്രാഹിം ഇന്ത്യ വിട്ടതോടെ മുംബൈയിലും അധോലോക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ രവി പൂജാരി ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ പേടി സ്വപ്നമാണ്. പ്രശസ്തരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതും പൂജാരിയുടെ രീതിയാണ്. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസുള്ള രവി പൂജാരി വേഷം മാറി തട്ടകമായ മാംഗ്ലൂരില്‍ എത്തുക പതിവാണ്. ഇത്തരത്തില്‍ രാജ്യം തേടുന്ന കുറ്റവാളിയാണ് കൊച്ചിയിലെ വെടിവയ്പ്പ് കേസിലും പ്രതിസ്ഥാനത്ത് എത്തുന്നത്. ലീനാ മരിയാ പോളുമായി രവി പൂജാരിക്കുള്ളത് എത് തരത്തിലെ ബന്ധമാണെന്നതാണ് പൊലീസിനെ കുഴക്കുന്നത്. ദാവൂദിന്റെ ശൈലിയ്ക്ക് നേരെ വിപരീതമായിരുന്നു പൂജാരിയുടെ രീതികള്‍. അങ്ങനെ…
Read More